Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പത്മകുമാറിന് മന്ത്രി രാജുവിെൻറ മറുപടി; ‘അയ്യപ്പെൻറ പൂങ്കാവനം വനാവസ്ഥയിൽ നിലനിർത്തും’
text_fieldsbookmark_border
തൃശൂർ: ശബരിമല ക്ഷേത്രത്തെ വനംവകുപ്പ് ശത്രുതാപരമായി കാണുന്നുവെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പ ത്മകുമാറിെൻറ ആക്ഷേപത്തിന് മറുപടിയുമായി വനം മന്ത്രി കെ. രാജു. ശബരിമലയെ സൗഹാർദപരമായാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി തൃശൂരിൽ പറഞ്ഞു. അയ്യപ്പെൻറ പൂങ്കാവനം വനത്തിെൻറ അവസ്ഥയിൽ നിലനിർത്തും. അയ്യപ്പനും അതാണ് ആഗ്രഹിക്കുന്നത്. മാസ്റ്റർ പ്ലാൻ അംഗീകരിച്ച കെട്ടിടങ്ങൾക്ക് മാത്രമേ നിർമാണാനുമതി നൽകൂ. മാസ്റ്റർ പ്ലാൻ ചൂണ്ടിക്കാട്ടി വനം വകുപ്പ് ശത്രുതാപരമായ സമീപനം സ്വീകരിക്കുന്നുവെന്നാണ് ദേവസ്വം ബോർഡ് പ്രസിഡൻറ് കുറ്റപ്പെടുത്തിയത്. 2007ലെ മാസ്റ്റർ പ്ലാൻ കേന്ദ്ര പരിസ്ഥിതി വകുപ്പുമായി കൂടിയാലോചിച്ച് തയാറാക്കിയതാണെന്നും പത്മകുമാർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
