Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഖി വധക്കേസ്​:...

രാഖി വധക്കേസ്​: കൊലക്ക്​ ഉപയോഗിച്ച കയർ കണ്ടെത്തി

text_fields
bookmark_border
രാഖി വധക്കേസ്​: കൊലക്ക്​ ഉപയോഗിച്ച കയർ കണ്ടെത്തി
cancel

വെള്ളറട: അമ്പൂരി രാഖി വധക്കേസിൽ പ്രതികൾ കൊലക്ക്​ ഉപയോഗിച്ച കയർ കണ്ടെത്തി. ​മൂന്നാം പ്രതിയായ ആദർശുമായി നടത്തിയ തെളിവെടുപ്പിനിടെയാണ്​ കൊലക്ക്​ ഉപയോഗിച്ച കയർ, മൃതദേഹം മറവുചെയ്യാൻ കുഴിയെടുത്ത മൺവെട്ടി, പിക്കാസ്​ എന്നിവ പൊലീസ്​ കണ്ടെടുത്തത്​. ഒന്നാംപ്രതി അഖിലി​​െൻറ വീട്ടുപരിസരത്തു നിന്നാണ്​ ഇവ കണ്ടെത്തിയത്​.

രാഖി ഉപയോഗിച്ചിരുന്ന ചെരുപ്പും ആദർശ്​ പൊലീസിന്​ കാണിച്ചുകൊടുത്തു. രാഖിയുടെ ഹാൻഡ്​ ബാഗും വസ്​ത്രവും കണ്ടെത്താനായിട്ടില്ല. ഇത്​ കത്തിച്ചുകളഞ്ഞുവെന്നാണ്​ പ്രതികൾ മൊഴി നൽകിയിരിക്കുന്നത്​.

കഴിഞ്ഞ ദിവസം തെളിവെടുപ്പ്​ നടത്തിയെങ്കിലും അഖിലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ തൊണ്ടി മുതലുകൾ പൂർണമായും എടുക്കാതെ പൊലീസ് സംഘത്തിന് മടങ്ങേണ്ടിവന്നിരുന്നു. തുടർന്ന്​ വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കസ്​റ്റഡിയിൽ വിട്ടുനൽകാൻ പൊലീസ്​ അപേക്ഷ നൽകിയിരുന്നു. അപേക്ഷ പരിഗണിച്ച കോടതി പ്രതികളെ ആറുദിവസത്തേക്ക്​ കസ്​റ്റഡിയിൽ വിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newsakhilRakhi Murder case
News Summary - Rakhi murder case- Police- Kerala news
Next Story