Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാ​മ​ക്ഷേ​ത്രം...

രാ​മ​ക്ഷേ​ത്രം സം​ഭാ​വ​ന ത​ട്ടി​പ്പ്: കൊള്ള, ഭാവനക്കപ്പുറം

text_fields
bookmark_border
രാ​മ​ക്ഷേ​ത്രം സം​ഭാ​വ​ന ത​ട്ടി​പ്പ്: കൊള്ള, ഭാവനക്കപ്പുറം
cancel

ച​മ്പ​ത് റാ​യി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണം; പ്ര​തി​ഷേ​ധ​വു​മാ​യി ഫൈ​സാ​ബാ​ദ് ബാ​ർ അ​സോ​സി​യേ​ഷ​ൻ

അ​യോ​ധ്യ: രാ​മ​ക്ഷേ​ത്രം ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സം​ഭാ​വ​ന ത​ട്ടി​പ്പ് കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നു​മാ​യ ച​മ്പ​ത് റാ​യി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫൈ​സാ​ബാ​ദ് ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്. കോ​ട​തി പ​രി​സ​ര​ത്തു​നി​ന്ന് അ​യോ​ധ്യ​യി​ലെ രാ​മ​ജ​ന്മ​ഭൂ​മി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ അ​ഭി​ഭാ​ഷ​ക​ർ, നീ​തി​യു​ക്ത​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി സ​മ​ർ​പ്പി​ച്ചു. കേ​സി​ൽ പ്ര​തി​ക​ൾ​ക്കാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​കി​ല്ലെ​ന്ന് ബാ​ർ അ​സോ​സി​യേ​ഷ​ൻ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​വ​ർ​ക്കാ​യി ഹാ​ജ​രാ​കു​ന്ന അ​ഭി​ഭാ​ഷ​ക​ർ​ക്കെ​തി​രെ അ​ഞ്ചു​ല​ക്ഷം രൂ​പ വീ​തം പി​ഴ ചു​മ​ത്തു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

വി​വാ​ദ​ങ്ങ​ൾ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​യോ​ധ്യ​യി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ച​മ്പ​ത് റാ​യ് ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന ക്ഷേ​ത്ര ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ സു​ര​ക്ഷ​യും വ​ർ​ധി​പ്പി​ച്ചു.

പ്ര​തി ല​വ്കു​ഷ് മി​ശ്ര​യു​ടെ ഭാ​ര്യ​ക്ക് നോ​ട്ടീ​സ​യ​ച്ച് പൊ​ലീ​സ്

രാ​മ​ക്ഷേ​ത്ര സം​ഭാ​വ​ന ത​ട്ടി​പ്പ് കേ​സ് പ്ര​തി ല​വ്കു​ഷ് മി​ശ്ര​യു​ടെ ഭാ​ര്യ​യു​ടെ പേ​രി​ൽ, അ​നു​മ​തി​യി​ല്ലാ​തെ വീ​ട് നി​ർ​മി​ച്ചെ​ന്നാ​രോ​പി​ച്ച് അ​യോ​ധ്യ വി​ക​സ​ന അ​തോ​റി​റ്റി നോ​ട്ടീ​സ​യ​ച്ചു. അ​യോ​ധ്യ വി​ക​സ​ന അ​തോ​റി​റ്റി​യു​ടെ അ​നു​മ​തി പ​ത്രം വാ​ങ്ങാ​തെ​യാ​ണ് വീ​ട് നി​ർ​മി​ച്ച​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. അ​തേ​സ​മ​യം, സം​ഭാ​വ​ന ത​ട്ടി​പ്പ് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ബു​ധ​നാ​ഴ്ച പൊ​ലീ​സ് ല​വ്കു​ഷ് മി​ശ്ര​യു​ടെ വ​സ​തി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

പ്ര​തി​ക​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത് ല​ക്ഷ​ങ്ങ​ൾ

കേ​സി​ൽ ഇ​തു​വ​രെ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ണം വീ​ണ്ടെ​ടു​ത്ത​ത് പ്ര​തി​യാ​യ അ​വി​നാ​ഷ് ശു​ക്ല​യി​ൽ​നി​ന്നാ​ണ്. പൊ​ലീ​സ് ന​ൽ​കു​ന്ന ക​ണ​ക്ക് പ്ര​കാ​രം, അ​വി​നാ​ഷ് ശു​ക്ല​യി​ൽ​നി​ന്ന് 20.39 ല​ക്ഷം രൂ​പ​യും, ക​രു​ണേ​ഷ് പാ​ണ്ഡെ​യി​ൽ​നി​ന്ന് 18.07 ല​ക്ഷം രൂ​പ​യും, അ​നു​ക​ൽ​പ് മി​ശ്ര​യി​ൽ​നി​ന്ന് 16.82 ല​ക്ഷം രൂ​പ​യും, ല​വ്കു​ഷ് മി​ശ്ര​യി​ൽ​നി​ന്ന് 14.25 ല​ക്ഷം രൂ​പ​യും, ര​മാ​ശ​ങ്ക​ർ മി​ശ്ര​യി​ൽ​നി​ന്ന് 7.32 ല​ക്ഷം രൂ​പ​യും, ര​മാ​ശ​ങ്ക​ർ യാ​ദ​വ് എ​ന്ന ടി​ന്നു​വി​ൽ​നി​ന്ന് ഒ​രു ല​ക്ഷം രൂ​പ​യും വീ​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​നി​ടെ ഏ​ക​ദേ​ശം 11 ഗ്രാം ​സ്വ​ർ​ണ​വും 375 ഗ്രാം ​വെ​ള്ളി​യും 1,121 യു.​എ​സ് ഡോ​ള​റും ക​ണ്ടെ​ടു​ത്തു.

ക്ഷേ​ത്ര​ത്തി​ൽ ത​ന്‍റെ സേ​വ​നം പൂ​ർ​ത്തി​യാ​യി-​ച​മ്പ​ത് റാ​യ്

അ​യോ​ധ്യ ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പി​ൽ പ​ങ്കു​ള്ള വാ​ർ​ത്ത​ക​ൾ പു​റ​ത്തു വ​ന്ന​തോ​ടെ ക്ഷേ​ത്ര​ത്തി​ലെ ത​ന്‍റെ സേ​വ​നം അ​വ​സാ​നി​ക്കു​ന്ന​താ​യി അ​റി​യി​ച്ച് ക്ഷേ​ത്രം ട്ര​സ്റ്റി​ലെ മു​തി​ർ​ന്ന ഭാ​ര​വാ​ഹി ച​മ്പ​ത് റാ​യ്. അ​യോ​ധ്യ​യി​ലെ ത​ന്റെ ‘സേ​വ​നം പൂ​ർ​ത്തി​യാ​യ​താ​യും’ ‘ക​ള​ങ്ക’​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും അ​ടു​ത്ത അ​നു​യാ​യി​ക​ളോ​ട് അ​റി​യി​ച്ച​താ​യാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. നി​ല​വി​ൽ ഏ​കാ​ന്ത​വാ​സ​ത്തി​ൽ ക​ഴി​യു​ന്ന റാ​യ്, ത​ന്റെ ട്ര​സ്റ്റ് ‘വ​ഞ്ചി​ക്ക​പ്പെ​ട്ടു’ എ​ന്നും പ​റ​ഞ്ഞ​താ​യി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ന​ൽ​കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​ക​ളി​ൽ ത​ട്ടി​പ്പ് ന​ട​ന്ന​താ​യി ജൂ​ൺ ഏ​ഴി​ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് ആ​രോ​പി​ച്ച​തോ​ടെ​യാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lootOrgan donation fraudBeyondimaginationram temple
News Summary - Ram temple donation scam: The loot is beyond imagination
Next Story