Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസർകോട് തർക്കം; ഉണ്ണിത്താന്‍ പ്രചരണം നിര്‍ത്തിവെച്ചു

text_fields
bookmark_border
rajmohan-unnithanan
cancel

കാസര്‍കോട്: അനിശ്ചിതത്വത്തിനൊടുവിൽ കാസർകോട്​ നിയോജക മണ്ഡലത്തിൽ കോൺഗ്രസ്​ സ്ഥാനാർഥിയെ നിശ്ചയിച്ചെങ്കി ലും തര്‍ക്കം തുടരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രചരണം നിര്‍ത്തിവെച്ചു.

ഡി.സി.സി പ്ര സിഡന്‍റിന്‍റെ ശൈലി മാറ്റാതെ മുന്നോട്ട് പോകാനാകില്ലെന്ന് അറിയിച്ച ഉണ്ണിത്താന്‍ യു.ഡി.എഫ് നേതൃയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ജില്ലയിൽ നിന്നുള്ളവർ മത്സരിക്കണമെന്നാണ്​ ജില്ലാ നേതൃത്വത്തി​​െൻറ ആവശ്യം.

സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾക്ക് ഇതുവരെയും പരിഹാരമായില്ല. ഇന്ന് രാവിലെ ചേർന്ന ഡി.സി.സി നേതൃയോഗത്തിൽ നിന്നും രാജ് മോഹൻ ഉണ്ണിത്താൻ ഇറങ്ങിപ്പോയി. പിന്നീട് യു.ഡി.എഫ് നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഉണ്ണിത്താന്‍ യോഗത്തിലേക്ക് മടങ്ങി എത്തിയത്. ഇന്നലെ മണ്ഡലത്തിലെത്തിയ തനിക്ക് വേണ്ടത്ര സൗകര്യങ്ങൾ ലഭിച്ചില്ലെന്നും പ്രചാരണ പരിപാടികളിൽ വ്യക്തതയില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.

നേതൃയോഗത്തിൽ ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിലിനെതിരെ ഒരു വിഭാഗം നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു. ഡി.സി.സി പ്രസിഡൻറിനോടുള്ള അതൃപ്തി രാജ്മോഹന്‍ കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajmohan Unnnithan at Kasargod-Kerala News
Next Story