Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎന്നും...

എന്നും റമദാനായിരുന്നെങ്കിൽ

text_fields
bookmark_border
എന്നും റമദാനായിരുന്നെങ്കിൽ
cancel

ബംഗാളിലെ ഹലിസഹർ എന്ന ഞങ്ങളുടെ ഗ്രാമത്തിൽ പത്തും ഇരുപതും കുടുംബങ്ങളടങ്ങുന്ന ഒരു കമ്യൂണിറ്റി കിച്ചൻ റമദാനിൽ രൂപപ്പെടും. ധാന്യങ്ങൾകൊണ്ട്​ സമ്പന്നമായ തനിഗ്രാമമായിരുന്നു അത്​. ഗ്രാമീണരെല്ലാം ഒന്നിച്ചുകൂടി, ഒന്നിച്ച്​ ഭക്ഷണം പാകം ചെയ്​ത്​ കഴിക്കും. ഒരു പാത്രത്തിൽ ഗ്രാമീണർ ജാതിയും മതവുംമറന്ന്​ അതി​​​െൻറ രുചിപ്രാധാന്യത്തോടെ ആഹരിക്കും. ത​​​െൻറ ആത്മസുഹൃത്തുക്കളായ അബ്​ദുല്ലയും ആമിനയും ഭക്ഷണം കഴിക്കാതിരിക്കു​േമ്പാൾ ഞാനും ഭക്ഷണം കഴിക്കാതിരിക്കും. വൈകീട്ട്​ ഇഷ്​ടമുള്ള ഭക്ഷണമല്ലെങ്കിലും ഇഷ്​ടംപോലെ കഴിക്കും.

ഒരുപക്ഷേ, ആഹാരത്തിന്​ നൽകാനാവാത്ത ഉൗർജം മനസ്സിനും ശരീരത്തിനും ആ സംഘബോധത്തിൽനിന്ന്​ ഞങ്ങൾക്ക്​ ലഭിച്ചിരുന്നു. സത്യത്തിൽ ആ ഒരാഘോഷം നഷ്​ടമാകുന്നത്​ ഒരേ മരത്തിലിരിക്കുന്ന പക്ഷി, ആ പക്ഷി നമ്മുടേതല്ലെന്നും ആ തുവൽ നമ്മുടേതല്ലെന്നും പറയുന്നതു പോലെയാണ്​. കമ്യൂണൽ വേർതിരിവ്​ രൂപപ്പെടു​േമ്പാൾ റമദാൻ ആശ്വാസമാണ്​ എല്ലാവർക്കും. സമാധാനപരമായി കഴിഞ്ഞവർക്കിടയിൽ ഒരുദിവസംകൊണ്ട്​ അശാന്തി വിതക്കാൻ കഴിയുന്ന ഒരിന്ത്യയായി മാറി നമ്മുടെ നാട്​.

സാമൂഹിക ജീവിതം വളരെ പ്രധാനപ്പെട്ടതാണ്​. കുട്ടിക്കാലത്ത്​ വീടുകൾക്ക്​ വകഭേദമില്ലായിരുന്നു. സ്​കൂളിൽ ജാതി ചോദിച്ച്​ പോയാൽ ശിക്ഷ കിട്ടിയിരുന്നു. ഒരുമിച്ച്​ പാത്രത്തിൽ കഴിക്കുന്ന ആ നോമ്പനുഭവങ്ങളുടെ പ്രസക്തി ഇവിടെയാണ്​. മനുഷ്യൻ മനുഷ്യ​​​െൻറ സുഹൃത്തായിത്തീരുന്ന ആ ആഘോഷങ്ങളിൽ ഏറെ പ​െങ്കടുക്കുന്നുണ്ട്​.

സാമൂഹിക അസമത്വങ്ങൾ മതിലുകൾ തീർക്കു​േമ്പാൾ റമദാൻ ആശ്വാസമാണ്​. റമദാൻ 12 മാസമുണ്ടായാൽ എന്ന്​ എത്രയോ ആശിച്ചിട്ടുണ്ട്​. കാരണം, ഒന്നാണെന്ന ചിന്ത ഉണ്ടാക്കാൻ അതിനോളും കഴിയുന്ന മറ്റൊന്നില്ലല്ലോ.കുടുംബം വളരെയേറെ സമാധാനത്തിൽ പോകുന്നസമയമാണത്​. അതുതന്നെയാണ്​ അതി​​​െൻറ അനുസരണ സാധ്യതയുണർത്തുന്നത്​. മൂല്യം പഠിപ്പിക്കാൻ കഴിയുന്നുണ്ട്​ റമദാന്​. റമദാ​​​െൻറ ആത്മാവ്​ നഷ്​ടപ്പെടുത്താതെ അതിനെ ചേർത്തുപിടിക്കുകയാണ്​ കാലഘട്ടം ആവശ്യപ്പെടുന്ന പുണ്യകർമം.
തയാറാക്കിയത്​: എ. ബിജുനാഥ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsramadan memoriesmalayalam newsKabita Mukhopadhyay
News Summary - Ramadan memories of Kabita Mukhopadhyay -Kerala News
Next Story