Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'മുല്ലപ്പള്ളി...

'മുല്ലപ്പള്ളി രാമചന്ദ്രൻ' ബി.ജെ.പി സ്ഥാനാർഥി

text_fields
bookmark_border
മുല്ലപ്പള്ളി രാമചന്ദ്രൻ ബി.ജെ.പി സ്ഥാനാർഥി
cancel

കൊ​ച്ചി: സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ അ​തൃ​പ്തി മൂ​ലം 'മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ' കോ​ൺ​ഗ്ര​സ് വി​ട്ട് ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യി. വാ​ർ​ത്ത ക​ണ്ട് ഞെ​ട്ടേ​ണ്ട. പ​റ​ഞ്ഞു​വ​രു​ന്ന​ത് കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ് മു​ല്ല​പ്പ​ള്ളി രാ​ച​ന്ദ്ര​നെ​ക്കു​റി​ച്ച​ല്ല. തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ 48ാം ഡി​വി​ഷ​ൻ ഇ​ല്ലി​ക്ക​പ്പ​ടി​യി​ലെ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യെ​ക്കു​റി​ച്ചാ​ണ്.

കോ​ൺ​ഗ്ര​സ് എ​രൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് ഒ​രാ​ഴ്ച മു​മ്പാ​ണ് പാ​ർ​ട്ടി വി​ട്ട​ത്. തു​ട​ർ​ന്ന് ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യു​മാ​യി. മു​ല്ല​പ്പ​ള്ളി എ​ന്ന​ത് വീ​ട്ടു​പേ​രാ​ണെ​ന്നും കാ​ല​ങ്ങ​ളാ​യി മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എ​ന്ന പേ​രി​ലാ​ണ് നാ​ട്ടി​ൽ അ​റി​യ​പ്പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു.

മു​മ്പ് ര​ണ്ടു​വ​ട്ടം സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി ഇ​ല്ല​ക്ക​പ്പ​ടി​യി​ൽ നി​ന്നും 42ാം ഡി​വി​ഷ​ൻ പോ​ട്ട​യി​ൽ നി​ന്നും മ​ത്സ​രി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഇ​ത്ത​വ​ണ തി​ക​ഞ്ഞ വി​ജ​യ​പ്ര​തീ​ക്ഷ​യി​ലാ​ണെ​ന്നും കോ​ൺ​ഗ്ര​സ് കാ​ല​ത്തെ ബ​ന്ധ​ങ്ങ​ളും വോ​ട്ടാ​യി മാ​റു​മെ​ന്നും രാ​മ​ച​ന്ദ്ര​ൻ പ​റ​യു​ന്നു. തൃ​പ്പൂ​ണി​ത്തു​റ എ​രൂ​ർ സ്വ​ദേ​ശി​യാ​ണ് രാ​മ​ച​ന്ദ്ര​ൻ. എ​ൽ.​ഡി.​എ​ഫ് ക​ഴി​ഞ്ഞ ത​വ​ണ വി​ജ​യി​ച്ച ഡി​വി​ഷ​നാ​ണ് ഇ​ല്ലി​ക്ക​പ്പ​ടി. ഇ​ത്ത​വ​ണ​യും സി​റ്റി​ങ് കൗ​ൺ​സി​ല​ർ ഇ​ന്ദു ശ​ശി​യാ​ണ് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി. പി.​ബി. സ​തീ​ശ​നാ​ണ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDFNDAPanchayat election 2020Ramachandran Mullapally
Next Story