Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

കേട്ടുകേൾവിപോലുമില്ലാത്തൊരു നോമ്പുകാലം

text_fields
bookmark_border
കേട്ടുകേൾവിപോലുമില്ലാത്തൊരു നോമ്പുകാലം
cancel

മലപ്പുറം: ജീവിതത്തിൽ ഇതുപോലൊരു നോമ്പുകാലമുണ്ടായിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ 80 കഴിഞ്ഞ വയോധികർ വരെ പറയുന്നു, ഇല്ലേയില്ലെന്ന്. കോവിഡ് 19 മഹാമാരി മൂലമുണ്ടായ ലോക്​ഡൗണും നിരോധനാജ്ഞയും നിലനിൽക്കെയാണ് വിശുദ്ധ റമദാൻ ആഗതമാവുന ്നത്.

അടഞ്ഞുകിടക്കുന്ന പള്ളികൾ
ഒരു മാസത്തിലധികമായി പള്ളികൾ അടച്ചിട്ടിരിക്കുകയാണ്. കോവിഡ് ജാഗ്ര ത നിലനിൽക്കുന്നതിനാൽ റമദാനിലും പള്ളികൾ തുറക്കില്ല. വിശ്വാസികളുടെ ജീവിതത്തിലാദ്യമായി പള്ളികളിൽ അഞ്ച് നേരത്ത െ ജമാഅത്ത് നമസ്കാരമോ രാത്രിയിലെ തറാവീഹോ വെള്ളിയാഴ്ച ജുമുഅയോ ഇല്ലാത്ത പുണ്യമാസമാണ് കടന്നുവരുന്നത്. നമസ്കാരവു ം ഖുർആൻ പാരായണവുമെല്ലാം വീട്ടിലാ‍യിരിക്കും. പള്ളികളല്ലാത്തയിടങ്ങളിലും സ്ത്രീകൾ കൂട്ടത്തോടെ തറാവീഹ് നമസ്കരിക്കുന്ന പതിവുണ്ട്. അതും ഇക്കുറിയുണ്ടാവില്ല. അവസാന പത്തായാൽ വിശ്വാസികൾ പള്ളികളിൽ കൂട്ടത്തോടെ ഭജനയിരിക്കാറുമുണ്ട്. എന്നാൽ ഈ റമദാനിൽ അതും നടക്കുമോ എന്ന്​ ആശങ്കയുണ്ട്​.

സമൂഹ നോമ്പ് തുറയില്ല
നോമ്പ് തുറക്കാൻ പലർക്കും പള്ളികളായിരുന്നു ആശ്രയം. ഇത്തവണ പള്ളികളിലെ നോമ്പ് തുറയുണ്ടാവില്ല. വിവിധ സംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന ഇഫ്​താർ മീറ്റുകൾക്കും വിലക്കുണ്ട്. ആള് കൂടുന്ന പരിപാടിയായതിനാൽ ഒഴിവാക്കണമെന്നാണ് നിർദേശം. ബന്ധു, സുഹൃത്ത്​ വീടുകളിൽപ്പോയും ആളുകൾ നോമ്പ് തുറക്കാറുണ്ട്. യാത്രാ വിലക്ക് കാരണം റമദാനിലെ ആദ്യ ആഴ്ചയെങ്കിലും ഇത് ഒഴിവാക്കേണ്ടി വരും. മുഴുവൻ നോമ്പും വീടുകളിൽത്തന്നെയാവും ഇത്തവണ മഹാഭൂരിപക്ഷം പേരും തുറക്കുക.

ഇല്ലായ്മയിൽ ജീവകാരുണ്യം ആശ്വാസം
നോമ്പ് പ്രമാണിച്ച് പലചരക്ക്, പലവ്യഞ്ജന സാധനങ്ങളും പഴങ്ങളും മാംസവുമെല്ലാം വാങ്ങാനെത്തുന്നവരാൽ അങ്ങാടികൾ നിറയാറുണ്ട്. എന്നാൽ, ലോക്ഡൗൺ കാരണം തിരക്ക് നന്നേ കുറവാണ്. എങ്കിലും ഉപ്പുതൊട്ട് കർപ്പൂരം വരെ വീട്ടിലെത്തിക്കാൻ ആളുകൾ ശ്രദ്ധിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ലഭിക്കുന്ന കിറ്റുകൾ സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്. അധികംപേരും ജോലിയില്ലാതെ വീട്ടിലിരിപ്പായതിനാൽ നിത്യജീവിതം തന്നെ പ്രയാസത്തിലായിരിക്കുന്ന സമയത്ത് കൂടിയാണ് നോമ്പെത്തുന്നത്. വിവിധ സംഘടനകളും രാഷ്​ട്രീയപ്പാർട്ടികളും വ്യക്തികളുമെല്ലാം നടത്തുന്ന റിലീഫ് പ്രവർത്തനം റമദാനിൽ കൂടും. നോമ്പ് കാലത്ത് ദാനധർമങ്ങൾക്ക് ഏറെ പുണ്യമുണ്ടെന്നാണ് വിശ്വാസം.

പ്രഭാഷണവും പ്രാർഥനയും സമൂഹ മാധ്യമങ്ങളിൽ
കഴിഞ്ഞ വർഷങ്ങളിൽ നടന്നിരുന്ന വാട്സ്​ആപ് പ്രഭാഷണങ്ങളം പ്രാർഥനകളും ഇക്കുറി വ്യാപകമാവും. വാട്സ്​ആപ് ഗ്രൂപ്പുകളിൽ മതപ്രഭാഷണം സംബന്ധിച്ച അറിയിപ്പ് പകലോ തലേന്നോ നൽകും. ഏൽപ്പിക്കപ്പെട്ട വിഷയങ്ങളിൽ പണ്ഡിതർ അഞ്ചോ പത്തോ മിനിറ്റ് സംസാരിക്കും. ഉദ്ഘാടനം, സ്വാഗതം, നന്ദി ഉൾപ്പെടെ പ്രഭാഷണപരിപാടിയുടെ ചിട്ടവട്ടങ്ങൾ ഇതിലും പിന്തുടരുന്നവരുണ്ട്. വിദേശത്തോ നാട്ടിലോ ഇരുന്ന് നൂറുകണക്കിന് പേർക്ക് ഒരേസമയം സ്വന്തം മൊബൈൽ ഫോണിൽ പ്രഭാഷണം കേൾക്കാം. പ്രാർഥനകളും സമൂഹ മാധ്യമങ്ങളിൽ ലൈവായി നടക്കും.

വീട്ടിലെത്താനാവാതെ പ്രവാസികൾ
റമദാൻ മാസം ആഗതമാവുന്നതോടെ കുടുംബത്തിനൊപ്പം ചെലവഴിക്കാൻ പ്രവാസികളും രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നവരും വീട്ടിലെത്താറുണ്ട്. ഇക്കുറി പക്ഷേ അതും ഉണ്ടാവില്ല. യാത്രാ സംവിധാനങ്ങൾ നിലച്ചതിനാൽ കഴിഞ്ഞകാല നോമ്പോർമകളുടെ മധുര സ്മരണകളിൽ അവർ അന്യനാട്ടിൽ കഴിച്ചുകൂട്ടും. പെരുന്നാൾ വീട്ടിൽ കൂടാൻ നോമ്പ് അവസാന നാളുകളിൽ നാട്ടിലെത്തുന്നവരുമുണ്ട്. ഇപ്രാവശ്യം പക്ഷേ ആ ആഗ്രഹവും നടക്കാനിടയില്ല.

Show Full Article
TAGS:ramadan special ramadan 2020 kerala Malappuram news 
News Summary - Ramadan in the time Of Covid in Malappuram-Kerala News
Next Story