രാഖി കൃഷ്ണയുടെ മരണം: ആറ് അധ്യാപകര്‍ക്ക് സസ്പെൻഷൻ
text_fieldsകൊല്ലം: ഫാത്തിമ മാത കോളജിലെ ഒന്നാംവർഷ ബിരുദവിദ്യാർഥിനി കൂട്ടിക്കട ശ്രീരാഗിൽ രാഖി കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആറ് അധ്യാപകര്‍ക്ക് സസ്പെൻഷൻ. കോളജ് മാനേജ്മെൻറ് നിയോഗിച്ച അന്വേഷണ കമീഷൻ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
രാഖി കൃഷ്ണ പരീക്ഷയെഴുതിയ ക്ലാസിെൻറ ചുമതലയുണ്ടായിരുന്ന െഗസ്റ്റ് അധ്യാപിക ശ്രുതി, കോമേഴ്സ് വിഭാഗം അസി. പ്രഫസർ നിഷ, പരീക്ഷാ സ്ക്വാഡിെൻറ ചുമതലയുണ്ടായിരുന്ന സൈക്കോളജി വിഭാഗം അസി. പ്രഫസർ സജിമോൻ, രാഖിയുടെ വസ്ത്രത്തിെൻറ ചിത്രം പകർത്തിയ മലയാളം വിഭാഗത്തിലെ െഗസ്റ്റ് അധ്യാപിക ലില്ലി, പരീക്ഷവിഭാഗം ചീഫ് സൂപ്രണ്ട് ക്രിസ്റ്റി ക്ലമൻറ്, സെൽഫ് ഫിനാൻസ് കോഒാഡിനേറ്റർ പ്രഫ. സോഫി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച പരീക്ഷയില്‍ കോപ്പിയടിച്ചെന്നാരോപിച്ചാണ് രാഖിയെ ക്ലാസിൽനിന്ന് ഇറക്കിവിട്ടത്. ഇതിെൻറ മനോവിഷമത്തിൽ രാഖി എ.ആര് ക്യാമ്പിന് മുന്നിലെത്തി ട്രെയിനിന് മുന്നില്‍ ചാടുകയായിരുന്നു.
മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയാവശ്യപ്പെട്ട് തിങ്കളാഴ്ച എസ്.എഫ്.ഐ കോളജ് കവാടം ഉപരോധിച്ചു. ഉച്ചക്കുശേഷം മാനേജ്മെൻറ് പ്രതിനിധികൾ വിദ്യാർഥിനേതാക്കളുമായി നടത്തിയ ചർച്ചയിലാണ് അധ്യാപകരെ സസ്പെൻഡ് ചെയ്യാൻ ധാരണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
