Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപശ്ചാത്താപത്തി​െൻറ...

പശ്ചാത്താപത്തി​െൻറ മാസം

text_fields
bookmark_border
പശ്ചാത്താപത്തി​െൻറ മാസം
cancel

റമദാൻ പാപമോചനത്തി​​​​െൻറയും  പശ്ചാത്താപത്തി​​​​െൻറയും മാസമാണ്.  പിന്നിട്ട ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന തെറ്റുകുറ്റങ്ങളിൽനിന്ന്​ മുക്തിനേടാനുള്ള സുവർണാവസരം. 
മനുഷ്യരെല്ലാം തെറ്റുപറ്റുന്നവരാണ്​. ചെറുതോ വലുതോ ആയ പാപംചെയ്യാത്ത ആരുമുണ്ടാവില്ല. ഇക്കാര്യം മനുഷ്യനെ ബോധ്യപ്പെടുത്താനാണ്​ ഖുർആൻ ആദംനബി പഴം പറിച്ചുതിന്ന്​ ഭൂമിയിലെത്തിയ കഥ വിവരിച്ചത്​. തെറ്റുപറ്റിയാൽ പരിഹാരമെന്തെന്ന്​ പഠിപ്പിക്കാനും. 
ശാരീരികേച്ഛകളും മനസ്സി​​​​െൻറ മലിനമോഹങ്ങളും മനുഷ്യനെ പാപങ്ങൾക്ക്​ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. വിശ്വാസദാർഢ്യവും ഇച്ഛാശക്​തിയും മനക്കരുത്തുമുള്ളവർ മിക്ക സന്ദർഭങ്ങളിലും അവയെ അതിജയിക്കും. അതിനാലവർ അപൂർവമായേ അപരാധങ്ങളിലേർപ്പെടുകയുള്ളൂ. എങ്കിലും, തീർത്തും പാപമുക്​തമായ ജീവിതം അസാധ്യം.

വ്യക്​തിജീവിതത്തിൽ സ്വകാര്യമായി സംഭവിച്ച തെറ്റുകൾ മറ്റുള്ളവരുമായി ബന്ധപ്പെടുന്നവയല്ലെങ്കിൽ ​സ്ര​ഷ്​ടാവിനോട്​ സ്വയം ഏറ്റുപറഞ്ഞ്​ പശ്ചാത്തപിക്കുകയും മാപ്പുചോദിക്കുകയുമാണ്​ വേണ്ടത്​.  അഥവാ തെറ്റു ചെയ്ത​ത്​  മനുഷ്യരോടാണെങ്കിൽ  അവരോട്​ അതേറ്റുപറഞ്ഞ്​ പ്രായശ്ചിത്തം ആവശ്യമെങ്കിൽ അതും നിർവഹിച്ചശേഷമാണ്​ പശ്ചാത്താപവും പാപമോചന പ്രാർഥനയും നടത്തേണ്ടത്​. ഭൂമിയിൽ കാലുറപ്പിച്ച മനുഷ്യൻ പദാർഥപ്രപഞ്ചത്തിനപ്പുറത്തേക്ക്​ നടത്തുന്ന യാത്രയാണ്​ പാപമോചന പ്രാർഥന. കുറ്റവാളിയുടെ രക്ഷാമാർഗമാണത്​. എന്നാൽ, തെറ്റ്​ ആവർത്തിക്കാതിരിക്കാനുള്ള  ദൃഢനിശ്ചയത്തോടെയാണെങ്കിൽ മാത്രമേ അത്​ സ്വീകാര്യമാവുകയുള്ളൂ. 

അബദ്ധം പിണഞ്ഞവർ അപരാധങ്ങളുടെ ആഴിയിലേക്ക്​ ആണ്ടുപോവാതിരിക്കാനുള്ള പങ്കായമാണ്​ പശ്ചാത്താപം. ദൈവത്തെ സംബന്ധിച്ച സ്​മരണ നിരന്തരം പുതുക്കുന്നവർക്കു മാ​ത്രമേ ഇതു സാധ്യമാവുകയുള്ളൂ. ദിവ്യകാരുണ്യത്തി​​​​െൻറ കവാടം തുറക്കാനുള്ള താക്കോലാണ്​ പാപമോചന പ്രാർഥനയും പ്രായശ്ചിത്തവും. അത്​ സ്വയംതന്നെ ഒരാരാധനയാണ്​. ദൈവികാനുഗ്രഹത്തിൽ നിരാശനാവാത്ത മനുഷ്യ​​​​െൻറ അകമറിഞ്ഞ ഉപാസന. 
പ്രാർഥനയും പ്രായശ്ചിത്തവും സ്വീകരിക്കപ്പെടണമെങ്കിൽ അവിഹിതമായതെല്ലാം തിരസ്​കരിക്കാൻ തയാറാകണം. കഴിക്കുന്ന പാനീയങ്ങളും ധരിക്കുന്ന വസ്​ത്രങ്ങളും താമസിക്കുന്ന ഇടങ്ങളും അനുവദനീയവും അർഹവുമാണെങ്കിൽ  മാത്രമേ പ്രാർഥനകൾ അംഗീകരിക്കപ്പെടുകയുള്ളൂ. ഒരിക്കൽ പ്രവാചകൻ ഒരാളെ സംബന്ധിച്ച്​ ഇങ്ങനെ പറഞ്ഞു: ‘‘പ്രത്യക്ഷത്തിൽ അയാളിൽ ഭക്​ത​​​​െൻറ സകല അടക്കങ്ങളുമുണ്ട്​. ഇരു കൈകളും ഉയർത്തി ദൈവത്തോട്​ നിരന്തരം പ്രാർഥിച്ചു​െകാണ്ടേയിരിക്കുന്നു. എന്നാൽ, അയാളുടെ പ്രാർഥന എങ്ങനെ സ്വീകരിക്കപ്പെടാനാണ്​. അയാളുടെ ആഹാരം നിഷിദ്ധമാണ്​. പാനീയം നിഷിദ്ധമാണ്​. അയാൾ ധരിച്ചതും നിഷിദ്ധമാണ്​. അയാൾ വളർന്നതും നിഷിദ്ധം കഴിച്ചാണ്​.’’

അന്യരുടെ അവകാശങ്ങൾ അപഹരിക്കുന്നവരുടെ പാപമോചന പ്രാർഥനകളോ പ്രായശ്ചിത്തമോ സ്വീകാര്യമല്ലെന്നർഥം. തെറ്റുകൾ തിരുത്താൻ തീരുമാനിക്കാത്തവരുടെ സ്​ഥിതിയും ഇതുതന്നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dharmapathasheikh muhammed
News Summary - Ramadhan Dharmapatha Shaikh Muhammed Karakkunn
Next Story