Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിത പൊലീസുകാരി...

വനിത പൊലീസുകാരി രഹസ്യഭാഗത്ത്​ മുളക്​ തേച്ചു; ഏൽക്കേണ്ടി വന്നത് ക്രൂരമർദനം -ശാലിനി

text_fields
bookmark_border
salini-chitty-theft
cancel

പീരുമേട്​: ഹരിത ഫിനാൻസ്​ നാട്ടുകാരിൽനിന്ന്​ പിരിച്ചെടുത്തത്​ 15 ലക്ഷം രൂപ മാത്രമാണെന്നും കോടികളെന്നത്​ ശരി യല്ലെന്നും കസ്​റ്റഡിയിൽ മർദനമേറ്റതിനെ തുടർന്ന്​ മരിച്ച തട്ടിപ്പുകേസ്​ പ്രതി രാജ്​കുമാറി​​​െൻറ കൂട്ടുപ്രതി യും സ്​ഥാപനത്തി​​​െൻറ എം.ഡിയുമായിരുന്ന ശാലിനി.

പിരിച്ച പണം മലപ്പുറം സ്വദേശി അഡ്വ. നാസറി​​​െൻറ കൈവശമാ​െണ ന്നും ഇയാളുടെ സഹായി രാജുവിനും തട്ടിപ്പിൽ ബന്ധമുണ്ടെന്നും ശാലിനി പറഞ്ഞു. നാസറിനെ കണ്ടിട്ടില്ല. രാജുവിനെ കണ്ടാ ൽ തിരിച്ചറിയാം. പിരിച്ച പണം രാജ്​കുമാർ മറ്റാവശ്യങ്ങൾക്ക് വിനിയോഗിച്ചപ്പോൾ വാഗമണ്ണിലെ സ്ഥലം വിറ്റ പണം കൈവശമുണ്ടെന്നും ഇത് നൽകാമെന്നും പറഞ്ഞിരുന്നെന്നും ശാലിനി മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ശേഷം കാണാതായ ശാലിനി ആറുദിവസത്തിനുശേഷം എത്തി ഏലപ്പാറയിലെ വീട്ടിലാണ്​ മാധ്യമ ​പ്രവർത്തകരുമായി സംസാരിച്ചത്​.

തിരുവല്ലയിലെ ബന്ധുവീട്ടിലായിരുന്നു താൻ. അപായപ്പെടുത്തുമെന്ന ഭീതികൊണ്ടാണ്​ വിട്ടുനിന്നത്​. ക്രൂരമർദനമാണ്​ രാജ്​കുമാറിനും തനിക്കും ഏൽക്കേണ്ടി വന്നത്​. ഒമ്പതു​ പൊലീസുകാരാണ് മര്‍ദിച്ചത്​. പൊലീസുകാരുടേത് കൊല്ലാന്‍ ഉദ്ദേശിച്ചുതന്നെയുള്ള പീഡനമായിരുന്നു. ഈ പൊലീസുകാരെ കണ്ടാല്‍ തിരിച്ചറിയാം. വരുന്ന പൊലീസുകാരെല്ലാവരും പൊലീസ് സ്​റ്റേഷനിൽ​െവച്ച് തല്ലി. ചോരപുരണ്ട മുണ്ടുടുത്ത് രാജ്കുമാര്‍ കരയുകയായിരുന്നു. കുമാറി​​​െൻറ കണ്ണില്‍ എസ്‌.ഐ പച്ചമുളക് ഞെരടി. ഗീതു, റസിയ എന്നീ വനിത പൊലീസുകാർ തന്നെ അടിക്കുകയും ഗീതു ത​​​െൻറ രഹസ്യഭാഗത്ത് പച്ചമുളകരച്ച് ഒഴിക്കുകയും ചെയ്തതായ​ും ശാലിനി വെളിപ്പെടുത്തി. എസ്​.പിക്കും ഡിവൈ.എസ്​.പിക്കുമൊക്കെ വിവരം അറിയാമായിരുന്നെന്നും ഉന്നത ഉദ്യോഗസ്ഥരുമായി വയർ​െലസിലൂടെ സംസാരിക്കുന്നത് കേട്ടുവെന്നും ശാലിനി പറയുന്നു.

പണത്തിനു വേണ്ടിയായിരുന്നു ക്രൂരമര്‍ദനം. എസ്‌.ഐ സാബു​ ആവശ്യപ്പെട്ട 50,000 രൂപകൊടുക്കും മുമ്പാണ്​ രാജ്​കുമാർ അറസ്​റ്റിലായത്​. നാട്ടുകാര്‍ ചില്ലറ മർദനമാണ്​ രാജ്കുമാറിനെതിരെ നടത്തിയത്​. എന്നാല്‍, പൊലീസുകാർ കൊല്ലാന്‍ വേണ്ടിത്തന്നെയാണ്​ മർദിച്ചതെന്നും ശാലിനി പറഞ്ഞു. ബുധനാഴ്​ച ക്രൈംബ്രാഞ്ച്​ സംഘത്തിനു മുന്നിൽ ഹാജരാകാൻ ശാലിനിയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsRajkumar Custody Casesalini
News Summary - Rajkumar Custody Case Loan Theft Case Accused salini -Kerala News
Next Story