Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഖിയുടെ ബാഗ്​...

രാഖിയുടെ ബാഗ്​ മണ്ണാർക്കാടു നിന്ന്​ കണ്ടെത്തി

text_fields
bookmark_border
akhil-rakhi
cancel

വെള്ളറട: അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിമോള്‍ ഉപയോഗിച്ചിരുന്ന ബാഗ് പാലക്കാട് മണ്ണാര്‍ക്കാട് കെ.എസ്​.ആർ.ടി.സി ഡിപ്പോയില്‍നിന്ന്​ കണ്ടെത്തി. പ്രതികള്‍ സംഭവശേഷം ഉപയോഗിച്ചിരുന്ന ബൈക്ക് മണ്ഡപത്തിന്‍കടവ് കാട്ടാക്കട റോഡിലെ കുറ്റിച്ചലില്‍ നിന്ന്​ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നലെ രാത്രിയോടെ കണ്ടെടുത്തിരുന്നു.

കൊലപാതകശേഷം പാലക്കാ​േട്ടക്ക്​ പോയ രാഹുൽ യാത്രാമധ്യേ രാഖിയുടെ ബാഗ് ബസില്‍ ഉപേക്ഷിച്ചെന്ന്​ പൊലീസിന് മൊഴി നല്‍കിയിരുന്നു. അതി​​െൻറ അടിസ്ഥാനത്തിൽ അന്വേഷണസംഘം കഴിഞ്ഞ ദിവസം രാഹുലിനെയും കൂട്ടി അവിടേക്ക്​ പോയി. ബസി​​െൻറ സീലിങ്​ റാക്കില്‍ അനാഥമായി കിടന്നിരുന്ന ബാഗ് ബസിലെ ജീവനക്കാര്‍ മണ്ണാര്‍ക്കാട് ഡിപ്പോയില്‍ സൂക്ഷിച്ചിരുന്നു.

ബാഗിനുള്ളില്‍ കുറച്ച് മാവുപൊടി മാത്രമാണ്​ ഉണ്ടായിരുന്നതെന്ന് അന്വേഷണസംഘത്തിലെ പൂവാര്‍ സി.ഐ ബി. രാജീവ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsamboori murder caseRakhi Murder case
News Summary - Rakhi Murder Case Amboori Murder Case -Kerala News
Next Story