Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅർധരാത്രിക്കു​ ശേഷവും...

അർധരാത്രിക്കു​ ശേഷവും പ്രാർഥനകളിൽ നിറഞ്ഞ്​ 

text_fields
bookmark_border
അർധരാത്രിക്കു​ ശേഷവും പ്രാർഥനകളിൽ നിറഞ്ഞ്​ 
cancel

കോ​ഴി​ക്കോ​ട്​: രാ​​ത്രി​യു​ടെ അ​ന്ത്യ​യാ​മ​ങ്ങ​ളി​ലും പ്രാ​ർ​ഥ​ന​നി​ര​ത​മാ​ണ്​ പ​ള്ളി​ക​ൾ. റ​മ​ദാ​ൻ പ​രി​സ​മാ​പ്​​തി​യി​ലേ​ക്ക്​ ക​ട​ന്ന​തോ​ടെ രാ​ത്രി വൈ​കി​യു​ള്ള ദീ​ർ​ഘ​നേ​രം നീ​ളു​ന്ന ന​മ​സ്​​കാ​ര​ത്തി​ന്​ ഏ​റെ ​േപ​രെ​ത്തു​ന്നു. രാ​ത്രി ഇ​ശാ​ ന​മ​സ്​​കാ​രാ​ന​ന്ത​ര​മു​ള്ള ത​റാ​വീ​ഹ്​ ന​മ​സ്​​കാ​ര​ത്തി​നു​ പു​റ​മെ​യാ​ണ്​ അ​ർ​ധ​രാ​ത്രി​ക്കു​​ശേ​ഷ​വും ‘ഖി​യാ​മു​ല്ലൈ​ൽ’ ന​മ​സ്​​കാ​രം ന​ട​ക്കു​ന്ന​ത്.

അ​വ​സാ​ന പ​ത്തി​ൽ പ​ള്ളി​ക​ളി​ൽ താ​മ​സി​ച്ച്​ ഇ​അ്​​തി​കാ​ഫ്​ അ​നു​ഷ്​​ഠി​ക്കു​ന്ന​വ​ർ​ക്കൊ​പ്പം ഖി​യാ​മു​ല്ലൈ​ലി​നാ​യി രാ​ത്രി വൈ​കി വീ​ടു​ക​ളി​ൽ​നി​ന്ന്​ എ​ത്തു​ന്ന​വ​രും ഏ​റെ​യാ​ണ്. ചി​ല പ​ള്ളി​ക​ളി​ൽ സ്​​ത്രീ​ക​ളും കു​ട്ടി​ക​ളും എ​ത്തു​ന്നു. മ​ദീ​ന മ​സ്​​ജി​ദ്, ന​ട​ക്കാ​വ്​ പു​തി​യ​പ​ള്ളി തു​ട​ങ്ങി നി​ര​വ​ധി മ​സ്​​ജി​ദു​ക​ളി​ൽ രാ​ത്രി പ്രാ​ർ​ഥ​ന ന​ട​ക്കു​ന്നു. ഉ​റ​ക്കം വ​രാ​തി​രി​ക്കാ​ൻ ക​ട്ട​ൻ കാ​പ്പി​യും കാ​വ​യും ചെ​റു​ക​ടി​ക​ളു​മൊ​ക്കെ പ​ള്ളി​ക​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 

വ്ര​ത​മെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ വേ​ണ്ട അ​ത്താ​ഴ​വും പ​ല​യി​ട​ത്തും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ ര​ണ്ടു​ മ​ണി​യോ​ട​ടു​ത്ത്​ ന​മ​സ്​​കാ​രം ക​ഴി​ഞ്ഞ്​ ക​ണ്ണീ​രി​ൽ കു​തി​ർ​ന്നു​ള്ള നീ​ണ്ട പ്രാ​ർ​ഥ​ന​ക​ളും പ​ള്ളി​ക​ളി​ൽ സ​ജീ​വ​മാ​ണ്. റ​മ​ദാ​​െൻറ പ്ര​ത്യേ​ക​ത​യാ​യ, പു​ണ്യ​​മേ​റെ ല​ഭി​ക്കു​ന്ന ലൈ​ല​ത്തു​ൽ ഖ​ദ്​​ർ പ്ര​തീ​ക്ഷി​ച്ചു കൂ​ടി​യാ​ണ്​ രാ​ത്രി വൈ​കി​യും വി​ശ്വാ​സി​ക​ൾ ഒ​ത്തു​കൂ​ടു​ന്ന​ത്. ന​ര​ക​മോ​ച​ന പ്രാ​ർ​ഥ​ന​ക​ളു​ടെ അ​ല​യ​ടി​ക​ളു​യ​രു​ക​യാ​ണ്​ രാ​ത്രി​ന​മ​സ്​​കാ​രാ​ന​ന്ത​രം പ​ള്ളി​ക​ളി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan prayer
News Summary - ramadan midnight prayer
Next Story