Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഖി വധം: രാഹുൽ ആദ്യം...

രാഖി വധം: രാഹുൽ ആദ്യം കഴുത്തുമുറുക്കി, പിന്നീട്​ അഖിലും ചേർന്ന്​ കൊലപ്പെടുത്തി

text_fields
bookmark_border
akhil-rakhi
cancel

തിരുവനന്തപുരം: സഹോദരനെ കല്യാണം കഴിക്കാൻ അനുവദിക്കില്ലേടീയെന്ന്​ ചോദിച്ച്​ രാഹുൽ ആദ്യം രാഖിയുടെ കഴുത്തുമ ുറുക്കി. മരിച്ചില്ലെന്ന്​ മനസ്സിലാക്കി അഖിലും ​കൂടെ േചർന്ന്​ കഴുത്തുമുറുക്കി കൊലപ്പെടുത്തി. അമ്പൂരിയിലെ രാ ഖി കൊലപാതക​ക്കേസിൽ അറസ്​റ്റിലായ രണ്ടാംപ്രതി രാഹുൽ ആർ. നായരാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​.

രാഹുലും സുഹൃ ത്ത്​ ആദർശും കൊലനടന്നയിടത്ത്​ കാത്തുനിൽക്കുന്നുണ്ടായിരുന്നു. കാർ മുറ്റത്ത്​ നിർത്തിയപ്പോൾ രാഹുൽ പിൻസീറ്റിൽ കയറി. ‘എ​​െൻറ സഹോദര​​െൻറ വിവാഹം നീ മുടക്കും അല്ലേടീ, നീ ജീവിച്ചിരിക്കണ്ട’ എന്ന്​ പറഞ്ഞ്​ മുൻസീറ്റിലിരുന്ന രാഖിയുടെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസംമുട്ടിച്ചുകൊല്ലാൻ ശ്രമിച്ചു. രാഖി ബഹളം ​െവച്ചപ്പോൾ പുറത്തുകേൾക്കാതിരിക്കാനായി അഖിൽ കാറി​​െൻറ എൻജിൻ ഇരപ്പിച്ച് വലിയ ശബ്​ദമുണ്ടാക്കി. ഈസമയം രാഖി ബോധരഹിതയായി. തുടർന്ന് അഖിൽ മുൻസീറ്റിൽനിന്ന് ഇറങ്ങി പിൻസീറ്റിൽ കയറി കാറിൽ സൂക്ഷിച്ചിരുന്ന പ്ലാസ്​റ്റിക്​ കയർകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ഇരുവരും ചേർന്ന് വലിച്ചുമുറുക്കിയാണ്​ കൊലപ്പെടുത്തിയതെന്ന്​ രാഹുൽ സമ്മതിച്ചതായാണ്​ പൊലീസ്​ പറയുന്നത്​.

തുടർന്ന്​ മൂവരും ചേർന്ന്​ മൃതദേഹം കാറിൽനിന്ന്​ പുറത്തെടുത്ത്​ നേരത്തേ തയാറാക്കിയ കുഴിക്കുസമീപത്തെത്തിച്ച് വസ്ത്രങ്ങൾ മാറ്റിയശേഷം ഉള്ളിലിട്ട് ഉപ്പും വിതറി മണ്ണിട്ട് മൂടി. രാഖി ധരിച്ചിരുന്ന വസ്ത്രങ്ങൾ തീയിട്ട് നശിപ്പിച്ചു. തുടർന്ന്​ കാർ തൃപ്പരപ്പിലെത്തിച്ചു. പിന്നീട്​ രാഖിയുടെ സിംകാർഡ്​ മറ്റൊരു മൊബൈൽ ഫോണിലിട്ട്​ തെറ്റായ സന്ദേശം അവരുടെ വീട്ടിൽ നൽകി. പിന്നീട്​ മകളെ ഫോണിൽ കിട്ടാതായപ്പോൾ രാഖിയെ കാണാനില്ലെന്ന പരാതി പിതാവ് പൂവാർ പൊലീസിനുനൽകിയതാണ്​ കൊലപാതകവിവരം പുറത്തുവരാൻ കാരണമായത്​.

വീട്ടുകാർ നൽകിയ വിവരത്തി​​െൻറ അടിസ്ഥാനത്തിൽ അഖിലി​​െൻറയും രാഖിയുടെയും ഫോൺ നമ്പറുകൾ പരിശോധിച്ചു. 21ന്​ വൈകീട്ട് ഏഴിന്​ രാഖിയുടെ ഫോൺ ഓഫായി. എന്നാൽ, രാഖിയുടെ സിംകാർഡ് ഉപയോഗിച്ച് 24ന്​ വിളികളും മെസേജുകളും പോയിട്ടുള്ളതായി കണ്ടെത്തി. സിംകാർഡ് മാറ്റിയിടാൻ ഉപയോഗിച്ച ഫോൺ കാട്ടാക്കടയിലെ കടയിൽനിന്ന് രാഹുലും ആദർശും ചേർന്ന്​ വാങ്ങിയതാണെന്ന്​ പൊലീസ് കണ്ടെത്തി. അന്വേഷണം ഇത്തരത്തിൽ പുരോഗമിക്കുമ്പോൾ അഖിൽ ജോലിസ്ഥലത്തേക്കും രാഹുൽ ഗുരുവായൂരിലേക്കും ഒളിവിൽ പോകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsakhilRakhi Murder caseRahul Gandhi
News Summary - Rakhi Murder case- Rahul strangled Rakhi in car - Kerala news
Next Story