Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാമൂഹ്യധ്രുവീകരണം ഒഴിവാക്കണം, ആന്‍റണി ഇടപെടണം -പന്തളം സുധാകരൻ

text_fields
bookmark_border
സാമൂഹ്യധ്രുവീകരണം ഒഴിവാക്കണം, ആന്‍റണി ഇടപെടണം -പന്തളം സുധാകരൻ
cancel

കോഴിക്കോട്: ഒരാളെ ഉന്നം വെച്ച് കടത്തിവിട്ട “ഒതുക്കൽ വൈറസ്” ബൂമറാങ് ആയതിന്‍റെ കെടുതികളാണ് കേരളത്തിലെ കോൺഗ്രസിൽ സംഭവിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ. ഹൈകമാൻഡ് ഇടപെടാത്ത സാഹചര്യത്തിൽ എല്ലാവർക്കും സ്വീകാര്യനായ എ.കെ ആന്‍റണി മൗനം വെടിഞ്ഞു ഇടപെടണം. അപകടകരമായ സാമൂഹ്യ ധ്രുവീകരണം ഒഴിവാക്കാൻ ശ്രമിക്കണമെന്നും പന്തളം ഫോസ്ബുക്കിൽ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 
ഒരാളെ ഉന്നം വെച്ച് കടത്തിവിട്ട “ഒതുക്കൽ വൈറസ്,” ബൂമറാങ് ആയതിന്‍റെ കെടുതികളാണ് കേരളത്തിൽ കോൺഗ്രസിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്? ഗ്രൂപ്പ് അടിസ്ഥാനത്തിൽ മാത്രം പ്രതികരണം നടന്നുകൊണ്ടിരുന്ന അവസ്ഥയിൽനിന്നും വിഭിന്നമായി കോൺഗ്രസിന്‍റെ മാനം കാക്കാൻ ഗ്രൂപ്പ് മറന്നു പ്രതികരിക്കാൻ കാണിച്ച മാറ്റം നേതൃത്വം ഉൾക്കൊള്ളുമെന്നു കരുതാം, ഇല്ലെങ്കിൽ വൈറസ് വരുത്തുന്ന നാശം പ്രവചനാധീതമാകും. ഹൈകമാൻഡ് ഇടപെടാത്ത സാഹചര്യത്തിൽ എല്ലാവർക്കും സ്വീകാര്യനായ എ.കെ ആന്‍റണി മൗനം വെടിഞ്ഞു ഇടപെടണം, അപകടകരമായ സാമൂഹ്യ ദ്രുവീകരണം ഒഴിവാക്കാൻ ശ്രമിക്കണം. ഇത് കോൺഗ്രസ് വിശ്വാസികളുടെ ആഗ്രഹമാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajya Sabha Seat: Pandalam Sudhakaran React -Kerala News
Next Story