കസ്റ്റഡി മരണം: പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി പരിശോധന നടത്തി
text_fieldsനെടുങ്കണ്ടം: കസ്റ്റഡി മർദനം നടന്ന നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിൽ സ്‌റ്റേറ്റ് പൊലീസ് കംപ്ലയിൻറ് അതോറിറ്റ ി ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനെൻറ നേതൃത്വത്തിൽ അംഗങ്ങളായ റിട്ട. ഡി.ജി.പി കെ.പി. സോമരാജൻ, റിട്ട. ജില്ല ജഡ്ജി ബാല സുബ്രഹ്മണ്യവും നേരിട്ടെത്തി തെളിവെടുപ്പ് നടത്തി. തട്ടിപ്പുകേസ് പ്രതി വാഗമൺ കോലാഹലമേട് കസ്തൂരിഭവനിൽ രാജ്കുമാറിന് അനധികൃത കസ്റ്റഡിൽ മർദനമേറ്റ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷൻ ലോക്കപ്പ്, മർദനം നടന്ന വിശ്രമമുറി എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തി.
മുണ്ടിയെരുമ സ്വദേശി ഹക്കീമിനു മർദനമേറ്റ ലോക്കപ്പ് മുറിയുടെ ഗ്രില്ലും സംഘം പരിശോധിച്ചു. സ്റ്റേഷനിലെ ക്രൈം റെക്കോഡ് ട്രാക്കിങ് സിസ്റ്റവും പരിശോധിച്ചു. പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കേ മരിച്ച രാജ്കുമാറിെൻറ മരണത്തെ സംബന്ധിച്ച് നെടുങ്കണ്ടം പൊലീസിനെതിരെയും ഇടുക്കി എസ്.പിക്കെതിരെയും പി.ടി. തോമസ് എം.എൽ.എ നൽകിയ പരാതിയിൻമേൽ പ്രാഥമിക അന്വേഷണം നടത്തുന്നതിനു വേണ്ടിയാണ് സംഘമെത്തിയത്.
കോടതിയിൽ നടക്കുന്ന നടപടിക്രമങ്ങൾ പോലെ തന്നെയാണ് പൊലീസ് കംപ്ലയിൻറ് അതോറിറ്റിയുടെ പ്രവർത്തനമെന്നും ബുധനാഴ്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പിന് എത്തിയതെന്നും സംഭവത്തിൽ പൊലീസുകാരുടെ പങ്കിനെപ്പറ്റിയും എസ്.പിയുടെ പങ്കിനെപ്പറ്റിയും അന്വേഷിക്കുമെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ഇവർക്കെതിരെ വകുപ്പുതല നടപടിക്കും നിയമവിധേയമായ ശിക്ഷാനടപടിക്കും ശിപാർശ ചെയ്യുമെന്നും ജസ്റ്റിസ് വി.കെ. മോഹനൻ പറഞ്ഞു.
പരാതിക്കാരൻ തുടർനടപടിക്ക് സഹകരിക്കുന്ന മുറക്കു നടപടി സ്വീകരിക്കും ^ചെയർമാൻ പറഞ്ഞു. പീരുമേട് സബ് ജയിലിലും തെളിവെടുപ്പ് നടത്തിയതിനുശേഷം കുട്ടിക്കാനത്ത് ആദ്യ സിറ്റിങ്ങും നടത്തിയാണ് സംഘം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
