പുറത്താക്കാൻ നീക്കമെന്ന് രാജു നാരായണ സ്വാമി; ഹരജിയുമായി ട്രൈബ്യൂണലിൽ
text_fieldsെകാച്ചി: നാളികേര വികസന ബോർഡിൽനിന്ന് പുറത്താക്കാൻ നീക്കം നടക്കു ന്നുവെന്നതടക്കം ചൂണ്ടിക്കാട്ടി ചെയർമാൻ രാജു നാരായണ സ്വാമിയുടെ ര ണ്ട് ഹരജികൾ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിെൻറ (സി.എ.ടി) പരിഗണനയിൽ. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിലെ സ്പെഷൽ ഡയറക്ടർ തസ്തികയിലേക്ക് സംസ്ഥാന സർക്കാർ മുഖേന നൽകിയ അേപക്ഷ പരിഗണനക്കായി ൈകമാറിയിട്ടില്ലെന്ന് ആരോപിക്കുന്നതാണ് മറ്റൊരു ഹരജി. രണ്ട് ഹരജികളിലും സി.എ.ടി എതിർകക്ഷികളുടെ വിശദീകരണം തേടി.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിലെ നിയമനവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി മുഖാന്തരം നൽകിയ അപേക്ഷ യഥാസ്ഥാനത്ത് എത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആദ്യം രാജു നാരായണ സ്വാമി സി.എ.ടിയെ സമീപിക്കുന്നത്. എന്നാൽ, ഇങ്ങനൊരു അപേക്ഷ ലഭിച്ചിട്ടില്ലെന്ന വിശദീകരണമാണ് സംസ്ഥാന സർക്കാർ നൽകിയത്. മാത്രമല്ല, കേന്ദ്ര കൃഷി മന്ത്രാലയവുമായി ബന്ധപ്പെട്ട തസ്തികയിലാണ് ഇപ്പോൾ ജോലി നോക്കുന്നതെന്നതിനാൽ കേന്ദ്ര കൃഷി മന്ത്രാലയം വഴിയാണ് അപേക്ഷ നൽകേണ്ടതെന്നും വ്യക്തമാക്കി. തുടർന്ന് ഡിസംബർ ഏഴിന് മുമ്പ് കൃഷി മന്ത്രാലയം മുഖേന നൽകാൻ സി.എ.ടി നിർദേശിച്ചു. കൃഷി മന്ത്രാലയത്തിൽനിന്ന് ഇത് സംബന്ധിച്ച വിശദീകരണം സി.എ.ടി മുമ്പാകെ ലഭിച്ചിട്ടില്ല.
അതിനാൽ, കേസ് ഇപ്പോഴും പരിഗണനയിലാണ്. ഇതിന് പിന്നാലെയാണ് നാളികേര ബോർഡിൽനിന്ന് മാറ്റാൻ നീക്കം നടക്കുന്നുവെന്നാേരാപിച്ച് സി.എ.ടിയിൽ തന്നെ ഹരജി നൽകിയത്. കേന്ദ്ര മന്ത്രാലയത്തിലെയും ബംഗളൂരുവിലെ നാളികേര ബോർഡ് ഒാഫിസിെലയും ഉദ്യോഗസ്ഥർക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് താൻ ഇൗ തസ്തികയിൽ ഭീഷണി നേരിടുന്നതെന്നാണ് ഹരജിയിൽ പറയുന്നത്.
2017 മേയിലാണ് രാജു നാരായണ സ്വാമി ചെയർമാനായത്. ആറ് മാസത്തിനകം നീക്കം ചെയ്യാൻ ശ്രമം ആരംഭിച്ചതായി ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
