Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള പൊലീസിൽ നിന്ന്...

കേരള പൊലീസിൽ നിന്ന് നാല് മൊബൈൽ ആപ്ലിക്കേഷനുകൾ കൂടി 

text_fields
bookmark_border
കേരള പൊലീസിൽ നിന്ന് നാല് മൊബൈൽ ആപ്ലിക്കേഷനുകൾ കൂടി 
cancel

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള നാ​ല് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ഡി.​ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്​​റ പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു. ട്രാ​ഫി​ക് ഒ​ഫ​ൻ​സ്​ റി​പ്പോ​ർ​ട്ടി​ങ് ആ​ൻ​ഡ്​ ഫൈ​ൻ റെ​മി​റ്റ​ൻ​സ്, ഡ​യ​ൽ എ ​കോ​പ്, ര​ക്ഷ, നോ ​യു​വ​ർ ജൂ​റി​സ്​​ഡി​ക്​​ഷ​ൻ തു​ട​ങ്ങി​വ​യാ​ണ് പു​തി​യ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ. 

പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ നേ​ര​ത്തേ​ത​ന്നെ നി​ല​വി​ൽ വ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​ണ് ര​ക്ഷ. ആ​ൻേ​ഡ്രാ​യി​ഡ്/​ഐ.​ഒ.​എ​സ്​ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കും. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച സം​ശ​യ​നി​വാ​ര​ണ​വും ഈ ​മൊ​ബൈ​ൽ ആ​പ്പി​ലു​ണ്ട്. എ​മ​ർ​ജ​ൻ​സി ഹെ​ൽ​പ്​​െ​ലെ​​ൻ ന​മ്പ​റു​ക​ൾ, സ്​​ത്രീ സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ, ​െപാ​ലീ​സ്​ വാ​ർ​ത്ത​ക​ളും അ​റി​യി​പ്പു​ക​ളും ഗ​താ​ഗ​ത​സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ, ജ​ന​ങ്ങ​ൾ​ക്കു​ള്ള ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ഇ​തി​ൽ ല​ഭി​ക്കും. പൊ​ലീ​സ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​​െൻറ​റി​​െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ കേ​ര​ള സ്​​റ്റാ​ർ​ട്ട​പ് മി​ഷ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത് തോ​ട്ട്റി​പ്പി​ൾ​സ്​ എ​ന്ന സ്​​റ്റാ​ർ​ട്ട​പ് ഗ്രൂ​പ്പാ​ണ് രൂ​പ​ക​ൽ​പ​ന നി​ർ​വ​ഹി​ച്ച​ത്. 

ഗൂ​ഗി​ൾ പ്ലേ ​സ്​​റ്റോ​റി​ൽ​നി​ന്ന് നേ​രി​ട്ടോ https://play.google.com/store/apps/details?id=org.keralapolice.raksha എ​ന്ന ലി​ങ്കി​ൽ​നി​ന്നോ ര​ക്ഷ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. പൊ​ലീ​സ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി വി​ഭാ​ഗ​വും വി​വി​ധ സ്​​റ്റാ​ർ​ട്ട​പ്പു​ക​ളു​മാ​ണ് മ​റ്റ് മൂ​ന്ന് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ത​യാ​റാ​ക്കി​യ​ത്. സൗ​ത്ത്സോ​ൺ എ.​ഡി.​ജി.​പി അ​നി​ൽ​കാ​ന്ത്, റേ​ഞ്ച് ഐ.​ജി. മ​നോ​ജ് എ​ബ്ര​ഹാം, ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ്​ ഐ.​ജി. ദി​നേ​ന്ദ്ര ക​ശ്യ​പ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി എ​സ്.​പി ജെ. ​ജ​യ​നാ​ഥ്, എ.​എ.​ഐ.​ജി ഹ​രി​ശ​ങ്ക​ർ, പൊ​ലീ​സ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​​െൻറ​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​എ​സ്. രാ​ജ​ശേ​ഖ​ര​ൻ തുടങ്ങിയ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 

ര​ക്ഷ: പൊ​ലീ​സി​നെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ക്കും അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​നും
ഡ​യ​ൽ എ ​കോ​പ്: പൊ​ലീ​സ്​ ടെ​ലി​ഫോ​ൺ ഡ​യ​റ​ക്ട​റി
നോ ​യു​വ​ർ ജൂ​റി​സ്​​ഡി​ക്​​ഷ​ൻ: തൊ​ട്ട​ടു​ത്ത സ്​​റ്റേ​ഷ​നു​ക​ൾ, ദൂ​രം, റൂ​ട്ട് മാ​പ്പ്
ഒ​ഫ​ൻ​സ്​ റി​പ്പോ​ർ​ട്ടി​ങ് ഫൈ​ൻ റെ​മി​റ്റ​ൻ​സ്​ ആ​പ്: ട്രാ​ഫി​ക് കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​തി​നും പി​ഴ അ​ട​യ്ക്കു​ന്ന​തി​നു​മു​ള്ള ആ​പ്​ 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsnew appmalayalam newsRaksha
News Summary - RAKSHA - Kerala Police New APP -Kerala News
Next Story