Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right"അന്നം നാസ്തി, ജലം...

"അന്നം നാസ്തി, ജലം പുഷ്ടി, മരച്ചീനി മഹോത്സവം'

text_fields
bookmark_border
അന്നം നാസ്തി, ജലം പുഷ്ടി,  മരച്ചീനി മഹോത്സവം
cancel

എനിക്കന്ന്​ അഞ്ചുവയസ്സായിരുന്നു പ്രായം. ഒരു നോമ്പുകാലത്ത്​ ഇത്താത്തമാർ രാത്രിയിലെ അത്താഴത്തി​​​െൻറ മഹത്ത്വങ്ങൾ വിവരിക്കുന്നത് കേട്ടു. ഞാൻ ഉറങ്ങുന്ന രാത്രികളിൽ വീട്ടുകാർ എല്ലാവരും തന്നെ പറ്റിച്ചിട്ട്​ എന്തോ മധുരമനോഹര സാധനങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുന്നുണ്ടെന്നും എനിക്ക്​​ തോന്നി. അടുത്ത ദിവസം അത്താഴത്തിന്​ എഴുന്നേൽക്കണമെന്ന വാശിയിൽ ഉറങ്ങാതെ കിടന്നു.

അത്താഴം കഴിക്കാൻ എല്ലാവരും എഴുന്നേറ്റ​േപ്പാൾ ഞാനും ഉണർന്നു. വീട്ടിലെ മുഴുവൻ വലിയവർക്കുമൊപ്പം അത്താഴം കഴിച്ച്​ നോമ്പിനുള്ള നിയ്യത്തുമെടുത്തു. പിറ്റേന്ന്​ ജീവിതത്തിലെ ആദ്യ​േനാമ്പിന്​ ​ൈദർഘ്യം കൂടുതലു​െണ്ടന്ന്​ തോന്നി. മുഴുവൻ നേരം വിശപ്പ്​ സഹിച്ചു. വൈകുന്നേരമായ​േപ്പാൾ തളർന്നുവീണു. ഒടുവിൽ വീട്ടുകാർ നിർബന്ധിച്ച്​ ഭക്ഷണം കഴിപ്പിക്കുകയായിരുന്നു. 

പൂവച്ചൽ ഗ്രാമത്തിൽ അന്ന്​ ഉണ്ടെന്ന്​ പറയാൻ ആകെ ഒരു ഗവ. എൽ.പി സ്​കൂൾ മാത്രം. മുസ്​ലിംകളും ഹിന്ദുക്കളും ക്രിസ്​​ത്യാനികളും ഒരുപോലെ താമസിക്കുന്ന ഗ്രാമം. അധികവും കൂലി​െത്താഴിലാളികളും കൃഷിക്കാരും. ഒരു പരിഷ്​കാരവും എത്തിനോക്കാത്ത പച്ചമനുഷ്യരുടെ ഇടം. എൽ.പി ക്ലാസ്​ പഠന​േശഷം 13 കിലോമീറ്റർ അപ്പുറത്തുള്ള ആര്യനാട്​ പോയാണ്​ ഹൈസ്​കൂൾ പഠനം നിർവഹിക്കേണ്ടത്​.

അഗസ്​ത്യാർകൂടത്തിൽനിന്ന്​ നഗരത്തിലേക്ക്​ ഒഴുകിയെത്തുന്ന കരമനയാർ കടന്നുപോകുന്നത്​ ആര്യനാട്​ വഴിയാണ്​. അതി​​​െൻറ കരപിടിച്ച്​ കുട്ടികൾ കൂട്ടംകൂടി രാവിലെയും വൈകീട്ടും സ്​കൂളിലേക്ക്​ നടക്കും. ഒരു ദിവസം നീണ്ട 26 കിലോമീറ്റർ നടത്തം. പട്ടിണിക്കിടയിലും എല്ലാവരും ചേർന്ന്​ ഉത്സവംപോലെ കഴിഞ്ഞ ദിനങ്ങളായിരുന്നു നാട്ടിൽ. അക്കാലത്ത്​ അവിടങ്ങളിൽ ഒരു ​െചാല്ലുതന്നെ ഉണ്ടായിരുന്നു. ‘അന്നം നാസ്​തി, ജലം പുഷ്​ടി, മരച്ചീനി മ​േഹാത്സവം’ എന്ന്. നാടി​​​െൻറ എല്ലാ അടയാളപ്പെടുത്തലും ഇൗ ചൊല്ലിലുണ്ട്​. നോമ്പുകാലത്ത്​ നോമ്പ്​ നോറ്റുതന്നെയാണ്​ ഇത്രയും ദൂരം കാൽനടയായി എല്ലാ കുട്ടികളും പോയിരുന്നത്​. 

തയാറാക്കിയത്​: നിസാർ പുതുവന

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poovachal khaderMalayalam lyricist
News Summary - ramadan memmories of Malayalam lyricist poovachal khader
Next Story