രാമനാട്ടുകര, തൊണ്ടയാട് മേൽപാലങ്ങൾ നാടിന് സമർപ്പിച്ചു
text_fieldsകോഴിക്കോട്: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ദേശീയപാ ത ബൈപാസിലെ രണ്ടു മേൽപാലങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ച ു.
കോഴിക്കോടിന് കിഴക്ക് ദേശീയപാതയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാണ് തൊണ്ടയാട് മേൽപാലത്തിനും രാമനാട്ടുകര മേൽപാലത്തിനും ഡിസ്ട്രിക്ട് ഫ്ലാഗ്ഷിപ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടിൽ ഉൾപ്പെടുത്തി സർക്കാർ അനുമതി നൽകിയത്. സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് നിർമാണം.
ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ, എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ, ഗതാഗത വകുപ്പ് മന്ത്രി പി.കെ ശശീന്ദ്രൻ എന്നിവരും പെങ്കടുത്തു. ഉദ്ഘാടനത്തിന് ശേഷം തൊണ്ടയാട് മേൽപ്പാലത്തിലുടെ മുഖ്യമന്ത്രി തുറന്ന ജീപ്പിൽ സഞ്ചരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
