Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനോ​മ്പിെൻറ...

നോ​മ്പിെൻറ പു​ണ്യ​ത്തി​ൽ ആ​ദി​ത്യ​രാ​ജ്

text_fields
bookmark_border
covid-19
cancel

പ​ത്ത​നാ​പു​രം: റ​മ​ദാ​ന്‍ മാ​സ​ത്തെ വി​ശു​ദ്ധ​നോ​മ്പി​െൻറ പു​ണ്യ​വു​മാ​യി ആ​ദി​ത്യ​രാ​ജ്. കു​ണ്ട​യം അ​മ്പ​ല​മു​ക്ക് ക​ണി​യം​ചി​റ വീ​ട്ടി​ല്‍ വി​ക്ര​മ​ന്‍-​ആ​ശ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ആ​ദി​ത്യ​രാ​ജ് ഇ​ത്ത​വ​ണ വ്ര​താ​നു​ഷ്ഠാ​ന​ത്തി​​െൻറ തി​ര​ക്കി​ലാ​ണ്. റ​മ​ദാ​ന്‍ ഒ​ന്ന് മു​ത​ല്‍ നോ​മ്പ് അ​നു​ഷ്​​ഠി​ക്കു​ന്നു​ണ്ട്. സു​ഹൃ​ത്തു​ക്ക​ള്‍ പ​ക​ര്‍ന്ന് ന​ല്‍കി​യ അ​റി​വാ​ണ് ഇ​ത്ത​വ​ണ വ്ര​താ​നു​ഷ്ഠ​ന​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്. പു​ല​ര്‍ച്ച മൂ​ന്നി​ന് എ​ഴു​ന്നേ​റ്റ് കു​ളി​ച്ച്  ഇ​ട​അ​ത്താ​ഴം ക​ഴി​ക്കും. തു​ട​ര്‍ന്ന് വൈ​കു​ന്നേ​രം വ​രെ വ്ര​തം എ​ടു​ക്കും.

സ​ന്ധ്യ​ക്ക്​ പ​ള്ളി​യി​ലെ ബാ​ങ്ക് വി​ളി​ക്കു​ശേ​ഷ​മാ​ണ് നോ​മ്പു​തു​റ. സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഭി​ലാ​ഷും അ​ഖി​ലും നോ​മ്പ് ആ​രം​ഭി​ച്ചെ​ങ്കി​ലും ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് കാ​ര​ണം ഇ​ട​ക്ക്​ ഉ​പേ​ക്ഷി​ച്ചു. ആ​ദ്യ​മാ​യാ​ണ് ആ​ദി​ത്യ​ൻ റ​മ​ദാ​ന്‍ വ്ര​തം അ​നു​ഷ്ഠി​ക്കു​ന്ന​ത്. ആ​ദ്യ​ദി​ന​ങ്ങ​ളി​ല്‍ വ്ര​ത​ത്തെ​പ്പ​റ്റി മ​ന​സ്സി​ലാ​ക്കാ​ന്‍ സ​മീ​പ​ത്തെ ഇ​സ്​​ലാം​മ​ത​വി​ശ്വാ​സി​ക​ളു​ടെ ഒ​പ്പ​മാ​യി​രു​ന്നു നോ​മ്പ് തു​റ. ബാ​ങ്കി​ന് മു​മ്പ്​ ചൊ​ല്ലാ​നു​ള്ള നി​യ​ത്തു​ളെ​ല്ലാം സു​ഹൃ​ത്തു​ക്ക​ളാ​ണ് പ​ഠി​പ്പി​ച്ച​ത്. മാ​താ​പി​താ​ക്ക​ള്‍ പൂ​ര്‍ണ​പി​ന്തു​ണ​യു​മാ​യു​ണ്ട്. പു​ല​ര്‍ച്ച ആ​ദി​ത്യ​നു​ള്ള ഭ​ക്ഷ​ണം ഒ​രു​ക്കി​ന​ല്‍കു​ന്ന​ത് അ​മ്മ​യാ​ണ്. വൈ​കു​ന്നേ​രം നോ​മ്പു​തു​റ​യ്ക്കു​ള്ള വി​ഭ​വ​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​ത് അ​ച്ഛ​നാ​ണ്.

പ​ക​ല്‍സ​മ​യം വീ​ട്ടി​ലെ ത​​െൻറ പ​ച്ച​ക്ക​റി​കൃ​ഷി പ​രി​പാ​ലി​ച്ചും കൂ​ട്ടു​കാ​രോ​ടൊ​പ്പം കൂ​ടി​യും സ​മ​യം ​െച​ല​വ​ഴി​ക്കും. നോ​മ്പി​​െൻറ ആ​ദ്യ​ദി​ന​ങ്ങ​ളി​ല്‍ പ്ര​യാ​സ​മാ​യി​രു​െ​ന്ന​ന്നും ഓ​രോ ദി​നം ക​ഴി​യും​തോ​റും കൂ​ടു​ത​ല്‍ ആ​ത്മ​വി​ശ്വാ​സം കൈ​വ​രു​ന്ന​താ​യും ആ​ദി​ത്യ​രാ​ജ് പ​റ​യു​ന്നു. റ​മ​ദാ​ന്‍ മു​പ്പ​തും പൂ​ര്‍ത്തീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം. പ​ത്ത​നാ​പു​രം സ​െൻറ്​ സ്​​റ്റീ​ഫ​ന്‍സ് സ്​​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ആ​ര്യ​ല​ക്ഷ്മി​യാ​ണ് സ​ഹോ​ദ​രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsramadan 2020
News Summary - Ramadan 2020-Kerala news
Next Story