സമൂഹഅടുക്കളയിൽനിന്ന് നോമ്പുകഞ്ഞിയും
text_fieldsനെടുമങ്ങാട്: തൊളിക്കോട് പഞ്ചായത്ത് തേവൻപാറ വാർഡിലെ സമൂഹഅടുക്കളയിൽനിന്ന് നോമ്പുകഞ്ഞിയും. റമദാൻ വ്രതം അനുഷ്ഠിക്കുന്നവർക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് നോമ്പുകഞ്ഞി. മറ്റുള്ളവർക്കും ഏറെ പ്രിയങ്കരമാണ് ഈ വിഭവം. വിവിധയിനം ചേരുവകൾകൊണ്ട് പ്രത്യേകം തയാറാക്കുന്ന ഈ കഞ്ഞി റമദാൻകാലങ്ങളിൽ പള്ളികളിലാണ് വിതരണം ചെയ്തുവന്നത്.
എന്നാൽ ലോക്ഡൗൺ കാരണം പള്ളികൾ അടച്ചിട്ടിരിക്കുന്നതിനാൽ നോമ്പുകഞ്ഞി കിട്ടാതെ ആളുകൾ പ്രയാസപ്പെടുന്നത് കണ്ടറിഞ്ഞാണ് വീടുകിൽ ഉച്ചഭക്ഷണം എത്തിച്ചുനൽകിയ അേത ക്രമത്തിൽ കഞ്ഞി തയാറാക്കി നൽകുന്നത്.
വാർഡ് മെംബർ കൂടിയായ കോൺഗ്രസ് പനക്കോട് മണ്ഡലം പ്രസിഡൻറ് എൻ.എസ്. ഹാഷിമിെൻറ നേതൃത്വത്തിൽ എം.എം. ബുഹാരി, പി. പുഷ്പാംഗദൻ നായർ, നവാസ് മൗലവി, പെരിനാട് ഷറഫുദ്ദീൻ, ഗോകുൽ കൃഷ്ണൻ, അൽ അമീൻ തുരുത്തി, സുനീഷ്, ഫൈസൽ റഷീദ് ഫാറൂഖ്, രാജീവ് കുട്ടൻ, അനിമോൻ, മുഹമ്മദ് ബഷീർ പാറയിൽ, ചന്ദ്രൻ പിള്ള, സുലൈമാൻ, സിദ്ദീഖ്, അൻഷാദ്, റിയാസ് മേലെതുരുത്തി, ശ്രീകാന്ത്, തുടങ്ങിയവരാണ് പ്രവർത്തനത്തിന് പിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
