Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക്നാഥ് ബെഹ്റക്കെതിരെയും നടപടി വേണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ

text_fields
bookmark_border
ലക്ഷ്​മണക്കെതിരായ നടപടി വെറും പ്രഹസനമാണെന്ന് ഉണ്ണിത്താൻ
Loknath Behera, Rajmohan Unnithan
cancel

കാസർകോട്: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലുമായുള്ള ഇടപാടിൽ ഐ.ജി ലക്ഷ്​മണക്കെതിരായ നടപടിയോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ലക്ഷ്​മണക്കെതിരായ നടപടി വെറും പ്രഹസനമാണെന്ന് ഉണ്ണിത്താൻ പറഞ്ഞു.

ഐ.ജിക്കെതിരെ നടപടി സ്വീകരിച്ച് തടിതപ്പാനാണ് ശ്രമിക്കുന്നത്. ജനങ്ങളെ പറ്റിക്കാനാണ് സർക്കാർ നീക്കം. ലക്ഷ്​മണയെക്കാൾ ഉന്നതരായവർക്ക് മോൻസണുമായി ബന്ധമുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടിയിരുന്ന മുൻ ഡി.ജി.പി‍യായ ലോക്നാഥ് ബെഹ്റയാണ് ഒന്നാം നമ്പർ കുറ്റവാളി.

ഒന്നാം നമ്പർ കുറ്റവാളിയെ സംരക്ഷിക്കുകയും മറ്റുള്ളവർക്കെതിരെ നടപടി സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. ബെഹ്റയെ മഹത്വവൽകരിച്ചാണ് കൊച്ചി മെട്രോയുടെ ചുമതല നൽകിയിട്ടുള്ളത്.

ലോക്നാഥ് ബെഹ്റക്കെതിരെ അന്വേഷണം നടത്തുകയും നടപടി സ്വീകരിക്കുകയും വേണം. കൊച്ചി മെട്രോയുടെ തലപ്പത്ത് നിന്ന് ബെഹ്റയെ നീക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

മോൻസൺ മാവുങ്കലുമായി ബന്ധം പുലർത്തിയ ഐ.ജി ലക്ഷ്​മണയെ സർവീസിൽ നിന്ന് സസ്​പെൻഡ്​ ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടു. ഐ.ജിക്കെതിരെ നടപടി ശിപാർശ ചെയ്തുള്ള റിപ്പോർട്ട്​​ വിജിലൻസ്​ ​സർക്കാറിന്​ കൈമാറിയിരുന്നു.

മോ​ൻ​സ​ൺ മാ​വു​ങ്ക​ലിനെ വ​ഴി​വി​ട്ട്​ സ​ഹാ​യി​ച്ചെ​ന്ന്​ തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ െഎ.​ജി ല​ക്ഷ്​​മ​ണ​ക്കെ​തി​രെ ന​ട​പ​ടി​ക്ക്​ ശി​പാ​ർ​ശ ചെയ്​തിരുന്നു. കേ​സ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ക്രൈം​ബ്രാ​ഞ്ചി​െൻറ റി​പ്പോ​ർ​ട്ട്​ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് കഴിഞ്ഞ ദിവസം​ കൈ​മാ​റിയിരുന്നു​. ​

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajmohan Unnithan wants action against Loknath Behera too
Next Story