Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചക്രവാളത്തെ തൊട്ട്

ചക്രവാളത്തെ തൊട്ട്

text_fields
bookmark_border
ചക്രവാളത്തെ തൊട്ട്
cancel

ഭക്ഷ്യാവശിഷ്​ടങ്ങൾ കുമിഞ്ഞുകൂടിയ കുപ്പത്തൊട്ടികൾ മുഹമ്മദലിക്കെന്നും ഒരാവേ​ശമായിരുന്നു. പകൽ മുഴുവൻ വ്രതമെടുത്തവനെപ്പോലെ കഠിനമായ വിശപ്പുമായി രാ​ത്രിയെ കാത്തിരിക്കും. നഗരപാതകളിലെ തിരക്കൊഴിയുന്ന നേരങ്ങളിൽ കുപ്പത്തൊട്ടിയായിരുന്നുഅവ​​​െൻറ ശരണം. പ്രായം അമ്പതിനോടടുത്തുവരും. വീടെവിടെയെന്നറിയില്ല. കുടുംബത്തെക്കുറിച്ച്​ ചോദിച്ചാൽ ഉമ്മ ആശുപത്രിയിൽ പ്രസവിക്കാൻ പോയതാ​െണ​ന്നാണ്​ മറുപടി.

മുഹമ്മദലിയെ പോലെ മനോനില തെറ്റി മനസ്സി​​​െൻറ സന്തുലിതാവസ്​ഥയെന്ന നൂൽപാലത്തിലേറാൻ വെമ്പുന്ന ഇരുപത്തഞ്ചുകാരൻ ജെയ്​സൺ, മുപ്പതിലെത്തിയ ബാബു, ഉണ്ണികൃഷ്​ണൻ മുതൽ 65 വയസ്സുകാരനായ ജോസഫുൾപ്പെടെ 75 ലേറെ അ​ശരണരുടെ ആശാകേന്ദ്രമാണ്​ മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ പ്രവർത്തിക്കുന്ന ‘ആകാശപ്പറവകൾ’. സി.എം​.െഎ സന്യാസി സമൂഹത്തിനു കീഴിൽ  2006ൽ പ്രവർത്തനമാരംഭിച്ചതാണ്​  ഇൗ സ്​ഥാപനം.

akashaparavakal
‘ആകാശപ്പറവകൾ’ എന്ന സ്ഥാപനം
 


വീടുകളിൽ ഭാരമായിമാറിയ മനോരോഗികൾ, ലഹരിക്കടിപ്പെട്ടവർ, മേൽവിലാസമില്ലാതെ നാട്ടിലലയുന്നവർ തുടങ്ങി പലകാരണങ്ങളാൽ സമൂഹത്തിൽ അന്യവൽക്കരിക്കപ്പെട്ട ‘ആകാശപ്പറവക​െള’ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ഇവിടെ മതഭേദങ്ങളില്ല, ജാതി^ഭാഷാ വ്യത്യാസമില്ല... സമൂഹം തിരസ്​കരിച്ച ഇൗ ഹതഭാഗ്യരെ തണലും തലോടലും നൽകി ജീവിതത്തിലേക്ക്​ തിരിച്ചു കൊണ്ടു വരുന്നു.
വിൻ​െസൻറ്​ അച്ചനാണ്​ കഴിഞ്ഞ നാലു വർഷമായി ഇതി​​​െൻറ ചുമതലക്കാരൻ.

സ്​ഥാപനത്തി​​​െൻറ നടത്തിപ്പിൽ മുസ്​ലിം ഭൂരിപക്ഷകേ​ന്ദ്രമായ വെട്ടത്തൂരിലെ ഗ്രാമവാസികളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന അകമഴിഞ്ഞ സ്​നേഹവും പിന്തുണയും ഏറെ സന്തോഷം പകരുന്നതായി അച്ചൻ പറയുന്നു. ദാനധർമങ്ങൾക്ക്​ ഏറെ പുണ്യം ലഭിക്കുന്ന റമദാനിൽ  ദയാവായ്​പ്​ ഒന്നുകൂടി ഉൗഷ്​മളമാകും. പലരും നോമ്പു തുറക്കുള്ള പഴങ്ങളും ഭക്ഷണസാധനങ്ങളുമായി കുടുംബമൊന്നിച്ച്​ വരും. പ്രദോഷ സമയത്തെ ബാങ്ക്​ വിളിക്കായുളള ആ കാത്തു നിൽപും ശേഷം അന്തേവാസികൾക്കൊപ്പമ ിരുന്നുള്ള നോമ്പുതുറയും പകരുന്ന  നിർവൃതി വലുതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsramadan memmoriesmalayalam newsakashaparavakal
News Summary - ramadan memmories of akashaparavakal -Kerala News
Next Story