Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിലാത്തറയിൽ...

പിലാത്തറയിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷം; രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന് പരിക്ക്

text_fields
bookmark_border
Unnithan
cancel
camera_alt?????????? ???????? ?????????? ???????????? ???????????

പ​യ്യ​ന്നൂ​ർ: റീ​പോ​ളി​ങ് ന​ട​ക്കു​ന്ന കാ​സ​ർ​കോ​ട് ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ലെ പി​ലാ​ത്ത​റ​യി​ൽ വെ​ള്ളി​ യാ​ഴ്ച വൈ​കീ​ട്ട് ന​ട​ന്ന കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ നേ​രി​യ സം​ഘ​ർ​ഷം. സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ ത്താ​നെ ഒ​രു​സം​ഘം സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ പ്ര​സം​ഗി​ക്കാ​ന​നു​വ​ദി​ക്കാ​തെ യോ​ഗം അ​ല​ങ്കോ​ല​പ്പെ​ടു​ത ്തി​യ​താ​യാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​നും ഏ​ഷ്യാ​നെ​റ്റ് കാ​സ​ർ​കോ​ട് റി​പ്പോ​ർ​ട ്ട​ർ മു​ജീ​ബ്റ​ഹ്മാ​നും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ചെ​റു​താ​ഴ​ത്തെ വ​രു​ൺ കൃ​ഷ്ണ​നും പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​നെ പ​യ്യ​ന്നൂ​ർ പ്രി​യ​ദ​ർ​ശി​നി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വൈ​കീ​ട്ട് അ​ഞ്ച​ര​ക്കാ​ണ് യു.​ഡി.​എ​ഫി​ന് പി​ലാ​ത്ത​റ​യി​ൽ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് സ​മ​യ​മ​നു​വ​ദി​ച്ച​ത​ത്രെ. 5.40ഓ​ടെ ഖാ​ദി സ്​​റ്റോ​ർ പ​രി​സ​ര​ത്ത് സി.​എം.​പി നേ​താ​വ് സു​ധീ​ഷ് ക​ട​ന്ന​പ്പ​ള്ളി പ്ര​സം​ഗം തു​ട​ങ്ങി. ഈ ​സ​മ​യ​ത്ത് മാ​ത​മം​ഗ​ലം റോ​ഡി​ൽ എ​ൽ.​ഡി.​എ​ഫ് യോ​ഗ​ത്തി​ൽ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ സം​സാ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. സു​ധീ​ഷി​​​െൻറ പ്ര​സം​ഗം തു​ട​ങ്ങി ഏ​താ​നും നി​മി​ഷ​ങ്ങ​ൾ​ക്ക​കം സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എ​ത്തു​ക​യും മൈ​ക്ക് അ​ദ്ദേ​ഹ​ത്തി​ന് കൈ​മാ​റു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, ഈ ​സ​മ​യ​ത്ത് സം​ഘ​ടി​ച്ചെ​ത്തി​യ ഒ​രു​സം​ഘം മൈ​ക്ക് പി​ടി​ച്ചു​വാ​ങ്ങു​ക​യും പൊ​ലീ​സ് അ​നു​മ​തി​യി​ല്ലാ​ത്ത​തി​നാ​ൽ ഉ​ണ്ണി​ത്താ​നെ പ്ര​സം​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു പ​റ​യു​ക​യും ചെ​യ്തു​വ​ത്രെ. ഈ ​ദൃ​ശ്യം പ​ക​ർ​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് മു​ജീ​ബ്റ​ഹ്മാ​ന് പ​രി​ക്കേ​റ്റ​ത്. സം​ഘ​ർ​ഷ​ത്തി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​നും വ​രു​ൺ കൃ​ഷ്ണ​നും പ​രി​ക്കേ​റ്റു. മു​ജീ​ബ്റ​ഹ്മാ​​​െൻറ മൊ​ബൈ​ൽ​ഫോ​ൺ ത​ട്ടി​യെ​ടു​ത്ത​താ​യും പ​രാ​തി​യു​ണ്ട്. യു.​ഡി.​എ​ഫ് പ്ര​ചാ​ര​ണ വാ​ഹ​നം അ​ടി​ച്ചു​ത​ക​ർ​ത്ത​താ​യും പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു. തു​ട​ർ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ സ​തീ​ശ​ൻ പാ​ച്ചേ​നി​യെ​ത്തി​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ പ​രി​യാ​രം സി.​ഐ​യും എ​സ്.​ഐ​യും ഏ​താ​നും പൊ​ലീ​സു​കാ​രും മാ​ത്ര​മെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു​ള്ളൂ. വി​വ​ര​മ​റി​ഞ്ഞ് ത​ളി​പ്പ​റ​മ്പ് ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ പൊ​ലീ​സെ​ത്തി സം​ഘ​ർ​ഷം പ​ട​രു​ന്ന​ത് ഒ​ഴി​വാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsrajmohan unnithanmalayalam newsKasaragod Lok Sabha Seat
News Summary - Rajmohan Unnithan Kasaragod Lok Sabha Seat -kerala News
Next Story