Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാമക്ഷേത്ര നിർമാണ...

രാമക്ഷേത്ര നിർമാണ ധനസമാഹരണം ഉദ്​ഘാടനം ചെയ്​ത്​ കോൺഗ്രസ്​ നേതാവ്​

text_fields
bookmark_border
ram mandir donation Drive inauguration
cancel

​കോഴിക്കോട്​: അയോധ്യ രാമക്ഷേത്ര നിർമാണത്തിന്‍റെ ധനസമാഹരണം ഉദ്​ഘാടനം ചെയ്​ത്​ ആലപ്പുഴ ഡി.സി.സി വൈസ്​ പ്രസിഡന്‍റ് ടി.ജി. രഘുനാഥ പിള്ള​. പാർട്ടി പ്രവർത്തകർ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. ഇദ്ദേഹത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രതിഷേധം ഉയരുന്നുണ്ട്​.

എന്നാൽ ക്ഷേത്ര ഭാരവാഹി എന്ന നിലയിലാണ്​ പരിപാടി ഉദ്​ഘാടനം ചെയ്​തതെന്നാണ്​ ഇദ്ദേഹത്തിന്‍റെ പ്രതികരണം. പള്ളിപ്പുറം പട്ടാര്യസമാജം പ്രസിഡന്‍റാണ്​ ഇദ്ദേഹം. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട്​ കൂപ്പൺ വിതരണം നടത്തുന്നുണ്ടായിരുന്നു.

ക്ഷേത്രത്തിന്‍റെ മേൽശാന്തി ഇതിന്‍റെ ഉദ്​ഘാടനം നടത്തണമെന്ന്​ ആവശ്യപ്പെടുകയായിരുന്നു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളെല്ലാം തീർന്ന്​ നിലവിൽ യാതൊരു പ്രശ്​നവുമില്ല. ബാബരി മസ്​ജിദിന്‍റെ നിർമാണവും രാമക്ഷേത്ര നിർമാണവും നടക്കുന്നുണ്ട്​. നിലവിൽ എന്താണ്​ പ്രശ്​നമെന്ന്​ മനസിലാകുന്നില്ല. ദേശീയ ​േനതാക്കൾ ഈ വിഷയങ്ങളെല്ലാം അംഗീകരിച്ചിരുന്നുവെന്നും ഒരു ആരാധനാലയത്തിന്‍റെ നിർമാണ ഫണ്ട്​ പിരിവ്​ ഉദ്​ഘാടനം നടത്തുകയാണ്​ ചെയ്​ത​െതന്നും അദ്ദേഹം മാധ്യമ​ങ്ങളോട്​ പ്രതികരിച്ചു.

കടവിൽ ശ്രീ മഹാലക്ഷ്​മി ക്ഷേത്ര മേൽശാന്തിക്ക്​ കൂപ്പൺ നൽകി രണ്ടു ദിവസം മുമ്പായിരുന്നു ഉദ്​ഘാടനം. ഇതിന്‍റെ ചിത്രങ്ങൾ ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്​തിരുന്നു. തുടർന്ന്​ കോൺഗ്രസ്​ നേതാക്കൾ ഉൾപ്പെടെ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ram MandirAlappuzha DCC Vice President
Next Story