Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറമദാനും സകാത്തും

റമദാനും സകാത്തും

text_fields
bookmark_border
kadakkal Abdul azeez moulavi
cancel

ഭൂമിയിലെ വിഭവങ്ങൾ പങ്കിടുന്നതുമായി ബന്ധപ്പെട്ടാണ് വ്യക്തികളും സംഘങ്ങളും സമൂഹങ്ങളും രാഷ്​ട്രങ്ങളും തമ്മിൽ പ്രശ്നങ്ങളുണ്ടാകുന്നത്. സമ്പത്തിന്‍റെ ഉടമസ്​ഥാവകാശം ആർക്ക്? എന്ന ചോദ്യത്തിന് ശരിയായ ഉത്തരം കണ്ടെത്തിയാലേ ഇ തിന് ശാശ്വതപരിഹാരമാവുകയുള്ളൂ. ധനം അല്ലാഹുവി​േൻറത്​; മനുഷ്യർ അതി​​​​െൻറ കൈകാര്യകർത്താക്കൾ എന്നതാണ് ഇസ്​ലാമി ​​​െൻറ സമീപനം. ഉടമസ്​ഥാവകാശം ഭരണകൂടത്തിനാണ് എന്ന് കരുതുന്ന ഭൗതിക പ്രത്യയശാസ്​ത്രങ്ങളെയും ഇസ്​ലാം അംഗീകരിക്കുന്നില്ല.

ഇസ്​ലാമി​​​െൻറ പഞ്ചസ്​തംഭങ്ങളിലൊന്നായ സകാത്ത് നമ്മുടെ സമൂഹഘടനയെ മാതൃകാപരമായി നിർമിക്കുന്നതിനുള്ള അടിസ്​ഥാനോപാധികളിൽ ഒന്നാണ്. പ്രവാചകൻ മദീന കേന്ദ്രമാക്കി രൂപപ്പെടുത്തിയ ഭരണസംവിധാനത്തിൽ സകാത്ത് വിശ്വാസിയുടെ വൈയക്തികമായ അനുഷ്​ഠാനം മാത്രമായിരുന്നില്ല, മാതൃകാ സമൂഹസൃഷ്​ടിയുടെ (ഖൈറു ഉമ്മത്) അടിസ്​ഥാനഘടകം കൂടിയായിരുന്നു. ഭരണകർത്താവ് എന്ന നിലയിൽ സമ്പത്തി​​​െൻറ മൂല്യം നിശ്ചയിച്ച് കൈവശാധികാരം ആരിൽ നിക്ഷിപ്തമാണോ അവരിൽനിന്നു നിശ്ചിത വിഹിതം സകാത്തായി വസൂലാക്കുന്ന രീതിയാണ് പ്രവാചകൻ അനുവർത്തിച്ചത്. നമസ്​കാരവും നോമ്പും കുറ്റമറ്റ രീതിയിൽ പുലർത്തിയവർക്കുപോലും സമ്പത്ത് പാവപ്പെട്ടവനുവേണ്ടി വിട്ടുകൊടുക്കാൻ പ്രയാസമുണ്ടായിരുന്നു. എന്നാൽ, അക്കാര്യത്തിൽ ഒരു വിട്ടുവിഴ്ചക്കും മുഹമ്മദ്​ നബി സന്നദ്ധനായിരുന്നില്ല.

സകാത്തിലുള്ള നബിയുടെ ഈ കാർക്കശ്യമാണ് പൊതുവെ സൗമ്യസ്വഭാവക്കാരനായ ഒന്നാം ഖലീഫ അബൂബക്കറിനെയും ശാഠ്യക്കാരനാക്കിയത്. രണ്ടു വർഷത്തോളം ഭരണം കൈയാളിയ അദ്ദേഹത്തി​​​​െൻറ ശ്രമകരമായ ദൗത്യം സകാത്ത് നിഷേധികളെ വരുതിയിൽ കൊണ്ടുവരുകയായിരുന്നു. ഖുർആനിൽ നമസ്​കാരത്തെപ്പറ്റി പറയുന്നിടങ്ങളിൽ അനുബന്ധമായി സകാത്തും കടന്നുവരുന്നുണ്ട്. അതിനർഥം നമസ്​കാരവും നോമ്പും കൊണ്ട് വിശ്വാസിയുടെ ജീവിതം പൂർണമാകുന്നില്ല എന്നുതന്നെയാണ്. പക്ഷേ, ഇന്ന് സകാത്ത് വലിയ സമ്പന്നർക്കുമാത്രം ബാധ്യതപ്പെട്ട കാര്യമായിട്ടാണ് പലരും മനസ്സിലാക്കുന്നത്. വ്യവസായികൾ, കച്ചവടക്കാർ, വേതനം പറ്റുന്ന ഉദ്യോഗസ്​ഥർ തുടങ്ങി എല്ലാവരും സമ്പത്തി​​​െൻറ വാർഷിക മൂല്യം കണിശതയോടെ നിർണയിച്ചാൽ നല്ലൊരു ശതമാനത്തിനും സകാത്ത് നിർബന്ധ ബാധ്യതയാണെന്ന് ബോധ്യപ്പെടും.

സമ്പത്തി​​​െൻറ വാർഷിക ആസ്തിയാണ് അടിസ്​ഥാനപ്പെടുത്തുന്നതെങ്കിൽ റമദാനുമായി അതിനെന്ത് ബന്ധം? അതിരുകളില്ലാത്ത പ്രതിഫലത്തി​​​െൻറ മാസമായി റമദാനെ പരിഗണിച്ച്​ ദാനധർമം റമദാനിൽ അധികരിപ്പിക്കാറുണ്ട്. അതുപോലെ റമദാനിൽ നിർവഹിച്ചാൽ സകാത്തിന് മറ്റു മാസങ്ങളിൽ ചെയ്യുന്നതി​​​െൻറ എത്രയോ ഇരട്ടി പ്രതിഫലം കരഗതമാക്കാം എന്ന പ്രതീക്ഷയാണ് സകാത്തിനും ഈ പുണ്യമാസത്തെ തെരഞ്ഞെടുക്കാൻ വിശ്വാസികളെ േപ്രരിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanRamadan Special. DharmapathaKadaykakl Abdul Azeez Moulavi
News Summary - Ramadan And Zakat-
Next Story