ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ വരൻ വാഹനാപകടത്തിൽ മരിച്ചു
text_fieldsചേലേമ്പ്ര (മലപ്പുറം): വിവാഹത്തിന് നാലു ദിവസം ശേഷിക്കെ വരൻ ബൈക്കപകടത്തിൽ മരിച്ചു. കോഴിക്കോട് രാമനാട്ടുകരയിലുണ ്ടായ വാഹനാപകടത്തിൽ ചേലേമ്പ്ര കുറ്റിപ്പറമ്പ് സിൽക്പാലം ചെങ്ങോട്ട് പൂന്തോട്ടത്തിൽ ദീപക് (32) ആണ് മരിച്ചത്.
രാമനാട്ടുകര സുരഭി മാളിന് മുമ്പിൽ ഇന്നലെ രാവിലെ 10.30 നായിരുന്നു അപകടം. രാമനാട്ടുകരയില്‍നിന്ന് കോഴിക്കാട് ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയും അതേ ദിശയിലേക്കു പോകുകയായിരുന്ന ബൈക്കും തമ്മിൽ ഇടിക്കുകയായിരുന്നു. ലോറിക്കു പിന്നില്‍ കെട്ടിവലിച്ചു കൊണ്ടു പോവുകയായിരുന്ന കോൺക്രീറ്റ് മിക്സര്‍ ശരീരത്തിലൂടെ കയറിയിറങ്ങി. ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. രാത്രിയോടെ മരിച്ചു.
ദീപകിന്റെ വിവാഹം സെപ്തംബർ ഒന്നിന് നടക്കാനിരിക്കെയാണ് ദുരന്തം. വീട്ടു മുറ്റത്ത് പന്തലൊരുങ്ങിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
