Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅർഥനകൾ

അർഥനകൾ അര്‍ഥവത്താക്കാൻ

text_fields
bookmark_border
nahas-mala
cancel

പ്രാര്‍ഥിക്കുന്നവരാണ് എല്ലാവരും. പ്രാര്‍ഥന ജീവിതത്തി​​​​​െൻറ ഒഴിച്ചുകൂടാനാകാത്ത കാര്യമാണെന്ന് മനസ്സിലാക ്കുന്നവരാണ് വിശ്വാസികള്‍. പ്രാര്‍ഥിച്ചാല്‍ കൂലികിട്ടും എന്നാണ് പലരും പറയുന്നൊരു ന്യായം. അത് ശരിതന്നെ. എന്നാല ്‍, പ്രാര്‍ഥന കൂലി കിട്ടുന്നൊരു കാര്യമെന്ന നിലയില്‍ മാത്രം ഒതുങ്ങുമോ? ഒതുങ്ങേണ്ടതാണോ? അ​െല്ലന്നാണ് പ്രാര്‍ഥ നകൾ പരിശോധിച്ചാല്‍ മനസ്സിലാവുക.

ജീവിതത്തി​​​​​െൻറ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍, ഇടവേളകളിൽ നടത്തുന്ന പ്രാ ര്‍ഥനകള്‍ക്ക് ജീവിതവുമായി ബന്ധപ്പെട്ട് ഇസ്‌ലാമി​​​​​െൻറ നിലപാടുകളറിയിക്കുന്ന വലിയ അര്‍ഥതലങ്ങളുണ്ട്. രാവില െ ഉണരുമ്പോള്‍ പ്രാര്‍ഥിക്കുന്നത് ‘‘ഞങ്ങളെ മരിപ്പിച്ച ശേഷം ജീവിപ്പിക്കുന്ന അല്ലാഹുവിന് സ്തുതി’’ എന്നാണ്. അത് മുമ്പത്തെ ദിവസം കിടക്കുമ്പോള്‍ നടത്തിയ പ്രാര്‍ഥനയുടെ തുടര്‍ച്ചയാണ്: ‘‘നി​​​​​െൻറ നാമത്തില്‍ ഞാന്‍ മരിക്കുന്നു, ജീവിക്കുന്നു’’ അല്ലെങ്കില്‍ ‘‘നി​​​​​െൻറ നാമത്താല്‍ എ​​​​​െൻറ പാർശ്വം ഞാന്‍ നിലത്തുവെച്ചിരിക്കുന്നു, നിന്നെക്കൊണ്ടുതന്നെ ഞാന്‍ അത് ഉയര്‍ത്തുകയും ചെയ്യുന്നു.

നീ എ​​​​​െൻറ ജീവനെ തിരിച്ചെടുത്താല്‍ അതിനോട് കരുണ കാണിക്കണം. ഒരു ദിവസംകൂടി എനിക്ക് ജീവന്‍ നല്‍കുകയാണെങ്കില്‍ സച്ചരിതരുടെ ആത്മാക്കളെ സംരക്ഷിക്കുന്നതുപോലെ അതിനെ സംരക്ഷിക്കണം’’ -ഇങ്ങനെ പ്രാര്‍ഥിച്ചാണ് ഉറങ്ങുന്നത്. അതി​​​​​െൻറ തുടര്‍ച്ചയാണ് ഉണരുമ്പോഴുള്ള പ്രാര്‍ഥന. അല്ലാഹുവേ, നീ ഒരു ദിവസംകൂടി എനിക്ക് നല്‍കിയിരിക്കുകയാണ്. ഇന്നലെ എന്നെപ്പോലെ ഉറങ്ങിയവരില്‍ ചിലരെങ്കിലും ഇന്ന് എണീറ്റിട്ടില്ല. അവര്‍ക്ക് ജീവിതമില്ല, ജീവനില്ല. എനിക്ക് തന്ന ഇന്നത്തെ ജീവിതത്തെക്കുറിച്ചുള്ള എ​​​​​െൻറ ഉത്തരവാദിത്തം ഞാനിതാ ഇവിടെ പ്രഖ്യാപിക്കുന്നു. അല്ലാഹുവിന് സ്തുതി, ഒരു മരണത്തിനു ശേഷം എനിക്ക് ജീവനെ തന്നതിന്.

വീട്ടിലേക്ക് കയറുമ്പോള്‍, അവിടെനിന്നിറങ്ങുമ്പോള്‍...അങ്ങനെ പല പ്രാര്‍ഥനകള്‍ പഠിപ്പിച്ചിട്ടുണ്ട്. ‘‘അല്ലാഹുവേ! നി​​​​​െൻറ പേരിലാണ് ഈ വീട്ടിൽനിന്ന് ഞാന്‍ അന്നം തേടിയിറങ്ങുന്നത്. അതി​​​​​െൻറ ഉതവിയും സാക്ഷാത്​കാരവുമെല്ലാം നി​​​​​െൻറ കൈയിലാണ്. നിന്നില്‍ ഭരമേൽപിച്ചാണ് ഞാന്‍ ഇറങ്ങുന്നത്’’ -ഇപ്രകാരം ജീവിതത്തി​​​​​െൻറ എല്ലാ മേഖലകളിലും പ്രാര്‍ഥന ഒരു നിലപാടുകൂടിയാണ്.

വീട്ടില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ നബി പഠിപ്പിച്ച മനോഹരമായൊരു പ്രാര്‍ഥന ശ്രദ്ധേയമാണ്: ‘‘പടച്ചവനേ, ഞാന്‍ വഴിപിഴച്ചുപോകുന്നതില്‍നിന്നും മറ്റൊരാളാല്‍ വഴിപിഴപ്പിക്കപ്പെടുന്നതില്‍നിന്നും ഞാന്‍ വീണുപോകുന്നതില്‍നിന്നും വീഴ്ത്തപ്പെടുന്നതില്‍നിന്നും അക്രമം ​െചയ്യുന്നതില്‍നിന്നും അക്രമിക്കപ്പെടുന്നതില്‍നിന്നും അജ്ഞനാകുന്നതില്‍നിന്നും മറ്റൊള്‍ക്ക് അജ്ഞാതനാകുന്നതില്‍നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു.’’

ഇത് പ്രാര്‍ഥനയാണോ, അതിന് കൂലിയുണ്ടോ എന്ന് ചോദിച്ചാല്‍, കൂലിയുണ്ട്. എന്നാല്‍, വീട്ടില്‍നിന്ന് സമൂഹത്തിലേക്കിറങ്ങുന്ന ഓരോ വിശ്വാസിയുടെയും ഉത്തരവാദിത്തവും പ്രാതിനിധ്യ ബോധവുമാണ് ഈ പ്രാര്‍ഥനകളുണ്ടാക്കുന്നത്.
ഇത്തരത്തില്‍ കൂലി പ്രതീക്ഷിച്ചും അങ്ങേയറ്റം ആശിച്ചും പ്രാര്‍ഥിക്കുമ്പോള്‍തന്നെ, അവ നിലപാടുകളായി മാറുന്നുണ്ടോ എന്ന് ഓരോ പ്രാര്‍ഥനയിലും ആലോചിക്കേണ്ടിയിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsRamadan 2019Dharmapatha 2019
News Summary - Ramadan 2019 Dharmapatha -Kerala News
Next Story