Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​ഴ​ക്ക​ട​ലി​ലെ...

ആ​ഴ​ക്ക​ട​ലി​ലെ നോ​മ്പു​തു​റ​ക്കും ഇ​ത്ത​വ​ണ ലോ​ക്ഡൗ​ൺ

text_fields
bookmark_border
ആ​ഴ​ക്ക​ട​ലി​ലെ നോ​മ്പു​തു​റ​ക്കും ഇ​ത്ത​വ​ണ ലോ​ക്ഡൗ​ൺ
cancel

പ​ര​പ്പ​ന​ങ്ങാ​ടി: കോ​വി​ഡ് ആ​ഴ​ക്ക​ട​ലി​ലെ നോ​മ്പു​തു​റ​ക്കും പൂ​ട്ടി​ട്ടു. ജോ​ലി​ക്കി​ടെ മ​ത്സ്യ​ബ​ന്ധ ​ന യാ​ന​ങ്ങ​ളി​ൽ ദി​വ​സ​ങ്ങ​ളോ​ളം ചെ​ല​വ​ഴി​ച്ച് ക​ട​ലി​ൽ അ​ന്തി​യു​റ​ങ്ങി ശീ​ലി​ച്ച ഒ​ഴു​ക്ക​ൽ വ​ള്ള​ങ്ങ ​ളും മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളും തീ​ര​ക്ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ട​തോ​ടെ​യാ​ണ് ആ​ഴ​ക്ക​ട​ൽ ശൂ​ന്യ​മാ​യ​ത്. ഒ​ന്നോ ര​ണ്ടോ ദി​വ​സം ക​ട​ലി​ൽ സ​മ​യം ചെ​ല​വി​ടു​ന്ന ഒ​ഴു​ക്ക​ൽ വ​ള്ള​ങ്ങ​ളു​മാ​ണ് നോ​മ്പു​കാ​ലം ആ​ഴ​ക്ക​ട​ലി​ൽ ധ​ന്യ​മാ​ക്കി​യി​രു​ന്ന​ത്.

ര​ണ്ടോ മൂ​ന്നോ പേ​ർ മാ​ത്രം ജോ​ലി​ക്ക് പോ​കു​ന്ന ചെ​റു​വ​ള്ള​ങ്ങ​ളാ​യ ഒ​ഴു​ക്ക​ൽ വ​ള്ള​ങ്ങ​ൾ പ​ല​തും ഉ​ച്ച​ക്കു​മു​മ്പെ ക​ട​ലി​ലി​റ​ങ്ങാ​റാ​ണ് പ​തി​വ്. നോ​മ്പു​തു​റ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ്യ - മ​സാ​ല-​പ​ഴ കൂ​ട്ടു​ക​ൾ ത​യ്യാ​ർ ചെ​യ്ത് ക​ട​ലി​ലി​റ​ങ്ങു​ന്ന സം​ഘം ആ​ഴ​ക്ക​ട​ലി​ൽ വ​ല​വി​രി​ച്ച് സൂ​ര്യാ​സ്ത​മ​ന നേ​ർ​ക്കാ​ഴ്ച​യി​ൽ നോ​മ്പു​തു​റ​ക്കും. പ്രാ​ഥ​മി​ക നോ​മ്പു​തു​റ​ക്ക് ശേ​ഷം പ്രാ​ർ​ഥ​ന, തു​ട​ർ​ന്ന് ക​ര​യി​ൽ​നി​ന്ന് വീ​ട്ടു​കാ​ർ ത​യാ​റാ​ക്കി​യ പ​ത്തി​രി​യും ക​റി​യും പ​ര​സ്പ​രം പ​ങ്കു​വെ​ച്ച് നോ​മ്പു​തു​റ, പി​ന്നീ​ട് ഇ​ശാ ന​മ​സ്കാ​ര​വും സം​ഘ​ടി​ത ത​റാ​വീ​ഹും.

അ​തി​നി​ട​യി​ൽ ചൂ​ണ്ട​യെ​റി​ഞ്ഞ് അ​ത്താ​ഴ​ത്തി​ന് ക​റി​വെ​ക്കാ​നു​ള്ള മ​ത്സ്യം തോ​ണി​യി​ലെ​ത്തു​ന്നു. ഇ​തി​നി​ടെ മു​ത്താ​ഴം കു​ശാ​ലാ​ക്കി ഒ​രാ​ൾ ക​ട​ൽ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കും മ​റ്റു​ള്ള​വ​ർ ഉ​റ​ക്ക​ത്തി​ലേ​ക്കും വ​ഴി​മാ​റും. മ​ത്സ‍്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഈ ​അ​നു​ഭ​വ​ങ്ങ​ൾ​ക്കാ​ണ് ലോ​ക്​​ഡൗ​ൺ ലോ​ക്കി​ട്ട​ത്.

Show Full Article
TAGS:ramadan special ramadan kerala news malayalam news 
News Summary - Ramadan in the time of Fish Harbor-Kerala News
Next Story