പോർക്ക് മന്തിയുമായി റമദാൻ ആശംസ പോസ്റ്റർ; കേസ്
text_fieldsചേർത്തല: പോർക്ക് മന്തിയുമായി റമദാൻ ആശംസ പോസ്റ്റർ പ്രചരിപ്പിച്ചതിൽ കേസെടുത്തു. ആലപ്പുഴ ചേർത്തലയിലാണ് സംഭവം.
കഴിഞ്ഞദിവസം വിവാദമായ മെഹർ മന്തി റസ്റ്റാറന്റിന്റെ പേരിലാണ് പോസ്റ്റർ പ്രചരിച്ചത്. ചേർത്തല സ്വദേശി രതീഷ് പണിക്കറിനെതിരെ സ്വമേധയ ആണ്പൊ ലീസ് കേസെടുത്തിരിക്കുന്നത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് ചേർത്തല പൊലീസ് നടപടി.
വിഷുവിനോടനുബന്ധിച്ച് മെഹർ മന്തി ആൻഡ് ഗ്രിൽസ് എന്ന റസ്റ്റാറന്റ് പുറത്തിറക്കിയ പരസ്യ പോസ്റ്റർ വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ശ്രീകൃഷ്ണൻ മന്തി കഴിക്കുന്ന രീതിയിലായിരുന്നു പോസ്റ്റർ. വിഷു ആശംസകൾ നേർന്നുകൊണ്ടുള്ള ഈ ചിത്രത്തിൽ കൃഷ്ണന്റെ മുന്നിൽ മന്തിയും ചിക്കനും വെച്ചതാണ് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തിന് ഇടയാക്കിയത്. മനഃപൂർവം വർഗീയ ലഹളയുണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ച് റസ്ന്റസ്ലേറ്ക്ക്റ പ്രതിഷേധ മാർച്ചുകൾ നടന്നു. സംഭവത്തിൽ ഉടമകളായ അർഷാദ് (36), ഷംനാസ് (30) എന്നിവരെ ചേർത്തല പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിലവിൽ ഇവർക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. വിവാദം കനത്തതോടെ ഉടമകൾ സോഷ്യൽ മീഡിയയിലൂടെ മാപ്പ് പറയുകയും വിശദീകരണം നൽകുകയും ചെയ്തു. ഒരു പരസ്യ ഏജൻസിയാണ് ഈ പോസ്റ്റർ ഡിസൈൻ ചെയ്തതെന്നും അതിലെ അപാകത ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അത് പിൻവലിച്ചിരുന്നുവെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

