Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമത്വത്തി​െൻറ...

സമത്വത്തി​െൻറ പരിശീലനകാലം

text_fields
bookmark_border
സമത്വത്തി​െൻറ പരിശീലനകാലം
cancel

വിനയമാണല്ലോ വ്രതത്തി​ൽനിന്ന്​ ലഭിക്കുന്ന വലിയൊരു ഗുണപാഠം. അഹങ്കാരവും അഹന്തയും അവസാനിപ്പിച്ച്​ സ്രഷ്​ടാവി​​​​െൻറ വിധിവിലക്കുകൾ മാനിച്ചുള്ള ജീവിതരീതി ശീലമാക്കാൻ റമദാൻ നോമ്പുകൊണ്ട്​ സാധിക്കേണ്ടതുണ്ട്​. എന്താണോ അല്ലാഹു അനുവദിച്ചത്​ അതുമാത്രം അനുഭവിക്കുക. എന്തെല്ലാം അവൻ നിരോധിച്ചുവോ അതിൽനിന്നെല്ലാം വിട്ടുനിൽക്കുക. ഉന്നതനും താഴ്​ന്നവനും ഒരുപോലെ പട്ടിണി കിടക്കുകയും രാത്രിയിൽ ഒരുപോലെ പ്രാർഥന നടത്തുകയും ചെയ്യു​േമ്പാൾ ഉച്ചനീചത്വങ്ങളില്ലാ​ത്ത ഒരു സാമൂഹികജീവിതം സാധ്യമാവുന്നു. ജീവൻ നൽകിയ പടച്ചവൻ എല്ലാ മനുഷ്യരോടും സർവ സൃഷ്​ടിജാലങ്ങളോടും കാരുണ്യത്തോടെ പെരുമാറണമെന്നാണ്​ പഠിപ്പിക്കുന്നത്​. അത്​ പ്രായോഗികമാക്കാൻ റമദാൻ വ്രതം പോലെ മറ്റൊരവസരമില്ല.

ആരോടും പരാതി പറയാതെയും പ്രതികാരം ചെയ്യാതെയുമാണ്​ വ്രതത്തി​​​​െൻറ നാളുകളിൽ കഴിഞ്ഞുകൂടേണ്ടത്​. നോമ്പുകാരനെ ആരെങ്കിലും ചീത്ത പറയുകയോ ഉപദ്രവിക്കുകയോ ചെയ്​താൽ ‘ഞാൻ നോമ്പുകാരനാണ്​’ എന്ന്​ പറഞ്ഞൊഴിഞ്ഞുകളയാനാണ്​ മുഹമ്മദ്​ നബി ഉപദേശിച്ചത്​. ഇതിൽനിന്ന്​ നാം പഠിക്കേണ്ടത്​ ആരെയും വഴക്കുപറയാതെയും ഉപദ്രവിക്കാതെയും കഴിയുന്ന നോമ്പുകാരനെ പ്രകോപിതനാക്കാനോ ക്ഷോഭിപ്പിക്കാനോ ആർക്കും കഴിയില്ല എന്നതാണ്​. കാരണം, സഹനവും ക്ഷമയുമാണ്​ അയാൾ വ്രതകാലത്ത്​ ശീലിക്കുന്നത്.​ വെറും പട്ടിണി കിടന്നാൽ നോമ്പ്​ പൂർത്തിയാവുകയ​ില്ലെന്ന്​ സാരം. നോ​െമ്പടുത്തിട്ട്​ ചീത്തവാക്കുകളും മോശം പ്രവർത്തനങ്ങളും ഉപേക്ഷിക്കുന്നില്ലെങ്കിൽ അയാൾ ഭക്ഷണവും പാനീയവും കഴിക്കാ​തിരിക്കണമെന്ന്​ അല്ലാഹുവിന്​ ഒരു നിർബന്ധവുമില്ലെന്ന്​ നബി വ്യക്തമാക്കിയിട്ടുണ്ട്​.

ഇത്രയും ശക്തമായതും സ്വാധീനമുള്ളതുമായ ഒരു പരിശീലനമായി റമദാൻ നോമ്പിനെ ഉൾക്കൊള്ളു​േമ്പാഴാണ്​ അതി​​​​െൻറ ഫലം വ്യക്തികൾക്കും സമൂഹത്തിനും ലഭിക്കുക. ഒരാൾ മറ്റൊരാളെ നോമ്പു തുറപ്പിച്ചാൽ ഒരു നോ​െമ്പടുത്ത പ്രതിഫലമുണ്ടെന്നുവരു​േമ്പാൾ ആരാധനയുടെ സാമൂഹിക സ്വാധീനം എത്രമാത്രം മനോഹരമാണെന്ന്​ മനസ്സിലാക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hussain madavoorDharmapathadrramadhan specialramadan2020
News Summary - ramadan article by dr. hussain madavoor
Next Story