സമൃദ്ധിയുടെ നോമ്പുകാല ഒാർമയിൽ ആലിക്കുഞ്ഞി
text_fieldsകോഴിക്കോട്: കോവിഡ്കാലത്തെ റമദാനിൽ സമൃദ്ധിയുടെ നോേമ്പാർമകളാണ് പുത്തൻവീട് ആല ിക്കോയക്ക് പങ്കുവെക്കാനുള്ളത്. പലവ്യഞ്ജനങ്ങളും പച്ചക്കറികളും ഒരാഴ്ച മുമ്പുതന ്നെ തറവാട് കാരണവന്മാരുടെ നേതൃത്വത്തില്‍ ശേഖരിച്ചുവെക്കും. നോമ്പുതുറയും അത്താഴവു മെല്ലാം വിഭവസമൃദ്ധമാണ്. തറവാടിെൻറ വിവിധ ഭാഗങ്ങളിലായി ഉച്ച കഴിഞ്ഞു തുടങ്ങും ഭക്ഷണത്തിനായുള്ള ഒരുക്കങ്ങള്‍.
ബാല്യക്കാരായ പെണ്‍കുട്ടികള്‍ സഹായത്തിനായെത്തും. മഗ്രിബ് ബാങ്കിനായി കാതോര്‍ത്ത് തറവാട്ടുമുറ്റത്ത് കാത്തിരിക്കുന്ന കുട്ടികള്‍ കതിന പൊട്ടിച്ചും ബഹളമുണ്ടാക്കിയും വീട്ടുകാരെ അറിയിക്കും. സമ്മൂസയും ചട്ടിപ്പത്തിരിയുമാണ് അന്നത്തെയും മുന്‍നിര വിഭവങ്ങള്‍. മുത്താഴത്തിന് ചീരാകഞ്ഞിയും മൊളിയാറും പത്തിരിയുമെല്ലാമുണ്ടാകും. റമദാന് 20 കഴിഞ്ഞാല്‍ ഒറ്റപ്പെട്ട രാത്രികളില്‍ പള്ളി പരിപാലനവുമായി ബന്ധപ്പെട്ടവരും ഇമാമും മുഅദ്ദിനും കൂടെ ചേര്‍ന്ന് പള്ളികളില്‍ ഒത്തുകൂടി ‘തമാശ’ എന്ന പേരില്‍ സംഗമിക്കും.
പന്തംകൊളുത്തി കളിയാണ് അതിലെ പ്രധാന ഇനം. എല്ലാ ദിവസവും അത്താഴനേരം പള്ളിയില്‍നിന്ന് തംബുരു മുട്ടി അറിയിക്കും. മാസം കണ്ടാലും പെരുന്നാളിലും ഇതേ പ്രകാരമാണ് വിവരമറിയിച്ചിരുന്നത്.
ഇന്നത്തേതുപോലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ വ്യാപകമായിരുന്നിെല്ലന്ന് ആലിക്ക ഒാർക്കുന്നു. നോമ്പുകാലം മുസ്ലിം കടകള്‍ തുറക്കുന്ന പതിവില്ല. അഥവാ തുറന്നെങ്കില്തന്നെയും കടക്കുള്ളിലെ ഭക്ഷണം കഴിക്കാനെത്തിയവരെ ചെണ്ടകൊട്ടിയും കൂക്കിവിളിച്ചും റോഡിലൂടെ ആനയിക്കുമായിരുന്നുവെന്നും ആലിക്കോയ ഒാർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
