Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാമനാട്ടുകര അപകടം:...

രാമനാട്ടുകര അപകടം: സ്വർണം തട്ടിയെടുക്കാൻ വന്ന അഞ്ചുപേർ കൂടി അറസ്​റ്റിൽ

text_fields
bookmark_border
ramanattukara gold smuggling
cancel
camera_alt

മുഹമ്മദ് ബഷീർ, മുഹമ്മദ്​ ഫാസിൽ, ഹാഫിസ്, പുണ്ടത്തിൽ ഷംസുദ്ദീൻ, റിയാസ് 

കൊണ്ടോട്ടി (മലപ്പുറം): രാമനാട്ടുകര സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അഞ്ചുപേർകൂടി പിടിയിൽ. കൊടുവള്ളി നാട്ടുകല്ലിങ്ങൽ കോട്ടയ്ക്കൽ സ്വദേശികളായ മേലേകുണ്ടത്തിൽ റിയാസ് (33), പിലാവുള്ളതിൽ മുഹമ്മദ് ബഷീർ (39), ഓയലക്കുന്ന് പുറായിൽ മുഹമ്മദ് ഹാഫിസ് (28), കോട്ടക്കൽ മുഹമ്മദ് ഫാസിൽ (28), പുണ്ടത്തിൽ ഷംസുദ്ദീൻ (35) എന്നിവരെയാണ്​ കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്‌റഫി​െൻറ നേതൃത്വത്തിൽ അ​േന്വഷണ സംഘം അറസ്​റ്റ്​ ചെയ്തത്​.

നേര​​േത്ത പിടിയിലായ കൊടുവള്ളി വാവാട് സ്വദേശി സുഫിയാനിൽ നിന്നാണ് ഇവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ജൂൺ 21ന് പുലർച്ച പെരിന്തൽമണ്ണ സ്വദേശി ഷഫീഖ് ദു​ൈബയിൽനിന്ന് കടത്തിയ സ്വർണം തട്ടിയെടുക്കാൻ സുഫിയാൻ ചുമതലപ്പെടുത്തിയ സംഘത്തിലുള്ളവരാണ്​ പ്രതികളെന്നാണ്​ സൂചന.

റിയാസി​െൻറ നേതൃത്വത്തിൽ രണ്ടു വാഹനങ്ങളിലായി എട്ടുപേരാണ് സംഭവ ദിവസം കരിപ്പൂരിലെത്തിയത്. ഇവരിൽ ബാക്കി മൂന്ന​ുപേരെ പിടികൂടാനുണ്ട്.

വയനാട്ടിലേക്ക് കടക്കാനിരിക്കെ താമരശ്ശേരി ചുരത്തിൽ നിന്നാണ് പ്രത്യേക സംഘം ഇവരെ പിടികൂടിയതെന്ന് ഡിവൈ.എസ്.പി കെ. അഷ്‌റഫ് പറഞ്ഞു. മറ്റുള്ളവരെ കുറിച്ച് പൊലീസിന്​ വിവരം ലഭിച്ചിട്ടുണ്ട്. ഇവർ കരിപ്പൂരിലെത്തിയ വാഹനങ്ങളും കണ്ടെടുക്കാനുണ്ട്.

ഇതോടെ രാമനാട്ടുകര വാഹനാപകടത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 16 ആയി. അറസ്​റ്റിലായ ആർക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. വെള്ളിയാഴ്​ച പ്രതികളെയും കൂടുതൽ അന്വേഷണത്തിന്​ കസ്​റ്റഡിയിൽ വാങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingRamanattukara
News Summary - Ramanattukara accident: Five more arrested for stealing gold
Next Story