Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘റമദാൻ ഫ്രം ആഫ്രിക്ക’

‘റമദാൻ ഫ്രം ആഫ്രിക്ക’

text_fields
bookmark_border
‘റമദാൻ ഫ്രം ആഫ്രിക്ക’
cancel

ഒന്നിലധികം തവണ കേരളത്തി​​​െൻറ നോമ്പ്​രുചി അനുഭവിച്ച സന്തോഷത്തിലാണ്​ സെവൻസ്​ ഫുട്ബാൾ ടൂർണമ​​െൻറ്​ കളിക്കാൻ എത്തിയ ആഫ്രിക്കൻ താരങ്ങളായ അബ്​ദുറഹ്​മാനും ബെന്നും റിദാക്കും  ഇസ്മയിലും. ഇക്കുറി ഇവർ ​േകരളത്തിലെത്തിയത്​ റമദാ​​​െൻറ തൊട്ടുമുമ്പത്തെ മാസത്തിലാണ്. കേരളത്തിലെ ഫുട്ബാൾഭ്രാന്ത്​ മാത്രമല്ല വിവിധ മതസ്​ഥർ ഒരുമിച്ചുള്ള ഇഫ്താറും സമൂഹ നോമ്പുതുറയും നന്മയുടെ കാഴ്​ചകളാണ്​ ഇവർക്ക്​. സഹോദരമതസ്​ഥരായ ഇവരുടെ സഹ കളിക്കാർക്കും റമദാൻ  സന്തോഷം നിറഞ്ഞ കാലമാണ്​. ‘‘കേരളത്തിൽ വളരെ ആവേശത്തോടെയാണ് ഞങ്ങൾ കളിക്കാൻ എത്താറ്​. കളിയുടെ നേരത്തും നോമ്പിന് വലിയ പ്രാധാന്യം നൽകാറുണ്ട്. കളിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ നോമ്പ്​​ ഞങ്ങൾക്ക്​ തടസ്സമാവാറില്ല. കേരളത്തിലെ ജനങ്ങൾ സ്നേഹമുള്ളവരാണ്. സ്വന്തം സഹോദരങ്ങളെപോലെയാണ്​ ഞങ്ങളോടുള്ള പെരുമാറ്റം.’’

ആഫ്രിക്കൻ രാജ്യങ്ങളായ സുഡാന്‍, നൈജീരിയ, ഐവറി കോസ്​റ്റ്​, താന്‍സനിയ, ഐരിത്രിയ എന്നിവിടങ്ങളിൽ നിന്നാണ്​ സെവൻസ്​ ഫുട്ബാൾ കളിക്കാൻ കേരളത്തിലെത്താറ്​​​​. സ്വന്തം നാടുകളിലെ റമദാൻ കാഴ്ചകളും   അനുഭവങ്ങളും ഏറെ പറയാനുണ്ട്​  ഇവർക്ക്​. ‘‘റമദാനുവേണ്ടി വളരെ ആവേശകരമായ കാത്തിരിപ്പാണ് ഞങ്ങളുടെ നാടുകളിലെല്ലാം. തെരുവോരങ്ങളിലും  ഇടവഴികളിലും  പുണ്യറമദാനെ സ്വീകരിക്കാൻ കൈകളടിച്ച്  ​െമഹ്ഫിലുകളുടെ ഈണത്തിൽ  യുവാക്കൾ നടന്നുനീങ്ങും​. യുവ സംഘത്തി​​​െൻറ ശബ്​ദം അടുത്തെത്തുമ്പോള്‍  വീടുകളിൽ വെളിച്ചം വീഴും. പരസ്പരം റമദാൻ സന്ദേശം പകരും. റമദാനെ വരവേറ്റ്​ നോമ്പി​​​െൻറ തുടക്കം നാട്ടിലുടനീളം  വിളിച്ചറിയിക്കുക എന്ന ദൗത്യമാണ്​ ഇവര​​ുടെത്​.’’ ഇഫ്താറും സുഹൂറുമെല്ലാം അതിഥികളെത്തേടി വീട്ടുമുറ്റത്തേക്കും പൊതുസ്ഥലങ്ങളിലേക്കും ഇറങ്ങിവരുന്ന മഹത്തായ ദിനങ്ങൾ സുഡാനിലെ നോമ്പി​​െൻറ പ്രത്യേകതയാണ്​. അത്താഴത്തിനു വിളിക്കാന്‍ നാടന്‍പാട്ടുകളുടെ ചിറകിലേറി യുവാക്കള്‍ ഊരുചുറ്റും. പൊതുവെ സല്‍സ്വഭാവികളും ദാനശീലരും ഹൃദയവിശാലതയുള്ളവരുമാണ് സുഡാന്‍കാർ. 

സുഡാനുമായി അതിര്‍ത്തിപങ്കിടുന്ന, പ്രകൃതിവിഭവങ്ങളാല്‍ ധന്യമായ മുസ്‌ലിംരാജ്യമാണ് ഐരിത്രിയ. പാട്ടും കളിയും ​െമഹ്ഫിലുകളുമായാണ് ഐരിത്രിയന്‍ മുസ്‌ലികള്‍ റമദാനെ വരവേല്‍ക്കുക. പള്ളികളില്‍ ഭക്ഷണമെത്തിച്ച് ഒന്നിച്ച് കഴിക്കുന്ന പതിവാണ് റമദാന്‍ മുഴുവനും. ഇഫ്താറിന് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പള്ളികളിലെത്തുന്നത് മറ്റൊരു പ്രത്യേകതയാണ്​. സുഡാ​​​െൻറ ആതിഥേയ മര്യാദകള്‍ മറ്റേതു അറബ് രാജ്യത്തെയും പോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. സുഡാന്‍ ജനത അതിഥികളോട് കാണിക്കുന്ന പരിഗണന മറ്റൊരിടത്തും കാണിച്ചുതരാന്‍ കഴിയാത്തത്ര മഹത്തരമാണ്. സമൂഹ നോമ്പുതുറ പരിപാടികളാകട്ടെ അത് രാജ്യമൊട്ടാകെ കാണുവാനും കഴിയും. സുഡാനികള്‍ തുറന്ന മൈതാനികളില്‍ ​െവച്ച് നോമ്പ് തുറക്കുന്നതിന്​ താല്‍പര്യപ്പെടുന്നു. അയല്‍പക്കങ്ങളിലോ ഗ്രാമത്തിലോ ഉള്ള പുരുഷന്മാര്‍ പ്രത്യേകസ്ഥലത്ത് ഒരുമിച്ചുകൂടുന്നു.

മിക്കവാറും അത് ഗ്രാമ മുഖ്യ​​​െൻറയോ ഗ്രാമത്തിലെ പ്രായംകൂടിയ ആരുടെയെങ്കിലുമോ വീടി​​​െൻറ മുറ്റത്തായിരിക്കും. അവിടെ വെച്ച് നോമ്പ് തുറക്കുകയും സമൂഹമായി മഗ്​രിബ് നമസ്കരിക്കുകയും ചെയ്യും. റമദാനെ പൂർണമായും തങ്ങൾ ഉൾക്കൊള്ളും. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർവരെ പള്ളികളിൽ  സജീവമാകുന്ന ദിനരാത്രങ്ങൾ ആയിരിക്കും. അത്താഴം കഴിക്കാന്‍ കഴിയാതെപോകരുതെന്ന് തങ്ങൾക്ക്  നിര്‍ബന്ധമാണ്. മതപഠന ക്ലാസുകള്‍, പ്രാര്‍ഥന, പുണ്യപ്രവര്‍ത്തനങ്ങള്‍, തുറസ്സിടങ്ങളിലെ ഇഫ്താര്‍ പാർട്ടികൾ എന്നിവക്കുപുറമെ പാവപ്പെട്ടവര്‍ക്കായുള്ള ഭക്ഷണ ശേഖരണവും പിരിവുകളും ഈ മാസത്തില്‍ ഇവിടെ സാധാരണമാണ്. റമദാനിൽ സുഡാനിലെ പള്ളികള്‍ നിറഞ്ഞു കവിയും. റമദാന്‍ പരിപാടികള്‍ റേഡിയോകളില്‍ പ്രക്ഷേപണം ചെയ്യും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇഫ്താര്‍ വിരുന്നുകളും ഇക്കാലത്ത് സജീവമാകും. യാത്രക്കാര്‍ക്ക് നോമ്പു തുറക്കാനാവശ്യമായ വിഭവങ്ങള്‍ നൽകും. നോമ്പുതുറ സമയത്ത് വീട്ടിലോ പള്ളികളിലോ എത്താന്‍ സാധിക്കാത്തവര്‍ക്ക് കാരക്കയും വെള്ളവും നൽകും. റമദാനില്‍ രാത്രി നമസ്കാരങ്ങള്‍ക്ക് പള്ളികളില്‍ വിശ്വാസികള്‍ നിറയും. ഏറെ രസകരമായ കാര്യം സുഡാനില്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ പള്ളികളിലെത്തുക സ്ത്രീകളാണെന്നുള്ളതാണ്.

നൈജീരിയയില്‍ റമദാ​​​െൻറ വരവറിയിക്കുന്നത് സമൂഹ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടാണ്. നൈജീരിയക്കാരില്‍ ഭൂരിഭാഗവും ഗോത്രവര്‍ഗ സംസ്‌കാരം ഉള്‍ക്കൊള്ളുന്നവരാണ്​. അല്‍അയ്ബാമ, അല്‍ജൂരിയ, അല്‍അമാല തുടങ്ങിയ ഗോത്രങ്ങള്‍ പ്രസിദ്ധം. റമദാന്‍ ഉത്സവ ലഹരിയാണ് നൈജീരിയയില്‍. സുഹൂറും(അത്താഴം) ഇഫ്താറുമെല്ലാം തങ്ങൾക്ക് വലിയ ആഘോഷങ്ങളാണ്. അത്താഴത്തിന് വിളിച്ചുണര്‍ത്താന്‍ ‘ഫറഖുല്‍ ഈഖാള്’ എന്നപേരില്‍ പ്രത്യേക വാദ്യസംഘം തന്നെയുണ്ടെന്ന് ബെൻ പറഞ്ഞു. നൈജീരിയക്കാരുടെ പാരമ്പര്യറമദാന്‍ അത്താഴവിഭവം ‘അല്‍തൗ’ ആണ്.

ഐവറി കോസ്​റ്റിലും സമാനമായ രീതിയിലൊക്കെയാണ് ആഘോഷം. റമദാന്‍ ആഗതമാകുന്നതോടെ വിപണി സജീവമാകും. കടകളിലും ചന്തകളിലും സാധനങ്ങള്‍ വന്നുനിറയും. ഇക്കാലത്ത് സുഡാനില്‍ വില പൊതുവെ ഉയര്‍ന്നു നില്‍ക്കും. റമദാനായാല്‍ സുഡാനിലും നാരങ്ങവെള്ളം, പേരക്ക, മാമ്പഴം, മുന്തിരി, ഓറഞ്ച് എന്നിവ കൊണ്ടുള്ള ജ്യൂസുകള്‍ ലഭ്യമാണ്. തേയിലയും കറുവപ്പട്ടയുമിട്ട് കടുത്ത ചുവപ്പ് നിറമാകുന്നതുവരെ തിളപ്പിക്കുന്ന ചായയും സ്പെഷല്‍ കാപ്പിയും കൂടാതെ സുഡാനികള്‍ക്ക് ഇഫ്താര്‍ പൂര്‍ണമാകില്ല. സുഡാനില്‍ പതിവു പാനീയമായ അബ്രെഹ് റമദാനില്‍ കൂടുതല്‍ ചെലവാകും. ചോളം കൊണ്ടുള്ള ഈ പാനീയം ചുവപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭിക്കും. പ്രകൃതിദത്തമായ ഈ പാനീയം ദാഹമകറ്റാന്‍ ഉത്തമമാണ്. ഗോതമ്പ് പൊടിയില്‍ പാല്‍ ചേര്‍ത്തുണ്ടാക്കുന്ന റോയെഗാഗ് ആണ് മറ്റൊരു സുഡാനി വിഭവം. ‘അല്‍മദീദ’ എന്ന മാംസ വിഭവമാണ് ഇഫ്ത്വാറിന്  പ്രധാനമായി തയാറാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAfrican Ramadanrmadan memmoroes
News Summary - Ramadan from Africa -Kerala News
Next Story