തിരുവനന്തപുരം: രാജ്യസഭ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ സൂക്ഷ്മ പരിശോധനക്കുശേഷം അംഗീകരിച്ചു. എൽ.ഡി.എഫിലെ ജോസ് കെ. മാണിയും യു.ഡി.എഫിലെ ശൂരനാട് രാജശേഖരനും രണ്ടു സെറ്റ് വീതം പത്രികകളാണ് നൽകിയിരുന്നത്. 10 എം.എൽ.എമാരുടെ പിന്തുണയാണ് ഒാരോ പത്രികയിലും വേണ്ടത്.
സേലം സ്വദേശി ഡോ. പത്മരാജൻ നാമനിർദേശപത്രിക നൽകിയിരുന്നെങ്കിലും എം.എൽ.എമാർ ആരും പിന്തുണച്ചിരുന്നില്ല. അതിനാൽ അദ്ദേഹത്തിെൻറ പത്രിക സൂക്ഷ്മപരിശോധനയിൽ നിരസിച്ചു. ഇൗമാസം 22 വരെയാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
നിയമസഭയിലെ അംഗബലമനുസരിച്ച് എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വിജയം ഉറപ്പാെണങ്കിലും മത്സരിക്കാൻ യു.ഡി.എഫ് തീരുമാനിച്ചിട്ടുള്ളതിനാൽ 29ന് വോെട്ടടുപ്പ് നടക്കും. രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലു മണി വരെയാണ് വോട്ടിങ്. അന്നു തെന്ന അഞ്ചുമണിക്ക് ഫലം പ്രഖ്യാപിക്കും.