Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പേരുമാറ്റ ബിൽ രാജ്യസഭയും പാസാക്കി; രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ‘കേരളം’

text_fields
bookmark_border
പേരുമാറ്റ ബിൽ രാജ്യസഭയും പാസാക്കി; രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ‘കേരളം’
cancel

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിനുള്ള ‘കേരള (പേരുമാറ്റം) ബില്‍’ രാജ്യസഭയും അംഗീകരിച്ചു. ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ പുതിയ പേരായ ‘കേരളം’ ഔദ്യോഗികമായി നിലവിൽവരും.

ചൊവ്വാഴ്ച ബിൽ ലോക്സഭയിലെടുക്കുകയും പാസാകുകയും ചെയ്തിരുന്നു. പേരുമാറ്റത്തിനുള്ള നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭ 2026 ഫെബ്രുവരി 24നാണ് ഔദ്യോഗികമായി അംഗീകാരം നല്‍കിയിരുന്നത്.

'മുഴങ്ങട്ടെ കേരളം' എന്ന പ്രചാരണം ശ്രദ്ധിച്ചാണ് പിണറായി വിജയൻ സർക്കാർ പ്രമേയം കൊണ്ടുവന്നതെന്ന് സുരേഷ് ഗോപി രാജ്യസഭയിൽ അവകാശപ്പെടുകയുണ്ടായി. ബിജെപിക്കായി സംസാരിച്ച സുധാംശു ത്രിവേദി അബ്ദുള്‍ നാസര്‍ മദനിക്ക് വേണ്ടി കേരളം പ്രമേയം പാസാക്കിയതാണെന്നും ജിന്നയുടെ ലീഗ് സര്‍ക്കാറിന്‍റെ ഭാഗമാണന്നും ആരോപിച്ചത് സഭയിൽ വലിയ ബഹളത്തിന് ഇടയാക്കി.

ബി​ൽ നി​യ​മ​മാ​കുന്നതോടെ ഭ​ര​ണ​ഘ​ട​ന​യു​ടെ ഒ​ന്നാം ഷെ​ഡ്യൂ​ൾ, നാ​ലാം ഷെ​ഡ്യൂ​ൾ, ആ​ർ​ട്ടി​ക്ക്ൾ 31(എ), 290(​എ) എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന ‘കേ​ര​ള’ എ​ന്ന​ത് ‘കേ​ര​ളം’ എ​ന്നാ​ക്കി തിരുത്തും. പേ​രു​മാ​റ്റം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന ദിവസം മു​ത​ൽ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ല​വി​ലു​ള്ള കേ​ന്ദ്ര-​സം​സ്ഥാ​ന നി​യ​മ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്താ​ൻ സ​ർ​ക്കാ​റി​ന് അ​ധി​കാ​ര​മു​ണ്ടാ​യിരിക്കും.

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ മൂ​ന്ന് പ്ര​കാ​രം തനതായ മലയാള ഭാഷ പ്രയോഗം അനുസരിച്ച് സം​സ്ഥാ​ന​ത്തി​ന്റെ പേ​ര് ‘കേ​ര​ളം’ എ​ന്നാ​ക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആ​വ​ശ്യ​പ്പെ​ട്ട് 2023 ആഗസ്റ്റില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. തുടർന്ന്, 2024 ജൂ​ൺ 24നാണ് ഭേദഗതി വരുത്തിയ പ്രമേയം സംസ്ഥാന നി​യ​മ​സ​ഭ ഏ​ക​ക​ണ്ഠ​മാ​യി പാ​സാ​ക്കി​യത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajya Sabha passes name Kerala change bill
Next Story