Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യസഭ: എൽ.ഡി.എഫ്​...

രാജ്യസഭ: എൽ.ഡി.എഫ്​ സ്ഥാനാർഥികൾ 15ന്​

text_fields
bookmark_border
രാജ്യസഭ: എൽ.ഡി.എഫ്​ സ്ഥാനാർഥികൾ 15ന്​
cancel

തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക്​ ജയിക്കാവുന്ന രണ്ട്​​ സീറ്റുകളിലെയും സ്ഥാനാർഥികളെ മാർച്ച്​ 15ന്​ പ്രഖ്യാപിക്കും. ഒന്നിൽ സി.പി.എം മത്സരിക്കുമെന്നുറപ്പായി. രണ്ടാമത്തെ സീറ്റിന്​ നാല്​​ ഘടകകക്ഷികൾ അവകാശം ഉന്നയിച്ചുവെങ്കിലും ഒടുവിൽ പ്രധാന സമവായ ചർച്ച സി.പി.എമ്മും സി.പി.ഐയും മാത്രമായി ചുരുങ്ങി.

വ്യാഴാഴ്ച വൈകീട്ട്​ എ.കെ.ജി സെന്‍ററിൽ സി.പി.എം-സി.പി.ഐ നേതൃത്വങ്ങൾ ചർച്ച നടത്തി. സി.പി.എമ്മിന്​ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐയെ പ്രതിനിധീകരിച്ച്​ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കൺട്രോൾ കമീഷൻ അധ്യക്ഷൻ പന്ന്യൻ രവീന്ദ്രനും പ​ങ്കെടുത്തു. എൽ.ഡി.എഫ്​ ഭരണത്തിലുള്ളപ്പോൾ രാജ്യസഭ സീറ്റുകളിൽ സ്വീകരിക്കുന്ന 4:2 അനുപാതം നടപ്പാക്കണമെന്ന്​ സി.പി.ഐ നേതൃത്വം അറിയിച്ചു. ഈ അനുപാതം പ്രകാരം ഇപ്പോൾ ഒഴിവുവന്നതിൽ ഒന്ന്​ സി.പി.ഐക്ക്​ ന്യായമായും അവകാശപ്പെട്ടതാണെന്നും അവർ പറഞ്ഞു.

മറ്റ്​​ ഘടകകക്ഷികളുടെ അഭിപ്രായം കൂടി കേട്ടശേഷം ബന്ധപ്പെടാമെന്ന ധാരണയിലാണ്​ ഉഭയകക്ഷി ചർച്ച അവസാനിച്ചത്​. എൻ.സി.പി, എൽ.ജെ.ഡി, ജെ.ഡി(എസ്) കക്ഷികളും രംഗത്തുണ്ടെങ്കിലും അതിന്​ അവകാശവാദത്തിന്​ അപ്പുറം ഗൗരവം സി.പി.എം, സി.പി.ഐ നേതൃത്വം നൽകുന്നില്ല. സീറ്റ്​ ഒഴിയുന്ന എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്‍റ്​ എം.വി. ശ്രേയാംസ്​കുമാർ മുഖ്യമന്ത്രിയെ ഒരു ചടങ്ങിലേക്ക്​ ക്ഷണിക്കാൻ കണ്ടപ്പോൾ തങ്ങളുടെ ആവശ്യം അറിയിച്ച്​ കത്ത്​ നൽകി. ജെ.ഡി(എസ്​), എൻ.സി.പി സീറ്റിന്​ ​അവകാശം ഉന്നയിച്ചിട്ടുണ്ട്​.

സി.പി.​എം, സി.പി.ഐ ദേശീയ നേതൃയോഗങ്ങൾക്ക്​ ശേഷമാവും അന്തിമ ധാരണയിലേക്കും സ്ഥാനാർഥി നിർണയത്തിലേക്കും എത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya Sabha ElectionLDF candidate
News Summary - Rajya Sabha: LDF candidates on the 15th
Next Story