Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യസഭാ സീറ്റ്: പ്രവർത്തകരുടെ പ്രതിഷേധം സ്വാഭാവികമെന്ന് കെ.വി. തോമസ് 

text_fields
bookmark_border
രാജ്യസഭാ സീറ്റ്: പ്രവർത്തകരുടെ പ്രതിഷേധം സ്വാഭാവികമെന്ന് കെ.വി. തോമസ് 
cancel

കൊച്ചി: രാജ്യസഭാ സീറ്റ് വിവാദത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം സ്വാഭാവികമാണെന്ന് കെ.വി. തോമസ് എം.പി. വിഷയം പരിഹരിക്കപ്പെടണം. തന്‍റെ അഭിപ്രായം പാർട്ടി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും തോമസ് പറഞ്ഞു. 

മുന്നണി സംവിധാനത്തിൽ എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടു പോകണം. ഇതിന് കോൺഗ്രസ് നേതൃത്വം നൽകണം. മുൻ കാലങ്ങളിലും സമാനരീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത് പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും കെ.വി തോമസ് ചൂണ്ടിക്കാട്ടി. 

വിവാദം കോൺഗ്രസിനെ ബലഹീനമാക്കുന്ന തലത്തിലേക്ക് പോകാൻ പാടില്ല. എല്ലാവരും തെരുവിലേക്ക് ഇറങ്ങിയാൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണില്ലെന്നും കെ.വി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajya Sabha Seat: K.V Thomas MP Reacted -Kerala News
Next Story