ഖുർആൻ വഴി അന്ധകാര മോചനം
text_fieldsനന്മകൾ പരന്നൊഴുകുന്ന വിശുദ്ധിയുടെ നാളുകൾ ധന്യവും സജീവവുമാക്കാൻ മുസ്ലിംലോകം മെയ്യും മനസ്സും അറിഞ്ഞ് പരിശ്രമിക്കുന്ന കാഴ്ച പാവന റമദാനിൽ ലോകത്തെമ്പാടും ദൃശ്യമാകുന്നുണ്ട്. വിശുദ്ധിയുടെയും സ്നേഹത്തിെൻറയും സാഹോദര്യത്തിെൻറയും പരിചാരകരും കാവലാളുകളുമായി മുസ്ലിംലോകം മാറുന്ന കാഴ്ച ചേതോഹരവും നയനാനന്ദകരവുമാണ്. നീണ്ട 23 വർഷങ്ങളിലായിട്ടാണ് അല്ലാഹു ഭൂമിയിലേക്ക് വിശുദ്ധ ഖുർആൻ അവതരിപ്പിച്ചത്.

ഇൗ പുണ്യമാസത്തിൽ ലക്ഷോപലക്ഷം ഖുർആനാണ് വിശ്വാസികൾ വാനലോകത്തിന് തിരിച്ചുനൽകുന്നത്. ജിദ്ദയിലെ ഒരു പള്ളിയിൽ ഒരുദിവസം രാത്രിനമസ്കാരത്തിൽ ഖുർആനിെൻറ മൂന്നിലൊന്നാണ് പാരായണം ചെയ്യുന്നത്. മടുപ്പും ആലസ്യവുമില്ലാതെ നൂറുകണക്കിന് വിശ്വാസികൾ അവിടെ നമസ്കരിക്കുന്നു. കേവലം മൂന്ന് ദിവസങ്ങളിൽ ഖുർആൻ മുഴുവനും നമസ്കാരത്തിൽതന്നെ പൂർത്തിയാവുന്നു. പുണ്യറമദാനിൽ ഇങ്ങനെ 10 തവണയാണ് ഖുർആൻ പാരായണം ചെയ്യപ്പെടുന്നത്. ചെന്നൈയിലും ഹൈദരാബാദിലും ഇൗ രീതി വളരെ നേരത്തേയുണ്ട്.
തിരുവനന്തപുരത്ത് ഒരു സഹോദരൻ റമദാൻ ആദ്യദിവസം ഒരുതവണ ഖുർആൻ മുഴുവനും ഒാതിത്തീർക്കുകയുണ്ടായി. രാവിലെ ആറുമണിക്ക് തുടങ്ങി സന്ധ്യാനമസ്കാരം കഴിഞ്ഞ് പൂർത്തിയാക്കി. ഇതറിഞ്ഞ് ഒരു സഹോദരി അടുത്തദിവസം ആവേശത്തോടെ ഒരു ‘ഖത്തം’ തീർക്കുകയുണ്ടായി. പുണ്യമാസത്തിൽ ഒന്നിലധികം തവണ വിശുദ്ധഗ്രന്ഥം പൂർത്തിയാക്കുന്ന എത്രേയാ പേർ ഉണ്ട്. സർവശക്തൻ രണ്ട് പതിറ്റാണ്ടുകൾകൊണ്ട് ഒരു പൂവായി നമുക്ക് നൽകിയ വേദഗ്രന്ഥം ഒരു വസന്തമായി മുസ്ലിംലോകം വാനലോകത്തേക്ക് തിരിച്ചുനൽകുന്ന ഹൃദ്യമായ അനുഭവമാണ് പുണ്യറമദാനിലെ ഏറ്റവും ചാരിതാർഥ്യകരമായ ദൃശ്യം.
വാനലോകത്തെ മാലാഖമാർ ഇതെല്ലാംകണ്ട് പുളകംകൊള്ളുകയാണ്. ‘‘ഒാ പ്രവാചകരേ, ജനങ്ങളെ അന്ധകാരത്തിൽനിന്ന് മോചിപ്പിച്ച് പ്രകാശത്തിലേക്ക് കൊണ്ടുവരാൻവേണ്ടി അല്ലാഹു താങ്കളിലേക്ക് അവതരിപ്പിച്ച വേദഗ്രന്ഥമാണ് ഇൗ ഖുർആൻ. അതായത്, അജയ്യനും സ്തുത്യർഹനുമായ അല്ലാഹുവിെൻറ മാർഗത്തിലേക്ക് അവിടത്തെ അനുമതിയോടുകൂടി ജനങ്ങളെ വഴിനടത്താനുള്ള ഗ്രന്ഥമാണിത്’’ (വി.ഖു.14:1). വിശുദ്ധ ഖുർആനിലെ അത്ഭുതങ്ങളും അന്തർരഹസ്യങ്ങളും കണ്ടെത്താൻ ഇൗ പാവനമാസം ഉപയോഗപ്പെടുത്തുന്നവർ ഭാഗ്യവാന്മാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
