Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുകൃതങ്ങൾ...

സുകൃതങ്ങൾ നിഷ്​കളങ്കമാവണം

text_fields
bookmark_border
സുകൃതങ്ങൾ നിഷ്​കളങ്കമാവണം
cancel

അലിവാർന്ന മനസ്സ് റമദാനി​​​െൻറ മുഖമുദ്രയാണ്. സഹജീവികളുടെ വേദനയിൽ അസ്വസ്​ഥരായി പരിഹാരത്തിന് പരിശ്രമിക്കുന്ന ആർദ്രമായ മനസ്സ്. ജാതിമത പരിഗണനകൾക്കതീതമായി സമാശ്വാസം പകരാൻ കാരുണ്യത്തി​​​െൻറ കരങ്ങൾ നീളണമെന്നാണ് ഇസ്​ലാം അനുശാസിക്കുന്നത്. വിഷമതകളിൽ പങ്കുചേരുന്നതും മനുഷ്യരുടെ ദുരിതങ്ങളിൽ താങ്ങാവുന്നതും വിശ്വാസത്തി​​​െൻറ കർമഭൂമിയായി നിശ്ചയിക്കുകയാണ് ഇസ്​ലാം. അനാഥകളെ അവഗണിക്കുന്നവനും അഗതികളെ അപമാനിക്കുന്നവനും മതത്തി​​​െൻറ പരിധിക്ക് പുറത്താണെന്ന ചടുലമായ പ്രഖ്യാപനമാണ് വിശുദ്ധ ഖുർആനി​​​​െൻറത്. 

സ്രഷ്​ടാവായ നാഥൻ നമുക്ക് കനിഞ്ഞുനൽകിയ അനുഗ്രഹങ്ങൾക്ക് നന്ദികാണിക്കുന്നതി​​​െൻറ ഭാഗമാണ് നമ്മുടെ കാരുണ്യപ്രവർത്തനങ്ങൾ. രോഗവും ദാരിദ്യ്രവും, ഇല്ലായ്മകളും ദൈവികമായ പരീക്ഷണങ്ങളാ​െണന്നപോലെ തനിക്ക് ലഭ്യമായ സമ്പന്നതയും സൗകര്യങ്ങളും നാഥ​​​​െൻറ പരീക്ഷണങ്ങളാണെന്ന ബോധ്യമുള്ളവരാണ് വിശ്വാസികൾ. ലഭ്യമായ സമ്പദ്സമൃദ്ധിയിൽ അഹങ്കരിക്കാതെ, സുഖാനുഭൂതികളിൽ അഭിരമിക്കാതെ, കഷ്​ടപ്പെടുന്നവ​​​​െൻറ കണ്ണീരൊപ്പേണ്ടവനാണ് താനെന്ന തിരിച്ചറിവാണ് വിശ്വാസിയെ വ്യതിരിക്​തനാക്കുന്നത്.  

ഇവ്വിധം നിർവഹിക്കപ്പെടുന്ന സുകൃതങ്ങൾ തീർത്തും നിഷ്കളങ്കവും ദൈവപ്രീതിയിൽ അധിഷ്ഠിതവുമാവണമെന്ന് ഇസ്​ലാമിന് നിർബന്ധമുണ്ട്. ത​​​​െൻറ പ്രിയങ്കരമായ സമ്പാദ്യം അനാഥകൾക്കും അഗതികൾക്കും വേണ്ടി വിനിയോഗിക്കുമ്പോൾ ഏതെങ്കിലും വിധേനയുള്ള പ്രകടനാത്്മകതയോ പ്രത്യുപകാര പ്രതീക്ഷയോ വിശ്വാസികളെ തൊട്ടുതീണ്ടരുതെന്നും ദൈവികമായ പ്രതിഫലം മാത്രമായിരിക്കണം പ്രചോദനമെന്നും വിശുദ്ധ ഖുർആൻ കണിശമായി നിഷ്​കർഷിക്കുന്നുണ്ട്. 

എന്നാൽ, ഇന്ന് മുസ്​ലിം സമുദായത്തിൽ കണ്ടുവരുന്ന ഭൂരിഭാഗം സേവന പ്രവർത്തനങ്ങളും ജീവകാരുണ്യ സംരംഭങ്ങളും ഇസ്​ലാം മുന്നോട്ടുവെക്കുന്ന വീക്ഷണങ്ങൾക്കും മാർഗനിർദേശങ്ങൾക്കും കടകവിരുദ്ധമാണെന്ന് പറയാതെ വയ്യ. ദാനധർമങ്ങൾക്ക് േപ്രാത്സാഹനവും േപ്രരണയുമാകാൻ വേണ്ടി മാത്രം സോപാധികമായി അനുവദിക്കപ്പെട്ട പരസ്യപ്പെടുത്തൽ ഇന്ന് എല്ലാ വിശുദ്ധിയും തകർത്ത്, പരിധിയും ലംഘിച്ച് മുന്നോട്ടുപോവുകയാണ്. ദൈവപ്രീതിമാത്രം ലാക്കാക്കി നിർവഹിക്കപ്പെടേണ്ട കളങ്കമുക്​തമായ സേവനങ്ങൾ ഇന്ന് വിലകുറഞ്ഞ പ്രചാരണങ്ങൾക്കും ഭൗതികമായ പ്രത്യുപകാരങ്ങൾക്കും വേണ്ടി ദുരുപയോഗം ചെയ്യപ്പെടുകയാണ്. 

പാവപ്പെട്ടവന് നൽകുന്നത് വീടായാലും ജീവിതോപാധിയായാലും പത്തുകിലോ അരിയാണെങ്കിലും ആ പാവം മനുഷ്യ​​​​െൻറ ഫോട്ടോയെടുത്ത് പ്രസിദ്ധീകരിച്ച് അവഹേളിക്കുന്നതെന്തിനാണ്? ജനമധ്യേ കീർത്തിവേണമെന്നുദ്ദേശിച്ച് ഇത്തരം പ്രവൃത്തികളിലേർപ്പെടുമ്പോൾ ദൈവികമായ പ്രതിഫലം നഷ്​ടപ്പെടുമെന്ന് മാത്രമല്ല, മനുഷ്യ​​​​െൻറ വിലമതിക്കാനാവാത്ത അഭിമാനം ക്ഷതപ്പെടുത്തിയതി​​​െൻറ കുറ്റം പേറേണ്ടിയും വരും. നമ്മുടെ ദാനധർമങ്ങളും സൽക്കർമങ്ങളും പ്രതിഫലാർഹമാവാനുള്ള ജാഗ്രത അനിവാര്യമാണ്.

സാമൂഹിക പ്രവർത്തനങ്ങളുടെ അന്തസ്സത്തയെന്തെന്ന് പ്രവർത്തകർക്ക് പഠിപ്പിച്ചുകൊടുക്കാനും പണ്ഡിതന്മാർ ആർജവം കാണിക്കണം. സാമൂഹിക സേവന രംഗത്തും ജീവകാരുണ്യ മേഖലയിലും നിലനിൽക്കുന്ന അനഭിലഷണീയമായ പ്രവണതകളെ തൂത്തെറിഞ്ഞ് മാന്യമായ ഇസ്​ലാമിക രൂപത്തെ പുനഃസ്​ഥാപിക്കാൻ നമുക്ക് സാധ്യമാകണം. വിശുദ്ധ റമദാൻ അതിനുള്ള ഉൗർജവും ശക്​തിയും വിശ്വാസവും നമുക്ക് പ്രദാനം ചെയ്യട്ടെ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan messagesyed muhammad sakir
News Summary - ramadan message of syed muhammad sakir
Next Story