കോവിഡ് കാലത്തും താരം അജ്വ തന്നെ
text_fieldsതൃശൂർ: റമദാനിലെ ഈത്തപ്പഴ വിപണിയിൽ ഇക്കുറിയും കുഞ്ഞനും വമ്പനും തമ്മിലുള്ള കിടമത്സരമാണ്. സൗദിയിൽനിന്നുള്ള കുഞ്ഞൻ കറുമ്പനായ അജ്വയെ വെട്ടാൻ ജോർഡനിൽനിന്നുള്ള വമ്പൻ മെഡ്ജോളിന് ആവുന്നില്ല. കോവിഡ് കാലത്തും ഈത്തപ്പഴ വിപണിയിലെ താരം അജ്വ തന്നെ. ചക്കച്ചുളയുടെ വലുപ്പവും മാംസളതയുമുള്ളതിനാൽ ഒന്നിന് 25 മുതൽ 50 ഗ്രാം വരെയുള്ള മെഡ്ജോളിനും അജ്വക്കും പേക്ഷ ഒരേ വിലയാണ്. കിലോക്ക് 1600 രൂപ. അതുകൊണ്ടുതന്നെ സാധാരണക്കാർക്ക് അടുക്കാനാവില്ല. പേക്ഷ, ആവശ്യക്കാർക്ക് കുറഞ്ഞ അളവിൽ പോലും നല്‍കി ലോക്ഡൗൺ കാലത്തെ വിപണി സജീവമാക്കുകയാണ് കച്ചവടക്കാർ.
സൗദിയില്‍നിന്നു തന്നെയുള്ള വരണ്ട കൂടുതൽ മധുരമുള്ള മബ്റൂം (900), സഫാവി (700) എന്നിവയും ഡിമാൻഡുള്ളവയാണ്.10 രാജ്യങ്ങളിൽനിന്നായി 60ഇനം ഈത്തപ്പഴങ്ങളാണ് വിപണിയിലുള്ളത്. ജില്ല ഗ്രീന്‍സോണിൽ ആയതിനാൽ ആളുകൾ എത്തിത്തുടങ്ങിയതായി തൃശൂർ നഗരത്തിലെ ബെസ്റ്റ് ട്രേഡേഴ്സ് ഉടമ പി.എം. ഫ്രാന്‍സിസ് പറയുന്നു.ഇറാനിൽനിന്നുള്ള കിമിയ, കെസറ്, സമറ്, ലക്കി, അര്‍മന തുടങ്ങിയവയാണ് വിപണിയിൽ ജനകീയം. 200 മുതൽ 600 രൂപ വരെയാണ് ഇവയുടെ വില. ഈ വിലക്കുറവാണ് ജനകീയതക്ക് കാരണം. കിലോക്ക് 500 മുതൽ 600 രൂപ വിലയുള്ള കുരു ഇല്ലാത്ത
ആഫ്രിക്കൻ കാപ്പിരിയും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്. വിവിധ ഇനം ടുനീഷ്യൻ പഴങ്ങള്‍ക്കും അള്‍ജിയേഴ്സ് പഴങ്ങള്‍ക്കും 250 മുതൽ 350 രൂപ വരെ വിലയുണ്ട്. യു.എ.ഇയിൽനിന്നും ഈത്തപ്പഴം എത്തുന്നുണ്ട്. രാജസ്ഥാൻ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിൽനിന്നായി കാരക്കയും വിപണിയിലുണ്ട്. ഡ്രൈ ഫ്രൂട്ട്സിനും ആവശ്യക്കാർ ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
