Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമനഃശുദ്ധിയാണ്​ ജീവിത...

മനഃശുദ്ധിയാണ്​ ജീവിത വിജയം

text_fields
bookmark_border
മനഃശുദ്ധിയാണ്​ ജീവിത വിജയം
cancel

​േജാർഡൻ നദിക്ക്​ സമീപമെത്തിയ ത്വാലൂത്ത്​ രാജാവ്​ ത​​​​​െൻറ സൈനിക അംഗങ്ങളെ പരീക്ഷിക്കുന്നത്​ ഖുർആൻ ഉദ്ധരിക്കുന്നു. ദീർഘനാൾ മരുഭൂമിയിലൂടെ യാത്ര ചെയ്​ത്​ ദാഹാർത്തരും അത്യധികം അവശരുമായി നിൽക്കുന്ന അനുയായികളോട്​ നദിയുടെ പുളിനങ്ങൾ കാണിച്ചുകൊടുത്ത്​ രാജാവ്​ പറയുന്നു. അല്ലാഹു നിങ്ങളെ ഇൗ നദിമൂലം പരീക്ഷിക്കുകയാണ്​. ഇൗ നദിയിൽനിന്ന്​ അൽപം മാത്രം ജലം പാനം ചെയ്യുന്നവരോ തീരെ വെള്ളം കുടിക്കാത്തവരോ മാത്രമേ ഇനി എ​​​​​െൻറ സംഘത്തിലുണ്ടാവൂ എന്നാണ്​ രാജകൽപന.

ഒരു മഹായുദ്ധത്തിനൊരുങ്ങുന്നവരുടെ മനഃശക്​തിയെ ആണ്​ രാജാവ്​ ഇവിടെ പരീക്ഷിക്കുന്നത്​. കായബലത്തേക്കാളും പ്രധാനമാണ്​ ഏത്​ ദൗത്യവും വിജയിപ്പിക്കാനാവശ്യമായ മനഃശക്​തി. ബാഹ്യ പ്രലോഭനങ്ങളിൽ അഭിരമിക്കാതെ ഉദാത്ത വിചാരങ്ങളിൽ തപോധന്യമായ വിശുദ്ധിയോടെ നിൽക്കുന്ന അന്തഃകരണം അഥവാ മനസ്സ്​ അപാരശേഷിയുള്ള പ്രതിഭാസമാണ്​. ആന്തരികമായ നന്മകളുടെ അക്ഷയ സ്രോതസ്സായി മനസ്സ്​ മാറുന്നതോടെ വ്യക്​തിയുടെ ജീവിതം സുഗന്ധം പരത്തുന്നതായി തീരും.

ശരീരപ്രദാനമായി നിൽക്കുന്ന വികാരങ്ങൾ കടിഞ്ഞാണില്ലാത്ത കുതിരകളെപ്പോലെ കുതിക്കുന്നത്​ തടയാനാവാതെ വരു​േമ്പാഴാണ്​ വലിയ നാശങ്ങൾ സംഭവിക്കുന്നത്​. മോഹങ്ങളാണ്​ സർവനാശങ്ങൾക്കും കാരണമാവുന്നതെന്നാണ്​ അധ്യാത്​മിക പാഠങ്ങളുടെ അകംപൊരുൾ. മനുഷ്യമോഹങ്ങൾ നിയന്ത്രിതമാവാതെ പോയാലത്​ വ്യക്​തിയുടെയും സമഷ്​ടിയുടെയും നാശത്തിന്​ കാരണമാവുന്നു.

രാഷ്​ട്രാന്തരീയമായ പ്രശ്​നങ്ങളുടെ മൂലകാരണമായി നിൽക്കുന്നത്​ സ്വാർഥമായ മോഹങ്ങളുടെ ആധിപത്യമായിവരുന്നു. ഇൗ മോഹങ്ങളെ ജയിക്കാനാവുന്ന കടിഞ്ഞാണാവണം മനസ്സ്​. മനസ്സി​​​​​െൻറ വിമലീകരണവും ശാക്​തീകരണവുമാണ്​ ഏറ്റവും പ്രധാനം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan messageOnampilly Muhammed Faisy
News Summary - ramadan messages of Onampilly Muhammed Faisy
Next Story