രാജ്കുമാറിൻെറ ശരീരത്തിൽ 22 മുറിവുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
text_fieldsതൊടുപുഴ: പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദനമേറ്റതിെൻറ നേർചിത്രവുമായി രാജ്കുമാ റിെൻറ അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ആന്തരിക മുറിവിനെ തുടർന്നുണ ്ടായ അണുബാധ ന്യുമോണിയയായതാണ് മരണകാരണമെന്നും വ്യക്തമാക്കുന്നു.
ശരീരത്തില്‍ ചെറുതും വലുതുമായ 22 മുറിവും ചതവുകളും ഉണ്ടായിരുന്നു. ഇതിൽ 15 മുറിവും ശേഷിച്ചവ ചതവുമാണ്. അരക്കു താഴെയും തുടകളിലും കാല്‍വെള്ളയിലും ഏഴോളം ഇടത്ത് ക്ഷതമേറ്റ് ചതഞ്ഞ് പേശികൾ തൂങ്ങിയ നിലയിലാണ്. ഇവ മൂര്‍ച്ചയില്ലാത്ത തടിക്കഷണം പോലെയുള്ളവകൊണ്ട് മർദനമേറ്റ ചതവുകളാണ്. വാരിയെല്ലുകൾ തകർന്നിട്ടുണ്ട്.
നീരുവന്ന് വീർത്ത നിലയിലാണ് വൃക്കകൾ. മൂത്രാശയം കാലിയായിരുന്നു. മരണത്തിനു മുമ്പുള്ള മണിക്കൂറുകളിൽ രാജ്കുമാര് വെള്ളത്തിനു യാചിച്ചെങ്കിലും നൽകിയില്ലെന്ന സഹതടവുകാരെൻറ വെളിപ്പെടുത്തൽ ഇത് ശരിവെക്കുന്നു. ആന്തരികമായ ചതവില്‍ നീരുബാധിച്ച് ന്യുമോണിയയിലേക്ക് നയിക്കുകയായിരുന്നു. ഇതാണ് മരണകാരണം. കൃത്രിമശ്വാസം നൽകിയതു മൂലമാകാം വാരിയെല്ല് തകർന്നതെന്നും പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ െഡപ്യൂട്ടി പൊലീസ് സർജൻ ഡോ. ബി.കെ. ജയിംസ്കുട്ടിയുടെ റിപ്പോർട്ട് പറയുന്നു.
