Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​സ്​​റ്റ​ഡി മരണം:...

ക​സ്​​റ്റ​ഡി മരണം: പീരുമേട് ജയിൽ ജീവനക്കാർക്കെതിരെ അന്വേഷണം

text_fields
bookmark_border
ക​സ്​​റ്റ​ഡി മരണം: പീരുമേട് ജയിൽ ജീവനക്കാർക്കെതിരെ അന്വേഷണം
cancel

തിരുവനന്തപുരം: സാമ്പത്തികതട്ടിപ്പുകേസിലെ പ്രതി രാജ്‍കുമാര്‍ റിമാന്‍ഡിലിരിക്കെ മരിച്ച സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെയും അന്വേഷണം. ജയിൽവകുപ്പ് ഡി.ജി.പി ഋഷിരാജ് സിങ്ങാണ്​ പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ജയിൽവകുപ്പ് ഡി.ഐ.ജി സാം തങ്കയ്യനോട്​ അന്വേഷണം നടത്തി നാലുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിർദേശം നൽകി​.

റിമാൻഡ്​ പ്രതി മരിച്ച സംഭവത്തിൽ​ ക്രൈംബ്രാഞ്ച്​ അന്വേഷണം പുരോഗമിക്കുകയാണ്​. അതിനിടെയാണ്​ സംഭവത്തിൽ പീരുമേട് ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്​. പോസ്‍റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിലും രാജ്‍കുമാര്‍ ക്രൂരമര്‍ദനത്തിന് ഇരയായെന്ന് സ്ഥിരീകരിച്ചിരുന്നു.

പൊലീസ്​ കസ്​റ്റഡിയിൽ മാത്രമല്ല, ജയിലിലും മർദനമേറ്റെന്ന ആ​േരാപണവും ശക്തമാണ്​. അക്കാര്യങ്ങളെല്ലാം പരിശോധിച്ച്​ ജയിൽജീവനക്കാരുടെ ഭാഗത്ത്​ ​ എന്തെങ്കിലും വീഴ്​ച സംഭവിച്ചിട്ടുണ്ടെങ്കിൽ അന്വേഷിച്ച്​ റിപ്പോർട്ട്​ സമർപ്പിക്കാനാണ്​ ഡി.ജി.പിയുടെ നിർ​േദശം​. ഇൗമാസം അഞ്ചിനകം റിപ്പോർട്ട്​ സമർപ്പിക്കണം.

രാ​ജ്​​കു​മാറിന്‍റെ ശ​രീ​ര​ത്തി​ല്‍ ചെ​റു​തും വ​ലു​തു​മാ​യ 22 മു​റി​വും ച​ത​വു​ക​ളും ഉ​ണ്ടാ​യി​രു​ന്നതായി പോ​സ്​​റ്റ്​​മോ​ർ​ട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇ​തി​ൽ 15 മു​റി​വും ശേ​ഷി​ച്ച​വ ച​ത​വു​മാ​ണ്. അ​ര​ക്കു താ​ഴെ​യും തു​ട​ക​ളി​ലും കാ​ല്‍വെ​ള്ള​യി​ലും ഏ​ഴോ​ളം ഇ​ട​ത്ത്​ ക്ഷ​ത​മേ​റ്റ്​ ച​ത​ഞ്ഞ്​ പേ​ശി​ക​ൾ തൂ​ങ്ങി​യ നി​ല​യി​ലാ​ണ്. ഇ​വ മൂ​ര്‍ച്ച​യി​ല്ലാ​ത്ത ത​ടി​ക്ക​ഷ​ണം പോ​ലെ​യു​ള്ള​വ​ കൊ​ണ്ട്​ മ​ർ​ദിച്ചതിന്‍റെ ച​ത​വു​ക​ളാ​ണ്.

വാ​രി​യെ​ല്ലു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. നീ​രു ​വ​ന്ന്​ വീ​ർ​ത്ത നി​ല​യി​ലാ​ണ്​ വൃ​ക്ക​ക​ൾ. മൂ​​ത്രാ​ശ​യം കാ​ലി​യാ​യി​രു​ന്നു. മ​ര​ണ​ത്തി​നു മു​മ്പു​ള്ള മ​ണി​ക്കൂ​റു​ക​ളി​ൽ രാ​ജ്കു​മാ​ര്‍ വെ​ള്ള​ത്തി​നു യാ​ചി​ച്ചെ​ങ്കി​ലും ന​ൽ​കി​യി​ല്ലെ​ന്ന സ​ഹ​ത​ട​വു​കാ​ര​​​​​​​െൻറ വെ​ളി​പ്പെ​ടു​ത്ത​ൽ ഇ​ത്​ ശ​രി​വെ​ക്കു​ന്നു.

ആ​ന്ത​രി​ക​മാ​യ ച​ത​വി​ല്‍ നീ​രു​ ബാ​ധി​ച്ച് ന്യു​മോ​ണി​യ​യി​ലേ​ക്ക് ന​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​താ​ണ് മ​ര​ണ​ കാ​ര​ണം​. കൃ​ത്രി​മ​ശ്വാ​സം ന​ൽ​കി​യ​തു മൂ​ല​മാ​കാം വാ​രി​യെ​ല്ല്​ ത​ക​ർ​ന്ന​തെ​ന്നും പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsrajkumar custody deathPeerumedu Sub jail
News Summary - rajkumar custody death: Inquiry against Peerumedu Sub jail Staffs -kerala news
Next Story