Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്നേഹത്തിന്‍െറ മൂല്യം...

സ്നേഹത്തിന്‍െറ മൂല്യം നിറച്ച സമ്മാനം

text_fields
bookmark_border
സ്നേഹത്തിന്‍െറ  മൂല്യം നിറച്ച സമ്മാനം
cancel
camera_alt??????? ?????????

കേരളത്തി​​െൻറ മുഖ്യമന്ത്രിയായി തുടരാൻ എ.കെ. ആൻറണി തിരൂരങ്ങാടിയിൽനിന്ന്​ ഉപതെരഞ്ഞെടുപ്പ്​ നേരിടുന്ന കാലം. ഇടതു സ്വതന്ത്രനായി ആൻറണിക്കെതിരെ മത്സരിക്കുന്ന ഡോ. എൻ.എ. കരീമി​​െൻറ ​െതരഞ്ഞെടുപ്പ്​ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മലപ്പുറത്ത്​ എത്തിയതായിരുന്നു ഞാൻ. മുപ്പതു ദിവസം അവിടെ താമസിച്ച്​ പ്രവർത്തിച്ചു. ഒാരോ ദിവസവും ഒാരോരുത്തർ വന്ന്​ വീട്ടിലേക്ക്​ ഭക്ഷണം കഴിക്കാൻ കൂട്ടിക്കൊണ്ടുപോകും. പാർട്ടിയൊന്നും 
നോക്കിയല്ല അങ്ങനെ കൊണ്ടുപോകുന്നത്. അവരുടെ നാട്ടിലെത്തിയ ഒരു പൊതുപ്രവർത്തകനോടുള്ള സ്​നേഹം; അത്രമാത്രം. തെരഞ്ഞെടുപ്പ്​ അടുത്ത ദിവസം തിരൂരങ്ങാടിയിലെ പ്രമുഖ വ്യാപാരി വീട്ടിലേക്ക്​ ഭക്ഷണത്തിന്​ കൂട്ടിക്കൊണ്ടുപോയി. സുഭിക്ഷമായ ഭക്ഷണത്തിനിടെ ഞാൻ ചോദിച്ചു: അല്ല, വോട്ട്​ നമുക്കുതന്നെ ചെയ്യുമല്ലോ, അല്ലേ? ഒട്ടും താമസിച്ചില്ല ആതിഥേയനിൽനിന്ന്​ മറുപടി വന്നു, ‘‘ങ്ങള്​ അത്​ മാത്രം പ്രതീക്ഷിക്കണ്ടാ​േട്ടാ. അതു നമ്മള്​ തങ്ങള്​ പറഞ്ഞ ആൾക്കേ ചെയ്യുള്ളൂ.’’ സ്വന്തം വീട്ടി​െല തീൻമേശക്ക്​ മുന്നിലിരിക്കുന്ന ആളിനെ താൽക്കാലികമായെങ്കിലും തൃപ്​തി​െപ്പടുത്താൻ കളവുപറയാൻ തയാറാകാത്ത ആ മനസ്സ്. അതാണ്​ മലപ്പുറത്തി​​െൻറ മനസ്സ്. ഇൗയിടെ കൊടപ്പനക്കൽ തറവാട്​ സന്ദർശിച്ചപ്പോഴും ഞാൻ ഇൗ കാര്യം അനുസ്​മരിച്ചു​. 

കണ്ണൂർ കക്കാടാണ്​ ജനിച്ചുവളർന്നത്. കക്കാട്​ പുഴയുടെ പരിസരത്ത്​ മുഴുവൻ താമസിക്കുന്നത്​ മുസ്​ലിം കുടുംബങ്ങളാണ്​. അവർക്കൊപ്പമാണ്​ ഞാൻ വളർന്നത്​. കളിച്ചും രസിച്ചും ഇണങ്ങിയും പിണങ്ങിയും അവർക്കൊപ്പം വളർന്നു. അവരിൽനിന്ന്​ ഇസ്​ലാമിനെക്കുറിച്ചും ആചാരങ്ങ​െളക്കുറിച്ചും മനസ്സിലാക്കാൻ സാധിച്ചു. റമദാൻ സഹനത്തി​​െൻറയും സ്​നേഹത്തി​​െൻറയും സഹജീവികളോടുള്ള കനിവി​​െൻറയും കാലമാണ്​. കുട്ടിക്കാലം മുതലേ റമദാൻ മധുരമൂറുന്ന ഒാർമയാണ്​. കണ്ണൂർ നഗരത്തിൽ പ്രവർത്തിക്കു​േമ്പാഴും അവസ്​ഥ മറിച്ചല്ല. സുഹൃത്തുക്കളെല്ലാം കൃത്യമായി നോ​െമ്പടുക്കുന്നവർ. വിശപ്പി​​െൻറ കാഠിന്യം ശീലമാക്കേണ്ടിവന്ന കോടാനുകോടി മനുഷ്യരോടുള്ള ​െഎക്യദാർഢ്യം സ്വന്തം അനുഭവത്തിലൂടെ നേരിട്ട്​ സ്വീകരിക്കാനുള്ള അവസരം.

എനിക്ക്​ എന്നും ഒരു പുണ്യമാസത്തി​​െൻറ ഒാർമയാണ്​ ഇസ്​ലാം. നോമ്പുകാലത്ത്​ മിക്ക വീട്ടിലും എന്നെ ഇഫ്​താറിന്​ ക്ഷണിക്കും. ആദ്യമൊക്കെ ആവേശമായിരുന്നു പ​െങ്കടുക്കാൻ. പിന്നപ്പിന്നെ സ​േങ്കാചമായിത്തുടങ്ങി വയർനിറച്ച്​ ഭക്ഷണം കഴിച്ച്​ ഇഫ്​താറിന്​ പോകാൻ. അങ്ങനെ ഞാനും നോമ്പ്​ നോറ്റുതുടങ്ങി. അൾസർ രോഗിയായതിനാൽ എല്ലാ ദിവസവും നോമ്പ്​ പിടിക്കാനാകില്ല. ആകുന്ന ദിവസങ്ങളി​െലാക്കെ പിടിക്കും. മിക്കപ്പോഴും തിരുവനന്തപുരം പാർട്ടി ഒാഫിസിലായിരിക്കും നോമ്പുകാലം. രാത്രിയിൽ ബന്നും പഴവും വാങ്ങി​െവച്ച്​ അത്താഴം കഴിക്കും. പകൽ വിശ്വാസികളെപ്പോലെ തന്നെ നോമ്പുനോൽക്കും. കഴിഞ്ഞ നോമ്പിന്​ രണ്ടെണ്ണം മാത്രമേ പിടിക്കാനായുള്ളൂ. ഇക്കുറി അത്​ തിരുത്തണം. 

ഇസ്​ലാമി​​െൻറ ചരിത്രം ലോകത്തുള്ള എല്ലാ ജനങ്ങ​െളയും ആകർഷിക്കുന്നതാണ്​. ബദ്​ർ യുദ്ധമാണ്​ ഇസ്​ലാമി​​െൻറ ഏറ്റവും വലിയ വിശുദ്ധയുദ്ധം. നബിതിരുമേനിയും എണ്ണത്തിൽ കുറഞ്ഞ വിശ്വാസികളും ധർമത്തിനുവേണ്ടി പോരാടി. ആളും അർഥവും എല്ലാം എതിർപക്ഷത്തായിട്ടും അവസാനം നബിയും സംഘവും വിജയിച്ചു. ഇൗ യുദ്ധത്തെ​പ്പോലെയാണ്​ മഹാഭാരത യുദ്ധവും. എണ്ണത്തിൽ കുറവുള്ള ധർമപുത്രരുടെ സൈന്യം അപ്പുറത്തുള്ള വൻശക്​തിയെ ചെറുത്തുതോൽപിച്ചു. ഇത്​ സൂചിപ്പിക്കുന്നത്​ നീതിക്ക്​​ എന്നും വിജയിക്കാൻ കഴിയും എന്നാണ്​. ഇസ്​ലാമി​​െൻറ ആവിർഭാവം മുതൽ ലോകത്തിലെ ചൂഷകവർഗം ഇതിനെ കുഴിച്ചുമൂടാൻ ആവതും ശ്രമിച്ചു. ഇസ്​ലാം ചൂഷണത്തിന്​ എതിരാണ്​. ചൂഷണവും അടിമപ്പണിയും ലാഭക്കൊതിയുംകൊണ്ട്​ സമ്പത്ത്​ നേടിയ ലോകത്തിലെ മുതലാളിത്തവും സാമ്രാജ്യത്വവും ഇസ്​ലാമിനെ ശത്രുവായി കണ്ടു. ആ ശത്രുത അന്നും ഇന്നും നിലനിൽക്കുന്നു. ഇസ്രാ​േയൽ ഇന്നും ഫലസ്​തീനെ വേട്ടയാടുന്നത്​ ഇതിന്​ ഉദാഹരണം. എക്കാലത്തും സോഷ്യലിസ്​റ്റ്​ ശക്​തികൾ ഇസ്​ലാമിനൊപ്പം നിന്നിട്ടുണ്ട്​. സോവിയറ്റ്​ യൂനിയ​​െൻറ തകർച്ചയാണ്​ ഇസ്​ലാം രാജ്യങ്ങളെ ഭയപ്പെടുത്താൻ സാമ്രാജ്യത്വത്തിന്​ കരുത്തായത്​. ​െഎ.എസ്​ എന്ന ഭീകരപ്രസ്​ഥാനത്തെപ്പോലും 

സ​ൃഷ്​ടിച്ചത്​ അമേരിക്കയാണ്. നമ്മുടെ രാജ്യത്തും ഇസ്​ലാം ശത്രുത വ്യാപകമാണ്​. അതിനെതിരെ മതനിരപേക്ഷ ശക്​തികൾ ഒരുമിക്കേണ്ട ഘട്ടമാണിത്. അധ്വാനിക്കുന്നവന്​ വിയർപ്പാറുംമുമ്പ്​ കൂലി കൊടുക്കണം എന്നു പറയുന്ന ഇസ്​ലാം സമ്പത്തി​​െൻറ ഒരു വിഹിതം പാവപ്പെട്ടവന്​ കൊടുക്കാനും നിഷ്​കർഷിക്കുന്നു. ഇത്രയും ശക്​തമായ തീരുമാനമെടുക്കാൻ ഇസ്​ലാമിന്​ മാത്രമേ ആകൂ. എന്നെപ്പോലെയുള്ള സാധാരണ മനുഷ്യർക്ക്​ ഇസ്​ലാമുമായി പൊരുത്തപ്പെടാൻ കഴിയുന്നത്​ ഇത്തരം നിബന്ധനകൾ പ്രത്യക്ഷത്തിൽ കാണാൻ കഴിയുന്നതു​െകാണ്ടാണ്​. തിരുവനന്തപുരത്ത്​ എം.പിയായിരിക്കെ നിരവധി ഇഫ്​താർ പാർട്ടികളിൽ സംബന്ധിച്ചിട്ടുണ്ട്​. ഒരു സർവമത കൂട്ടായ്​മയാണ്​ അവിടെയൊക്കെ കണ്ടിട്ടുള്ളത്​. മതത്തി​​െൻറ പേരിൽ മനുഷ്യനെ ശത്രുക്കളാക്കു​ന്ന കാലത്ത്​ ഇത്തരം കൂട്ടായ്​മക്ക്​ പ്രസക്​തിയുണ്ട്​. രാഷ്​ട്രീയത്തിനും മതത്തിനും അപ്പുറത്തുള്ള ഒരു സ​മ്മേളനമാണ്​ അത്​. 

2007ൽ എം.പിയായിരിക്കെ സൗദി സന്ദർശിക്കാൻ അവസരം ലഭിച്ചു. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാനം അവിടെനിന്നാണ്​ ലഭിച്ചത്​. ഒരു അറബി പണ്ഡിതൻ അദ്ദേഹത്തി​​െൻറ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി ഗഹ്​വയും ഇൗത്തപ്പഴവും തന്നു. പോരാൻ നേരം ഒരു പച്ചപ്പട്ട്​ പുതപ്പിച്ചു. പരിശുദ്ധ ഖുർആ​​െൻറ പതിപ്പും തന്നു. ഇവ രണ്ടും ഇന്നും എ​​െൻറ വീട്ടിൽ അമൂല്യനിധിപോലെ സൂക്ഷിച്ചു​െവച്ചിട്ടുണ്ട്​. ജീവിതത്തിൽ മറ്റു വിലപ്പെട്ട സമ്മാനങ്ങൾ ഒന്നും കൈപ്പറ്റാത്ത ഞാൻ ആ സമ്മാനം സ്വീകരിച്ചത്​ സ്​നേഹത്തി​​െൻറ മൂല്യം തിരിച്ചറിഞ്ഞാണ്​. കുട്ടിയാമു സാഹിബി​​െൻറ ഖുർആൻ വ്യാഖ്യാനവും വാണിദാസ്​ എളയാവൂരി​​െൻറ ഖുർആൻ പതിപ്പുമാണ്​ ഞാൻ വായിക്കുന്നത്​. 

തയാറാക്കിയത്​: നിസാർ പുതുവന

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpiPannyan Raveendranramadan memories
News Summary - ramadan memories of cpi leader pannyan raveendran
Next Story