ശാലിനിയുടെ മൊഴിക്ക് കുമളിയിൽ ബ്രേക്ക്; ‘ബോസ്’ ത്രിശങ്കുവിൽ തന്നെ
text_fieldsതൊടുപുഴ: പണംകൈമാറുന്നത് ആർക്കെന്ന് അറിയാതിരിക്കാൻ രാജ്കുമാർ ശ്രദ്ധിച്ചിരു ന്നെന്നും ഒപ്പം കൊണ്ടുപോയെങ്കിലും പലയിടത്തും തനിക്ക് വിലക്കുണ്ടായിരുന്നെന്നും ഹ രിതചിട്ടി തട്ടിപ്പുകേസിലെ രണ്ടാംപ്രതിയും സ്ഥാപനത്തിെൻറ എം.ഡിയുമായ ശാലിനി. കൈമാറാ ൻ കൊണ്ടുപോകുന്ന തുക ചില അവസരങ്ങളിൽ അതേപടി കുമാറിെൻറ കൈവശം പിന്നീട് കണ്ടിരുന് നുവെന്നതടക്കം ദുരൂഹ സാഹചര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന മൊഴികളും ഇവരിൽനിന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചതായാണ് സൂചന. കസ്റ്റഡിയിൽ മർദനമേറ്റതിനെ തുടർന്ന് ഒന്ന ാംപ്രതി രാജ്കുമാർ ജയിലിൽ മരിച്ച സംഭവത്തിലാണ് ശാലിനിയെ ചോദ്യംചെയ്തത്. റിമാൻ ഡിലായിരുന്ന ശാലിനി ജാമ്യത്തിലിറങ്ങിയശേഷം ആറുദിവസം കാണാതായിരുന്നു. നേരത്തേ നൽക ിയ മൊഴിയുടെ തുടർച്ചയായായാണ് െചാവ്വാഴ്ചയും ബുധനാഴ്ചയുമായി നെടുങ്കണ്ടം റെസ്റ്റ് ഹൗസിൽവെച്ച് എടുത്തത്.
കുമളിയിലാണ് ഓരോ ദിവസത്തെയും കലക്ഷൻ കൈമാറിയിരുന്നതെന്നും ഇവിടെ എത്തിയാൽ കാറിെൻറ ഡ്രൈവർ അജിയെയും തന്നെയും മാറ്റിനിർത്തി കുറച്ചകലെ തനിയെ പോയി തിരികെവരികയാണ് രാജ്കുമാർ ചെയ്തിരുന്നതെന്നും ശാലിനി പറയുന്നു. കൂടുതൽ വിവരങ്ങൾ ചോദിച്ചാൽ താൻമാത്രം അറിയേണ്ട കാര്യങ്ങളിൽ ഇടപെടരുതെന്ന് താക്കീത് ചെയ്തിരുന്നെന്നും ഇവർ പറയുന്നു. അതേസമയം, കുമളിയിൽ ശാലിനിയും രാജ്കുമാറും അടക്കം തങ്ങിയിരുന്നതിെൻറ ലോഡ്ജ് രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചനയുണ്ട്. രാജ്കുമാർ പണം കൈമാറിയിരുന്നെന്ന് പറയുന്ന അഭിഭാഷകൻ നാസറിനെ താൻ കണ്ടിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ശാലിനി. അയാളെക്കുറിച്ച് തനിക്കൊന്നുമറിയില്ല. നാസർ എന്നു പരിചയെപ്പടുത്തി അജ്ഞാതനായിനിന്ന ‘ബോസ്’ ഇല്ലെന്ന സംശയം ശാലിനി തന്നെ ക്രൈംബ്രാഞ്ച് മുമ്പാകെ പ്രകടിപ്പിച്ചതായും അറിയുന്നു. ഇതിൽ സത്യമുണ്ടോയെന്നാണ് കണ്ടെത്തേണ്ടത്. അതല്ല പണം കൊണ്ടുപോയവർ ശാലിനിയെ സ്വാധീനിച്ച് മൊഴി ഇങ്ങനെ പറയിച്ചതാണോയെന്നും കണ്ടെത്തണം. കുമളിക്കപ്പുറം പോകാത്ത ശാലിനിയുടെ മൊഴിയും കുമളിയിൽ തന്നെ പണം കൈമാറ്റം നടന്നിരുന്നെന്ന് ഉറപ്പിക്കാനാകാത്തതും ബോസിലേക്ക് എത്തുന്നതിന് തടസ്സമാണ്. അതേസമയം, മൊഴിയിെല ചില സൂചനകൾ നാസർ എന്ന ബോസിലേക്ക് എത്താനോ അതല്ലെങ്കിൽ അങ്ങനെയൊരാളില്ലെന്ന് തെളിയിക്കാനോ തുണക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അന്വേഷണസംഘം സൂചന നൽകി.
അതേസമയം, കുമാറിെൻറയോ കുമാറിെൻറ അമ്മയുടെയോ പേരിൽ മൂലമറ്റത്തെയോ ഏറ്റുമാനൂരിലേയെ ദേശസാത്കൃത ബാങ്കിൽ ഒരുകോടിയുടെ നിക്ഷേപത്തിെൻറ പാസ്ബുക്ക് താൻ കണ്ടിരുന്നുവെന്ന് ശാലിനി മൊഴിനൽകി. രാജ്കുമാർ മൂലമറ്റത്തുവെച്ച് ഒരു കടയിൽ കയറിയപ്പോൾ തന്നെ ഏൽപിച്ച ബാഗിൽ പരതിയപ്പോൾ ലഭിച്ച നാല് പാസ്ബുക്കുകളിൽ ഒരെണ്ണം പെട്ടെന്ന് നോക്കാനായെന്നും ഇതിൽ ഒരുകോടിയുടെ അക്കൗണ്ട് ബാലൻസ് ഉണ്ടായിരുന്നെന്നുമാണ് വെളിപ്പെടുത്തൽ.
എസ്.പിക്കെതിരായ മൊഴി െഎ.ജിയോടും ആവർത്തിച്ച് എസ്.െഎ
തൊടുപുഴ: കസ്റ്റഡി മരണത്തെ തുടർന്ന് റിമാൻഡ് പ്രതി രാജ്കുമാർ മരിച്ച സംഭവത്തിലെ ഒന്നാംപ്രതി നെടുങ്കണ്ടം എസ്.ഐ കെ.എ. സാബുവിനെ ക്രൈംബ്രാഞ്ച് കൊച്ചി റേഞ്ച് ഐ.ജി ഗോപേഷ് അഗർവാൾ നേരിട്ട് ചോദ്യംചെയ്തു. റിമാൻഡിലായിരുന്ന എസ്.ഐെയ കസ്റ്റഡിയിൽ വാങ്ങിയായിരുന്നു ഇത്. കേസിൽ രക്ഷപ്പെടാൻ വ്യാജരേഖയുണ്ടാക്കിയെന്ന വകുപ്പുകൂടി ചുമത്തുന്നതിന് മുന്നോടിയായിരുന്നു ഇതെന്നാണ് സൂചന. അനധികൃതമായി കസ്റ്റഡിയിൽവെച്ചില്ലെന്നും മർദനമുണ്ടായില്ലെന്നും തെളിയിക്കാൻ പിറ്റേന്ന് തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടെന്ന് രേഖയുണ്ടാക്കുകയായിരുന്നു. ഇത് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് സഹപ്രവർത്തകരെ ചോദ്യംചെയ്തതിൽ ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിൽ വ്യക്തത വരുത്താനുമാണ് എസ്.ഐയെ കസ്റ്റഡിയിൽ വാങ്ങിയത്. രാജ്കുമാറിന് മർദനമേറ്റ ജൂൺ 12 മുതൽ 16വരെ സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിൽ ചിലരുടെ മൊഴിയിലും എസ്.ഐയുടെ മൊഴിയിലും വൈരുധ്യമുണ്ടായിരുന്നു.
പ്രതിപ്പട്ടികയിലുള്ള ചിലരുടെ അറസ്റ്റ് നടപടിയിലേക്ക് പോകുന്നതിനും എസ്.ഐയെ ചോദ്യം െചയ്യേണ്ടതുണ്ടായിരുന്നു എന്നാണ് വിവരം. എസ്.പി അടക്കം മേലുദ്യോഗസ്ഥർക്കെതിരെ എസ്.ഐ നൽകിയ മൊഴിയിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്ന അന്വേഷണവും വേണ്ടിയിരുന്നു.
എസ്.പി അറിഞ്ഞാണ് രാജ്കുമാറിനെ അനധികൃത കസ്റ്റഡിയിൽവെച്ചതെന്ന മൊഴി ബുധനാഴ്ച ഐ.ജി മുമ്പാകെയും എസ്.ഐ ആവർത്തിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്ത ആദ്യ ദിവസം വാട്സ്ആപ്പിലൂടെ കുമാറിെൻറ ചിത്രവും കേസ് വിവരങ്ങളും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. കസ്റ്റഡിയില്‍ സൂക്ഷിച്ച നാലുദിവസവും പ്രതിയുടെ വിവരങ്ങള്‍ ഫോണിലൂടെ അറിയിച്ചു. ഹൈറേഞ്ചിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥെൻറ ഓഫിസിലും രാജ്കുമാറിനെ എത്തിച്ചതായി മൊഴിയുണ്ടെന്നാണ് സൂചന.
എസ്.ഐ ആദ്യ മൊഴികളില്‍ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുന്നതടക്കം നടപടിയിേലക്ക് നീളും. തെളിവ് ശേഖരണം പൂർത്തിയാകുന്നതോടെ സസ്പെൻഷനിലുള്ളതും ഇല്ലാത്തതുമായ നാല് ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തൽ ഉണ്ടായേക്കും. ഇതിൽ ഒരുവനിത പൊലീസുകാരിയടക്കം ഉണ്ടാകുമെന്നാണ് വിവരം. രണ്ടാംപ്രതി ശാലിനിയെ മർദനത്തിനിരയാക്കിയെന്ന മൊഴിയിലാകുമിത്. കസ്റ്റഡി സമയം അവസാനിച്ചതോടെ എസ്.െഎ സാബുവിനെ പീരുമേട് കോടതിയില്‍ ഹാജരാക്കി. വീണ്ടും റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
