നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
text_fieldsതൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ ഒന്നാംപ്രതി മുൻ എസ്.ഐ കെ.എസ്. സാബു, നാല ാംപ്രതി പൊലീസ് ഡ്രൈവർ സജീവ് ആൻറണി എന്നിവരുടെ ജാമ്യാപേക്ഷയിൽ തൊടുപുഴ ജില്ല സെഷ ൻസ് കോടതി വ്യാഴാഴ്ച വിധിപറയും. ഇരുവരുടെയും അഭിഭാഷകരുടെ വാദം പൂർത്തിയായി.
ക സ്റ്റഡി സമയത്ത് രാജ്കുമാറിന് മരണകാരണമായ മുറിവുണ്ടായിരുന്നില്ലെന്നാണ് അഭിഭാഷകർ വാദിച്ചത്. ജൂൺ 12നാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്. 15ന് രാത്രി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ഹാജരാക്കി. കാലിെൻറ ഇടതുകണ്ണയിൽ ഒരു മുറിവുമാത്രമാണ് ഡോക്ടർ കണ്ടെത്തിയത്. ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, 14 മുറിവുകളും ചതവുകളുമുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികളിലും രാജ്കുമാറിനെ പരിശോധിച്ചിരുന്നു. ന്യുമോണിയയിലേക്ക് നയിക്കുന്ന ഗുരുതര പരിക്കുകൾ എവിടെയും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടില്ല.
ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇരുവർക്കും ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകർ വാദിച്ചു. സജീവ് ആൻറണി തെളിവെടുപ്പ് സമയത്ത് രാജ്കുമാറിന് ഒരടി നൽകിയെന്നാണ് റിമാൻഡ് അപേക്ഷയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
