രാഖി വധക്കേസ്: കൊലക്ക് ഉപയോഗിച്ച കാര്‍ തമിഴ്നാട്ട് സ്വദേശിയായ സൈനികേൻറത്
text_fieldsവെള്ളറട: ക്രിമിനലുകള്‍ യുവതിയെ കൊന്നു ഉപ്പിട്ടു കുഴിച്ചു മൂടിയ സംഭവം കൊലക്കു ഉപയോഗിച്ച കാര്‍ അറസ്റ്റിലായ പ ്രതി രാഹുലിനെ സ്ഥലത്തെത്തിച്ച് തമിഴ്നാട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പ ് തൃക്കാട്ട് മേലേക്കര വീട്ടില്‍ രതീഷ് എന്ന സൈനികെൻറ വീട്ടില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. കാര്‍ രതീഷിെൻറ തന്നെയാണെന്നു പൊലിസ് പറഞ്ഞു.
പ്രധാന പ്രതി അഖില്നായര്ക്കൊപ്പം സൈനികനായി ജോലി ചെയ്യുന്ന രതീഷിെൻറ കാര്‍ വിവാഹാവശ്യത്തിനെന്നു പറഞ്ഞ് 19ന് അഖില്‍ കടം വാങ്ങുകയായിരുന്നു. ജോലിസ്ഥലത്തുനിന്നും രതീഷ് നിർദേശിച്ച പ്രകാരം വീട്ടുകാര്‍ അഖിലിന് നല്‍കുകയായിരുന്നു. 27 ന് അഖിലിെൻറ സഹോദരനും അറസറ്റിലായ കൂട്ടു പ്രതിയുമായ രാഹുലാണ് സംഭവശേഷം കാര്‍ മടക്കിക്കൊണ്ടിചെന്നിടുന്നതെന്ന് വീട്ടുകാര്‍ പൊലീസിനോടു പറഞ്ഞു.
നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി അനില്‍കുമാര്‍, വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ബിജു, പൂവാര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ രാജീവിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കാര്‍ കസ്റ്റഡിയിലെടുത്തത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
