രാമനാട്ടുകര സ്വര്‍ണക്കടത്ത്: രണ്ടുപേർ കൂടി അറസ്റ്റിൽ
text_fieldsഫിജാസ്
കൊണ്ടോട്ടി: രാമനാട്ടുകര വാഹനാപകടത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിൽ. കൊടുവള്ളി വാവാട് തെക്കയിൽകണ്ണിപ്പൊഴിൽ ഫിജാസ് (21), മഞ്ചേരി പാണ്ടിക്കാട് റോഡ് സ്വദേശി ശിഹാബ് (35) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ പത്തുപേർ അറസ്റ്റിലായി.
നേരത്തേ സ്വർണക്കടത്ത് കേസിൽ പ്രതിയായിരുന്ന സൂഫിയാെൻറ സഹോദരനാണ് ഫിജാസ്. സൂഫിയാൻ ഒളിവിലാണെന്നാണ് വിവരം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തിനും ചെർപ്പുളശ്ശേരി സംഘത്തിനും ഇടയിൽ പ്രവർത്തിച്ചയാളാണ് ഫിജാസ്. ഈ വിവരം ലഭിച്ചതിനെ തുടർന്നാണ് വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്. സംഭവദിവസം ഫിജാസ് കരിപ്പൂർ വിമാനത്താവളത്തിലെത്തിയതായും വിവരം ലഭിച്ചിരുന്നു. രണ്ട് കാറുകളും പൊലീസ് ഫിജാസിെൻറ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തു. ഒരുകാർ ഫിജാസ് ഓടിച്ചും മറ്റൊന്ന് പൊലീസുമാണ് സ്റ്റേഷനിലെത്തിച്ചത്.
കൊടുവള്ളി സംഘത്തിൽപെട്ട ശിഹാബ് ഫിജാസിെൻറ കൂടെ സംഭവദിവസം കരിപ്പൂർ വിമാനത്താവളത്തിലെത്തിയിരുന്നതായി പറയുന്നു. ഇയാൾ മഞ്ചേരിയിലാണ് പിടിയിലായത്.

