നന്മനിറഞ്ഞ നോമ്പുകാലം
text_fieldsനന്മണ്ട: പ്രായം 90 കഴിഞ്ഞ് വിശ്രമജീവിതത്തിൽ കഴിയുന്ന നന്മണ്ട എ.എം.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ ഏരത്തുകണ്ടി അബൂബക്കർ നന്മയുള്ള നോമ്പോർമയിലാണ്. അന്ന് നാട്ടിൽ പട്ടിണി വ്യാപകമായിരുന്നുവെങ്കിലും റമദാെന ഏറെ സന്തോഷത്തോടെയാണ് നാട് വരവേൽക്കുക. തരിക്കഞ്ഞിയും പൂളക്കറിയും പത്തിരിയും ചീരോക്കഞ്ഞിയും ഇന്നും നാവിൽ രുചിയൂറുന്ന ഓർമകളാണ്. റമദാൻ എത്തുന്നതിനു മുമ്പെ ഗ്രാമങ്ങളിൽ ഉരലിടിയുടെ നാദമുയരും അയൽവാസികൾ ഒത്തുകൂടി മസാലക്കൂട്ടങ്ങളും അരിയും ഇടിച്ചുപൊടിച്ച് നോമ്പുകാലത്തിന് തയാറാകും. വീടും സാധനസാമഗ്രികളും വൃത്തിയാക്കും. ഇന്നത്തെപ്പോലെ വിഭവസമൃദ്ധമല്ല അക്കാലത്തെ നോമ്പുകാലം. ഉണക്ക കാരക്ക ഒന്ന് പലതായി മുറിച്ചാണ് നോമ്പുതുറക്കുക. പച്ച കാരക്ക അന്നത്തെ മെനുവിലില്ല. പഴവർഗങ്ങളോ പലഹാരങ്ങളോ ഇല്ല.
മതസൗഹാർദം ഊട്ടിയുറപ്പിക്കുന്നതുകൂടിയായിരുന്നു അന്നത്തെ നോമ്പുകാലം. മൈക്കിലൂടെ ബാങ്ക് വിളി അക്കാലത്തുണ്ടായിരുന്നില്ല. പള്ളിയിൽനിന്നുള്ള കതിന വെടിയൊ, ചെമ്പോത്തിെൻറ കരച്ചിൽ കേട്ടോ ആണ് നോമ്പുതുറക്കുക . വ്യാപകമായ ഇഫ്താറുകളും അന്യമാണന്ന്. എന്നാൽ, കാലം മാറി.
ഇന്ന് നോമ്പും സക്കാത്തും സമൂഹം നെഞ്ചിലേറ്റിക്കഴിഞ്ഞു. ദരിദ്രർക്ക് ആശ്വാസത്തിെൻറ കിരണങ്ങളാണ് റമദാൻ സമ്മാനിക്കുന്നത്. കോവിഡ് കാലത്തെ റമദാനിൽ മക്കളും പേരമക്കളുമായി കഴിയുന്നതും അവരോട് പഴയകാല നന്മകൾ പറഞ്ഞുകൊടുക്കുന്നതും ആനന്ദകരമാണെന്ന് അബൂബക്കർ മാസ്റ്റർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
